ഈ മാസവസാനം വാട്ട്സ്ആപ്പ് പേ ഇന്ത്യയിൽ അവതരിപ്പിക്കും

|

ഗൂഗിള്‍ പേ ഇനി വെറുമൊരു പേയ്‌മെന്റ് ആപ്പ് അല്ല. അതില്‍ നിങ്ങള്‍ക്ക് തൊഴിലവസരങ്ങളും തെരയാനാകും. മാത്രവുമല്ല അതിലേക്ക് നിങ്ങള്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ചേര്‍ക്കാം. ബിസിനസുകള്‍ക്കുള്ള ഗൂഗിള്‍ പേയും കമ്പനി അവതരിപ്പിച്ചു. ഇന്ത്യയില്‍ ഗൂഗിളിന്റെ സാന്നിധ്യം ശക്തമാക്കുന്നതിനായി ഒരുപിടി പുതിയ പ്രഖ്യാപനങ്ങളാണ് ഗൂഗിള്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ മാസാവസാനത്തോടെ വാട്ട്‌സ്ആപ്പ് പേ ലൈവ് ആകും. മൂന്ന് പങ്കാളി ബാങ്കുകൾ ആരംഭിക്കുന്നതിലൂടെ ഇത് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്.

പേയ്‌മെന്റ് പ്ലാറ്റ്‌ഫോം
 

ഗൂഗിള്‍ പേ ഇനി വെറും പേയ്‌മെന്റ് പ്ലാറ്റ്‌ഫോം അല്ലെന്നും സംരംഭകര്‍ക്ക് തങ്ങളുടേതായ രീതിയില്‍ കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാനുള്ള അവസരവും ഒപ്പം ആളുകള്‍ക്ക് തങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ചേര്‍ക്കാനും എന്‍ട്രി ലെവല്‍ ജോലികള്‍ കണ്ടെത്താനും സാധിക്കുന്ന രീതിയിലേക്കും ഗൂഗിള്‍ പേ മാറിയെന്നും അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ ആമസോണും പേ ലേറ്റർ ഓപ്ഷനും പുറത്തിറക്കി. ആമസോണിന്റെ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമിൽ ഷോപ്പിംഗ് നടത്തുന്ന ഉപയോക്താക്കൾക്കുള്ള വിപുലീകൃത വെർച്വൽ ലൈനാണ് ആമസോൺ പേ ഇന്ത്യയിലെ ‘ആമസോൺ പേ ലേറ്റർ' സേവനം.

സ്വതന്ത്ര ആപ്ലിക്കേഷന്‍

യോഗ്യതയുള്ള ഉപഭോക്താക്കൾക്കായി ‘ആമസോൺ പേ ലേറ്റർ' സേവനം രൂപകൽപ്പന ചെയ്യുന്നതിനും പ്രാപ്തമാക്കുന്നതിനുമായി ആമസോൺ പേ അടുത്തിടെ ക്യാപിറ്റൽ ഫ്ലോട്ടുമായി സഹകരിച്ചു, ക്യാപിറ്റൽ ഫ്ലോട്ട് സേവനം വർദ്ധിപ്പിക്കുന്നതിനായി സഹ-വായ്പാ പങ്കാളിയായി കരൂർ വൈസ്യ ബാങ്കിനെ (കെവിബി) കൊണ്ടുവന്നു. ഗൂഗിള്‍ ഇന്നലെ ഗൂഗിള്‍ പേ ഫോര്‍ ബിസിനസ് എന്ന പേരില്‍ അവതരിപ്പിച്ച സ്വതന്ത്ര ആപ്ലിക്കേഷന്‍ ബിസിനസ് രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്താന്‍ ഇത് വഴിയൊരുക്കും.

സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോം

ഗൂഗിള്‍ അവതരിപ്പിച്ച സ്‌പോട്ട് എന്ന സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോം ബിസിനസുകള്‍ക്ക് തങ്ങളുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള അവസരം ഒരുക്കുന്നു. ഉദാഹരണത്തിന് ഒരു റസ്‌റ്റോറന്റിന് അവരുടെ സേവനങ്ങള്‍ ആപ്പില്‍ അവതരിപ്പിക്കുക വഴി ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് അത് കാണാനാകും. മേക് മൈ ട്രിപ്പ്, റെഡ്ബസ് തുടങ്ങിയ ചില ബിസിനസുകള്‍ നിലവില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

പേയ്‌മെന്റ് വേഗത്തില്‍
 

അതുപോലെ തന്നെ ഗൂഗിള്‍ ക്യൂആര്‍ കോഡുകള്‍ക്ക് സമാനമായ സ്‌പോര്‍ട്ട് കോഡുകള്‍ അവതരിപ്പിച്ചു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഷോപ്പില്‍ വന്ന് വേഗത്തില്‍ സ്‌കാന്‍ ചെയ്ത് തങ്ങള്‍ക്കുവേണ്ട ഉല്‍പ്പന്നങ്ങളുടെ പേയ്‌മെന്റ് നടത്തിപ്പോകാനാകും. ഗൂഗിളിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഗൂഗിള്‍ പേയ്ക്ക് 67 മില്യണ്‍ ഉപയോക്താക്കളാണുള്ളത്. സ്വിഗ്ഗി, ഡുന്‍സോ, 24സെവന്‍, ഫാബ്‌ഹോട്ടല്‍സ്, ഹെല്‍ത്ത്കാര്‍ട്ട് തുടങ്ങിയവ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഗൂഗിള്‍ തുടക്കക്കാര്‍ക്കുള്ള ജോലികളും പാര്‍ട് ടൈം ജോലികളും ആപ്പില്‍ ലഭ്യമാക്കുന്നത്. പിന്നീട് എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഈ പ്ലാറ്റ്‌ഫോമിനെ മാറ്റാനും പദ്ധതി ഇടുന്നുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
It’s not that Facebook is only moving in the lending market direction in India, many other payment services have jumped already. Paytm and Mobikwik are the known players, but recently Amazon also launched its Pay Later option as well. The ‘Amazon Pay Later’ service by Amazon Pay in India is an extended virtual line of credit for customers shopping on Amazon’s shopping platform.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X