ഇന്ത്യയിൽ 2ജി നെറ്റ്‌വർക്ക് ഇല്ലാതാകുമോ; അറിയേണ്ടതെല്ലാം

|

ടെലിക്കോം കമ്പനികൾ രാജ്യത്ത് 5ജി നെറ്റ്‌വർക്കുകൾ പരീക്ഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. ഈ അവസരത്തിലും ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ നിരവധി ഉപയോക്താക്കൾ ഇപ്പോഴും 2ജി നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നുണ്ട്. 2ജി നെറ്റ്‌വർക്കുകൾ ഇന്ത്യയുടെ ടെലികോം രംഗത്ത് ഇന്നും ഒഴിച്ചുകൂടാനാകാത്ത ഘടകമായി നിൽകുന്നു. വലിയൊരു വിഭാഗം ഇന്ത്യക്കാർ ഇന്നും 2ജി മാത്രം ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ 2ജി നെറ്റ്വർക്കിന്റെ ഭാവി പ്രധാനപ്പെട്ട ഘടകമാണ്.

2ജി നെറ്റ്‌വർക്ക്
 

നിലവിൽ എയർടെല്ലിന്റെ 51 ശതമാനം ഉപഭോക്താക്കളും 2ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവാണ്. അതേസമയം വിഐ (വോഡഫോൺ-ഐഡിയ)യുടെ ഇന്ത്യയിലെ ഉപയോക്താക്കളിൽ 63 ശതമാനവും 2ജി ഉപയോക്താക്കളാണ്. ജിയോ മാത്രമാണ് ഇന്ത്യയിൽ 2ജി നെറ്റ്വർക്ക് നൽകാതിരിക്കുന്നത്. ജിയോഫോണുകൾ വന്നത് അധികം പണം ചിലവഴിക്കാൻ സാധിക്കാത്ത ഉപയോക്താക്കളെയും 4ജിയിലേക്ക് ആകർഷിച്ചിട്ടുണ്ട്. 2ജി ഇന്ത്യയിൽ എത്രകാലം കൂടി നിലനിൽക്കുമെന്ന ചോദ്യം പ്രസക്തമാകുന്നത് ഈ സന്ദർഭത്തിലാണ്.

കൂടുതൽ വായിക്കുക: 500 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ, എയർടെൽ, ജിയോ, വിഐ പ്ലാനുകൾ

3ജി

എയർടെലും വിഐയും രാജ്യത്ത് തങ്ങളുടെ 3ജി ബിസിനസ്സ് നിർത്തിവച്ചു. കർണാടക, ദില്ലി, രാജസ്ഥാൻ, കൊൽക്കത്ത, ആന്ധ്രാപ്രദേശ്, നോർത്ത് ഈസ്റ്റ് തുടങ്ങിയ 10 സർക്കിളുകളിൽ 4ജി നെറ്റ്‌വർക്ക് ഉയർത്താൻ 2 ജി നെറ്റ്‌വർക്ക് റീഫാം ചെയ്യുമെന്ന് എയർടെൽ അറിയിച്ചു. ഇന്ത്യയിൽ 2 ജി സേവനങ്ങൾ നൽകുന്നത് നിർത്താൻ സാധ്യതയൊന്നും ഇല്ല. പല സ്ഥലങ്ങളിലും ഇപ്പോൾ 2ജി സേവനങ്ങൾ മാത്രമേ ലഭ്യമകുന്നുള്ളു എന്നതിനാൽ വലിയൊരു വിഭാഗം 2ജിയെ ആശ്രയിക്കുന്നുണ്ട്.

5ജി

ഇനി കമ്പനി 5ജി നെറ്റ്‌വർക്കിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ പറഞ്ഞു. "ജിയോ ആദ്യം മുതൽ 5ജി സൊല്യൂഷൻ ഡിസൈൻ ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. 5ജി സ്പെക്ട്രം ലഭ്യമായ ഉടൻ തന്നെ ഇത് പരീക്ഷിച്ച് തുടങ്ങും. അടുത്ത വർഷം ഫീൽഡ് ഡിപ്ലോയിമെന്റ് നടക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

കൂടുതൽ വായിക്കുക: 40 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ 247 രൂപ പ്ലാൻ

വരുമാനം
 

ഗൂഗിളുമായി സഹകരിച്ച് രാജ്യത്ത് 5ജി സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിലാണ് ജിയോ ശ്രദ്ധ കേന്ദ്രീകരിച്ചിരിച്ചിരിക്കുന്നത്. ഇപ്പോഴുള്ളതിൽ നിന്നും വ്യത്യസ്തമായി 5,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് 5ജി സ്മാർട്ട്‌ഫോണുകൾ ലഭ്യമാക്കാൻ കമ്പനി പദ്ധതി ഇടുന്നുണ്ട്. ഇത് ചൈനീസ് കമ്പനികൾക്ക് വലിയ തിരിച്ചടി സൃഷ്ടിക്കും. 2ജി നെറ്റ്വർക്ക് ഇല്ലാത്ത ഇന്ത്യ എന്നതാണ് റിലയൻസ് ജിയോയുടെ ആഗ്രഹം. എന്നാൽ എയർടെല്ലും വിഐയുടെ ഈ ആശയത്തിന് എതിരാണ്. കാരണം 2ജി വിഭാഗത്തിൽ നിന്നാണ് ഇരു കമ്പനികൾക്കും വരുമാനം കൂടുതലായി ലഭിക്കുന്നത്.

2ജി നെറ്റ്‌വർക്ക്

2ജി നെറ്റ്‌വർക്ക് നിർത്തലാക്കാനുള്ള പദ്ധതികളൊന്നും സർക്കാരിന് ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ 300 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ഈ 2ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട് എന്നതിനാൽ 2ജി ദീർഘകാലത്തേക്ക് രാജ്യത്ത് തുടരുമെന്നും 12 മുതൽ 13 ശതമാനം വരെ ആളുകൾ 2025 വരെ 2ജി ഡിവൈസുകൾ ഉപയോഗിക്കുന്നത് തുടരുമെന്നും വ്യവസായ സ്ഥാപനമായ ജിഎസ്എംഎ പറയുന്നു. എന്തായാലും ഇന്ത്യയിൽ 5ജി ആരംഭിച്ചാലും 2ജി നെറ്റ്വർക്കുകൾ തുടരുക തന്നെ ചെയ്യും.

കൂടുതൽ വായിക്കുക: ജിയോയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
2G networks are still an integral part of India's telecom sector. A large section of Indians still use only 2G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X