ടി.വി ഓഫ് ചെയ്യാന്‍ ഇനി എണീക്കണ്ട

Posted By: Arathy

എണീറ്റു പോയി ടി.വി ഓഫ് ചെയ്യാന്‍ നിങ്ങളള്‍ക്ക് ചിലപ്പോള്‍ മടികാണില്ലേ. അപ്പോള്‍ മിസ്റ്റര്‍ ബീന്‍ ടി.വി ഓഫ് ചെയ്യുന്നപോലെ വലിയൊരു വടി ഉപയോഗിക്കുമോ. എന്നാല്‍ മിസ്റ്റര്‍ ബീനിനെ പോലുള്ളവര്‍ക്ക് ഇതാ ഒരു പുതിയ സാങ്കേതിക വിദ്യ വരുന്നു. വീസീ എന്ന പേരിലാണിത് അറിയപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ടി.വി ഓഫ് ചെയ്യാന്‍ ഇനി എണീക്കണ്ട

നമ്മളുടെ ചലനങ്ങളിലൂടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഒരു കൊച്ചു വടി ഉണ്ട് ഇതില്‍ നിന്ന് വൈ ഫൈ സിഗ്നലുകള്‍ പുറപ്പിടുവിക്കും. ഈ വൈ ഫൈ സിഗ്‌നലുകളുടെയാണ്‌ ടി.വികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനം കംപ്യൂട്ടര്‍, മൂസിക്ക് പ്ലയര്‍ എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്. വാഷിംഗ്ടണിലാണ് ഈ സാങ്കേതികവിദ്യ കണ്ടുപിടിച്ചത്. ശബ്ദം നിയന്ത്രിക്കാന്‍, ചാനലുകള്‍ മാറ്റുവാന്‍, സിനിമ ഡിലീറ്റ് ചെയ്യുവാനും എന്നിങ്ങനെ പല കാര്യങ്ങള്‍ ഇതിലൂടെ സാധിക്കുന്നതാണ്

ഒന്ന് ഉപയോഗിച്ചാല്‍ കൊള്ളാമെന്നില്ലേ. എങ്കില്‍ കാത്തിരുന്നോളു ഇത് വിജയിച്ചാല്‍ നമ്മുടെ നാട്ടിലും ഈ തകര്‍പ്പന്‍ സാങ്കേതികവിദ്യ വരുമെന്ന് വിശ്വസിക്കാം. പക്ഷേ ഒരു സംശയം ഈ പുതിയ വിവരസാങ്കേതിക വിദ്യ ജനങ്ങളെ മടിയന്‍മാരാക്കുമോ?

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot