ജിയോ 6 പൈസയ്ക്ക് വേണ്ടി സൌജന്യ കോൾ അവസാനിപ്പിച്ചതെന്തിന്? അറിയേണ്ടതെല്ലാം

|

കഴിഞ്ഞ ദിവസം ജിയോ ഇനിമുതൽ സൌജന്യ ഔട്ട്ഗോയിങ് കോളുകൾ ഇനി ഉണ്ടായിരിക്കില്ലെന്നും 6 പൈസ പ്രതി മിനുറ്റിന് എന്ന നിരക്കലായിരിക്കും മറ്റ് സിമ്മുകളിലേക്കുള്ള ജിയോയുടെ ഔട്ട് ഗോയിങ് നിരക്ക് എന്നും പ്രഖ്യാപിച്ചിരുന്നു. ഇത്രയും കാലം സൌജന്യമായി ഔട്ട്ഗോയിങ് കോളുകൾ നൽകിയ കമ്പനി ഇപ്പോൾ എന്തിനാണ് 6 പൈസ ഈടാക്കുന്നത് എന്ന സംശയം പലർക്കും ഉണ്ടാകും. ഇതിന് കാരണം ട്രായ് യുടെ ഐയുസി നിയമമാണ്.

ജിയോ 6 പൈസയ്ക്ക് വേണ്ടി സൌജന്യ കോൾ അവസാനിപ്പിച്ചതെന്തിന്? അറിയേണ്ടതെല്

ടെലികോം വ്യവസായത്തിലെ ഐ‌യു‌സി (ഇന്റർ‌കണക്ട് യൂസേജ് ചാർജ്) സംബന്ധിച്ച് ആശങ്കകൾ കുറേ കാലമായി തുടരുകയാണ്. കഴിഞ്ഞ ദിവസം എയർടെലും ജിയോയും ഔട്ട്‌ഗോയിംഗ് കോളുകളുടെ റിംഗ് സമയം 20 സെക്കൻഡായി കുറച്ചിരുന്നു. ഈ സംഭവം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പരിഗണനയിലാണ്. ഈ നീക്കം ഫലം ചെയ്യാൻ സമയമെടുക്കുമെങ്കിലും ഐ‌യു‌സി മൂലമുണ്ടായ നഷ്ടം നികത്താൻ റിലയൻസ് ജിയോ ഇതിനകം തന്നെ നീക്കം തുടങ്ങിയിട്ടുണ്ട്.

ജിയോ 6 പൈസയ്ക്ക് വേണ്ടി സൌജന്യ കോൾ അവസാനിപ്പിച്ചതെന്തിന്? അറിയേണ്ടതെല്

ട്രായ് നിശ്ചയിച്ച ഐ‌യു‌സി ചാർജ് നിലവിൽ മിനിറ്റിന് 6 പൈസയാണ്, മറ്റൊരു ഓപ്പറേറ്ററിൽ നിന്നുള്ള ആരെയെങ്കിലും വിളിക്കുകയാണെങ്കിൽ ജിയോ ഈ നിരക്ക് ഉപയോക്താക്കളിൽ നിന്ന് ഈടാക്കും. ജിയോ നമ്പരിൽ നിന്നും നിങ്ങൾ ഒരു എയർടെൽ, വോഡഫോൺ-ഐഡിയ നമ്പർ ഉപയോഗിക്കുന്ന ആരെയെങ്കിലും വിളിക്കുകയാണെങ്കിൽ കോൾ റിംഗ് ചെയ്യുന്ന സമയം വരെ മിനിറ്റിൽ 6 പൈസ ഈടാക്കും. കോളുകൾ മറ്റെല്ലാ ഓപ്പറേറ്റർമാരിലേക്കും സൌജന്യമായിരിക്കും.

ജിയോ 6 പൈസയ്ക്ക് വേണ്ടി സൌജന്യ കോൾ അവസാനിപ്പിച്ചതെന്തിന്? അറിയേണ്ടതെല്

ഒരു ഉപഭോക്താവ് മറ്റ് ടെലികോം ഓപ്പറേറ്ററുടെ ഉപഭോക്താവിന് ഔട്ട്‌ ഗോയിംഗ് കോൾ ചെയ്യുകയാണെങ്കിൽ കോൾ ചെയ്യുന്ന ഉപയോക്താവിൻറെ ടെലികോം ഓപ്പറേറ്റർ കോൾ സ്വീകരിക്കുന്ന ഉപയോക്താവിൻറെ ടെലികോം ഓപ്പറേറ്റർക്ക് നൽകേണ്ട തുകയാണ് ഐ‌യു‌സി അല്ലെങ്കിൽ ഇന്റർ‌കണക്ട് യൂസേജ് ചാർജ്. ട്രായ് ഐ‌യു‌സി ചാർജ് തീരുമാനിക്കുന്നു, നിലവിൽ എല്ലാ ഓപ്പറേറ്റർമാർക്കും മിനിറ്റിന് 6 പൈസ എന്ന നിരക്കിലാണ് ഐയുസി ചാർജ്.

2017ലെ ഐ‌യു‌സി റെഗുലേഷനുകളിൽ ഭേദഗതി വരുത്തിയത് നിരവധി ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമായിരുന്നു. ഈ റെഗുലേറ്ററി നിയമത്തിൻറെ അടിസ്ഥാനത്തിൽ എല്ലാ ഔട്ട് ഗോയിങ് കോളുകൾക്കും മിനിറ്റിന് 6 പൈസ എന്ന റെഗുലേറ്ററി ചാർജ് ഈടാക്കാൻ ജിയോ നിർബന്ധിതനായി. ഐ‌യു‌സി നിരക്കുകൾ നിലനിൽക്കുന്നിടത്തോളം ഓഫ്-നെറ്റ് മൊബൈൽ വോയ്‌സ് കോളുകൾക്ക് നിരക്ക് ഈടാക്കേണ്ടി വരുമെന്നും കമ്പനി അറിയിച്ചു.

Best Mobiles in India

English summary
Jio wants the TRAI to go for zero IUC charge and that seems to be happening by early 2020. While other operators charge their customers for calls, Jio offers free calls on its network and hence, it has to bear losses as Jio pays the IUC charge for every call made to another network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X