എല്‍ സി ഡിയും എല്‍ ഇ ഡിയും തമ്മില്‍ എന്താണ് വ്യത്യാസം?

By Super
|
എല്‍ സി ഡിയും എല്‍ ഇ ഡിയും തമ്മില്‍ എന്താണ് വ്യത്യാസം?

കുറച്ചുകാലങ്ങളായി ടിവിയും, കമ്പ്യൂട്ടറും വാങ്ങുന്നവരുടെ ഒരു പ്രധാന സംശയമാണ് എല്‍ സി ഡി, എല്‍ ഇ ഡി തുടങ്ങിയ രണ്ട് ചുരുക്കപ്പേരുകള്‍. രണ്ടും ഡിസ്‌പ്ലേ സംബന്ധിയ്ക്കുന്ന പദങ്ങളാണെന്ന് ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ അറിയാമായിരിയ്ക്കും. എന്നാലും എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഏതാണ് കൂടുതല്‍ മെച്ചം ? ഇങ്ങനെ ഒരു നൂറ് കൂട്ടം സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. അപ്പോള്‍ ഇന്ന് നമുക്ക് ഇവയേക്കുറിച്ച് വായിയ്ക്കാം.

എല്‍ സി ഡി എന്നത് ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേയുടെ ചുരുക്കെഴുത്താണ്. സാങ്കേതികപരമായി എല്‍ സി ഡിയും എല്‍ ഇ ഡിയും ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേകള്‍ തന്നെയാണ്. രണ്ട് പാളി പോളറൈസ്ഡ് ഗ്ലാസ്സിലൂടെ ലിക്വിഡ് ക്രിസ്റ്റലുകള്‍ ഒരേ സമയം പ്രകാശത്തെ കടത്തിവിടുകയും തടയുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് രണ്ടിന്റെയും അടിസ്ഥാനം.

 

ലൈറ്റ് എമിറ്റിംഗ് ഡയോഡ്‌സ് എന്നതിന്റെ ചുരുക്കപ്പേരാണ് എല്‍ ഇ ഡി. രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇവിടെയാണ്. എല്‍ സി ഡി ഫ്‌ലൂറസെന്റ് പ്രകാശം ഉപയോഗിയ്ക്കുമ്പോള്‍, ലൈറ്റ് എമിറ്റിംഗ് ഡയോഡുകളാണ് എല്‍ ഇ ഡിയില്‍ ഉപയോഗിയ്ക്കുന്നത്. ലൈറ്റുകളുടെ സ്ഥാനത്തിന്റെ കാര്യത്തിലും ഇവ തമ്മില്‍ അന്തരമുണ്ട്. എല്‍ സി ഡി ടിവിയില്‍ ഫ്ലൂറസെന്റ് ലൈറ്റുകള്‍ സ്‌ക്രീനിന്റെ പിന്‍ഭാഗത്താണെങ്കില്‍, എല്‍ ഇ ഡിയില്‍ ലൈറ്റ് എമിറ്റിംഗ് ഡയോഡുകള്‍ പിന്‍ ഭാഗത്തോ, വശങ്ങള്‍ക്ക് ചുറ്റുമായോ ആയി സ്ഥാപിയ്ക്കാന്‍ സാധ്യമാണ്. ലൈറ്റിന്റെ സ്വഭാവവും, ക്രമീകരണവും കാരണം എല്‍ ഇ ഡി ടിവികള്‍ക്ക് എല്‍ സി ഡിയെ അപേക്ഷിച്ച് ഒതുങ്ങിയതാകാന്‍ സാധിയ്ക്കും. മാത്രമല്ല കുറഞ്ഞ ഊര്‍ജ ഉപഭോഗവും, സാധാരണ എല്‍ സി ഡി ടിവികളേക്കാള്‍ ഉയര്‍ന്ന ദൃശ്യ ഭംഗിയും എല്‍ ഇ ഡിയെ മികച്ചതാക്കുന്നു.

എല്‍ ഇ ഡിയില്‍ ഉപയോഗിയ്ക്കുന്ന വര്‍ണചക്രത്തിലെ പ്രാഥമിക നിറങ്ങളുടെ (ചുവപ്പ്, പച്ച, നീല) സാന്നിധ്യം ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ മിഴിവും, സ്വാഭാവികതയും നല്‍കുന്നു. പിന്‍ഭാഗത്ത് നിന്നുള്ള പ്രകാശസംവിധാനം ഉപയോഗിയ്ക്കുന്ന എല്‍ ഇ ഡി ടിവികളാണ് വശങ്ങളില്‍ നിന്ന് പ്രകാശം ലഭിയ്ക്കുന്നതിനേക്കാള്‍ മികച്ച വീക്ഷണകോണുകള്‍ പ്രദാനം ചെയ്യുന്നത്.

എല്‍ സി ഡി, എല്‍ ഇ ഡി ടിവികള്‍ ഗെയിമിങ്ങിന്റെ കാര്യത്തിലും, ദൃശ്യ വ്യക്തതയിലും മികച്ചവയാണ്.

എങ്ങനെ പഴയ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാം

ബേണ്ട്‌നോട്ട് സ്മില്‍ഡേ : വീടിനുള്ളില്‍ മേഘങ്ങള്‍ സൃഷ്ടിയ്ക്കുന്ന കലാകാരന്‍

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X