വോഡഫോൺ ഐഡിയയുടെ ദിവസവും 1ജിബി ഡാറ്റ നൽകുന്ന വില കുറഞ്ഞ പ്ലാനുകൾ

|

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ (വിഐ) ഉപയോക്താക്കൾക്ക് ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനുകൾ വ്യത്യസ്ത വാലിഡിറ്റി കാലയളവുകളും ആനുകൂല്യങ്ങളും നൽകുന്നവയാണ്. പല ആളുകൾക്കും ദിവസവും 1ജിബിയോ അതിൽ കുറവോ മാത്രം ഡാറ്റ ഉപയോഗിക്കുന്നവരാണ്. വീട്ടിൽ ബ്രോഡ്ബാന്റ് കണക്ഷൻ ഉള്ളവരാണ് ഇതിൽ മിക്ക ആളുകളും. ഇത്തരം ആളുകൾക്കായി കുറഞ്ഞ നിരക്കിൽ ദിവസവും 1ജിബി ഡാറ്റ നൽകുന്ന ആകർഷകമായ പ്ലാനുകളും വിഐ നൽകുന്നുണ്ട്.

 

വിഐ

വിഐയുടെ ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇതിൽ മിക്കതും വില കുറഞ്ഞവയാണ്. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വാലിഡിറ്റി കാലയളവുകളും അധിക ആനുകൂല്യങ്ങളും നോക്കി ഈ പ്ലാനുകളിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. വീഡിയോ സ്ട്രീമിങ് മൊബൈൽ ഡാറ്റ ഉപയോഗിച്ച് ചെയ്യുന്ന ആളുകൾക്ക് ദിവസവും 1ജിബി ഡാറ്റ മതിയാകില്ല. വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ ഉപയോഗിക്കാനും വീടിനും ഓഫീസിനും പുറത്ത് മാത്രം മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നതുമായ ആളുകൾക്ക് ഈ പ്ലാനുകൾ തന്നെ ധാരാളമായിരിക്കും.

കുറഞ്ഞ വിലയിൽ 3ജിബി ഡാറ്റ നൽകുന്ന എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾകുറഞ്ഞ വിലയിൽ 3ജിബി ഡാറ്റ നൽകുന്ന എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾ

വിഐയുടെ ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാൻ
 

വിഐയുടെ ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാൻ

വിഐയുടെ ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ആദ്യത്തേത് 199 രൂപ വിലയുള്ള പ്ലാനാണ്. 200 രൂപയിൽ താഴെ വിലയുള്ള വിഐയുടെ ഏറ്റവും ആകർഷകമായ ഈ പ്ലാനിലൂടെ വിഐ മൂവീസ് & ടിവി ആക്സസ് സൌജന്യമായി ലഭിക്കുന്നു. ഈ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉള്ളത്. 28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന പ്ലാനായിരുന്നു എങ്കിൽ ഇത് വിപണിയിലെ തന്നെ മികച്ച പ്ലാനായി മാറുമായിരുന്നു. എന്നാലും കൂടുതൽ പണം ചിലവഴിക്കാതെ ദിവസവും 1ജിബി ഡാറ്റ വേണമെന്നുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

199 രൂപയുടെ വിഐ പ്ലാൻ

199 രൂപയുടെ വിഐ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റ വീതം 24 ദിവസത്തേക്ക് മൊത്തം 24 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അധിക ഡാറ്റ ആനുകൂല്യം ഈ പ്ലാൻ നൽകുന്നില്ല. വാലിഡിറ്റി കാലയളവിൽ ഉടനീളം എല്ലാ നെറ്റ്വർക്കുകളിലേക്കും സൌജന്യ വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കു്നനു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ഉപയോക്താക്കൾക്ക് വിഐ മൂവീസ്, ടിവി ബേസിക്ക് സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതിലൂടെ ലൈവ് ടിവി, വാർത്തകൾ, സിനിമകൾ, റിയാലിറ്റി ഷോകൾ എന്നിവ ആസ്വദിക്കാൻ സാധിക്കും. ഇപ്പോൾ വിഐയുടെ മൊബൈൽ ആപ്പ് വഴി നേരിട്ട് വിഐ മൂവീസ്, ടിവി എന്നിവ ആക്സസ് ചെയ്യാൻ സാധിക്കും.

500 രൂപയിൽ താഴെ വിലയിൽ ദിവസവും 1.5ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ500 രൂപയിൽ താഴെ വിലയിൽ ദിവസവും 1.5ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ

28 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ

28 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് നിങ്ങൾ അന്വേഷിക്കുന്നത് എങ്കിൽ മികച്ചൊരു പ്ലാൻ വിഐ നൽകുന്നുണ്ട്. ഈ പ്ലാനിന് 219 രൂപയാണ് നൽകേണ്ടത്. 24 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനിനെക്കാൾ 20 രൂപയാണ് ഈ പ്ലാനിന് അധികമായി നൽകേണ്ടത്. ഉപയോക്താക്കൾ വിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ മൊബൈൽ ആപ്പിൽ നിന്നോ 219 രൂപ പ്ലാൻ റീചാർജ് ചെയ്യുകയാണെങ്കിൽ ഈ പ്ലാനിലൂടെ വിഐ 2 ജിബി ബോണസ് ഡാറ്റയും നൽകുന്നുണ്ട്. ഈ ബോണസ് ഡാറ്റ കൂടി ചേരുന്നതോടെ പ്ലാനിലൂടെ ലഭിക്കുന്ന മൊത്തം ഡാറ്റ 30ജിബിയായി മാറുന്നു.

219 രൂപ പ്ലാൻ

219 രൂപയുടെ പ്ലാനിലുടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. വിഐ മൂവീസ്, ടിവി ആക്സസും ഈ പ്ലാനിനൊപ്പം സൗജന്യമായി ലഭിക്കും. വിഐയുടെ ദിവസവും 1ജിബി ഡാറ്റ നൽകുന്ന രണ്ട് പ്ലാനുകളും മികച്ചതും എയർടെൽ, റിലയൻസ് ജിയോ എന്നിവയിൽ നിന്നുള്ള ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളോട് കടുത്ത മത്സരം കാഴ്ച്ചവയ്ക്കുന്നതുമാണ്. വിഐയുടെ 199 രൂപയുടെ പ്ലാനിലൂടെ ബോണസ് ഡാറ്റ ഓഫർ ലഭിക്കില്ല. 199 രൂപ പ്ലാനിനേക്കാൾ മികച്ചതാണ് 219 രൂപയുടെ പ്ലാൻ.

തോൽക്കാൻ മനസില്ലാത്ത വോഡാഫോൺ ഐഡിയ നൽകുന്ന ജിയോയെക്കാൾ മികച്ച പ്ലാൻതോൽക്കാൻ മനസില്ലാത്ത വോഡാഫോൺ ഐഡിയ നൽകുന്ന ജിയോയെക്കാൾ മികച്ച പ്ലാൻ

Most Read Articles
Best Mobiles in India

English summary
Vodafone Idea (Vi) offers many prepaid plans to its customers. Let's take a look at the plans that offer 1GB of data per day for VI.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X