Just In
- 7 hrs ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 8 hrs ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
- 9 hrs ago
Top Laptops Under Rs 60000: 60,000 രൂപയിൽ താഴെ വില വരുന്ന മികച്ച ലാപ്ടോപ്പുകൾ
- 10 hrs ago
24 ശതമാനം വരെ വിലക്കിഴിവിൽ ആമസോണിലൂടെ ഈ സ്മാർട്ട് ടിവികൾ സ്വന്തമാക്കാം
Don't Miss
- News
വിമാനത്തില്‍ പ്രതിഷേധം: റിമാന്‍ഡിലായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്വീകരണം
- Sports
സന്നാഹം: രണ്ടിന്നിങ്സില്‍ രണ്ടു ടീമിനായി ബാറ്റ് വീശി പുജാര! കാരണമറിയാം
- Finance
പണം തിരിച്ചെടുക്കുമ്പോൾ ഇരട്ടിയാകും; സുരക്ഷയോടെ നിക്ഷേപിക്കാൻ എവിടെ പോകണം
- Movies
'എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിക്കണം, മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോയായിരിക്കണം'; നൈല ഉഷ!
- Travel
കുടുംബവുമായി യാത്ര പോകുമ്പോള്‍ മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Automobiles
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
300 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ വർക്ക് ഫ്രം ഹോം പ്ലാനുകൾ
മഹാമാരിയുടെ മൂന്നാം തരംഗത്തിലൂടെ നിന്നെ കടന്ന് പോവുകയാണ് നമ്മൾ. അതുകൊണ്ട് തന്നെ ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോം രീതിയും വീണ്ടും നമുക്കിടയിൽ സജീവമാകുന്നു. മൊബൈൽ ഡാറ്റ ഉപയോഗിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നവരും ധാരാളമാണ്. ബ്രോഡ്ബാന്റ് ലഭ്യമല്ലാത്ത ആളുകൾക്ക് ആശ്രയിക്കാവുന്നത് മൊബൈൽ ഡാറ്റയെ തന്നെയാണ്. ഇത് തിരിച്ചറിഞ്ഞ് മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകൾ തന്നെ ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്.

നമുക്ക് ലഭിക്കുന്ന നെറ്റ്വർക്ക് കവറേജിനും ഡാറ്റ സ്പീഡിനും അനുസരിച്ചാണ് ഏത് കമ്പനിയുടെ സിം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്. എയർടെൽ, വിഐ, ജിയോ എന്നീ ടെലിക്കോം മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകൾ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. കൂടുതൽ തുക ചിലവഴിക്കാതെ തന്നെ നമുക്ക് ഇവ സ്വന്തമാക്കാൻ സാധിക്കും. 300 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവയെല്ലാം ആകർഷകമായ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ്. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങളും ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്. ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന വിഐ, എയർടെൽ, ജിയോ എന്നിവയുടെ വർക്ക് ഫ്രം ഹോം പ്ലാനുകൾ നോക്കാം.
ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന വിഐ, എർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ 299 രൂപ പ്രീപെയ്ഡ് പ്ലാൻ
വോഡാഫോൺ ഐഡിയ 299 രൂപയ്ക്ക് മികച്ചൊരു വർക്ക് ഫ്രം ഹോം പ്ലാൻ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാനിലൂടെ എല്ലാ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളിൽ ബിഞ്ച് ഓൾ നൈറ്റ് ഓഫർ, ഡാറ്റ ഡിലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോൾഓവർ എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ബിഞ്ച് ഓൾ നൈറ്റ് ഓഫർ ഉള്ളതിനാൽ എല്ലാ ദിവസവും രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ അൺലിമിറ്റർഡ് ഡാറ്റ ആസ്വദിക്കാൻ സാധിക്കും. വിഐ മൂവീസ്, ടിവി ക്ലാസിക്ക് എന്നാ ഒടിടി ആക്സസും പ്ലാൻ നൽകുന്നു.

വിഐ 269 രൂപ പ്ലാൻ പ്രീപെയ്ഡ് പ്ലാൻ
269 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ വോഡഫോൺ ഐഡിയ 28 ദിവസത്തെ വാലിഡിറ്റി തന്നെയാണ് നൽകുന്നത്. ദിവസവും 1 ജിബി ഡാറ്റ ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കും. ഈ വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്സസും വോഡാഫോൺ ഐഡിയ തങ്ങളുടെ 269 രൂപ വിലയുള്ള പ്ലാനിലൂടെ നൽകുന്നുണ്ട്. ദിവസവും 1ജിബി ഡാറ്റ മാത്രം മതിയാകുന്ന ആളുകൾക്ക് ഇത് വളരെ മികച്ചൊരു ചോയിസാണ്.
150 രൂപയിൽ താഴെ മാത്രം വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ

ജിയോ 239 രൂപ പ്രീപെയ്ഡ് പ്ലാൻ
വർക്ക് ഫ്രം ഹോം ആനുകൂല്യങ്ങൾ നൽകുന്ന റിലയൻസ് ജിയോയുടെ 300 രൂപയിൽ താഴെ മാത്രം വിലയുള്ള പ്രീപെയ്ഡ് പ്ലാനിന് വിഐ, എയർടെൽ എന്നിവയുടെ പ്ലാനുകളെക്കാൾ വില കുറവാണ്. ഇത് താരതമ്യേന ഉയർന്ന ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ജിയോ 239 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് 42 ജിബി ഡാറ്റ ലഭിക്കുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും സൌജന്യ എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്കൾക്ക് ജിയോ സിനിമ, ജിയോസാവൻ എന്നിവയുൾപ്പെടെയുള്ള ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് ആക്സസും ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

എയർടെൽ 209 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി 209 രൂപ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിന് 21 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 1 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. വർക്ക് ഫ്രം ഹോം ആനുകൂല്യങ്ങൾ നൽകുന്ന ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിലൂടെ ഒരു മാസത്തേക്ക് സൗജന്യ ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷനും ലഭിക്കും.
സ്ട്രീമിങ് ആനുകൂല്യങ്ങളുമായെത്തുന്ന എയർടെൽ, ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

എയർടെൽ 239 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി നൽകുന്ന മറ്റൊരു പ്രീപെയ്ഡ് പ്ലാനിന്റെ വില 239 രൂപയാണ്. ഈ പ്ലാനിലൂടെ 24 ദിവസത്തെ വാലിഡിറ്റിയാണ് വരിക്കാർക്ക് ലഭിക്കുന്നത്. ദിവസവും 1 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 24 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ, ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ ഒരു മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ എന്നിവയും ഉപയോക്താക്കൾക്ക് നൽകുന്നു. കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാവുന്ന മികച്ച വർക്ക് ഫ്രം പ്ലാൻ തന്നെയാണ് ഇത്.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999