ലോകത്തെ ആദ്യത്തെ ബിറ്റ് കോയിന്‍ എ.ടി.എം. കാനഡയില്‍ പ്രവര്‍ത്തനം തുടങ്ങി

Posted By:

ഇന്റര്‍നെറ്റ് വ്യാപാരത്തിനുള്ള ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ സാധാരണ കറന്‍സിയാക്കിമാറ്റുന്ന ലോകത്തെ ആദ്യ എ.ടി.എം. കൗണ്ടര്‍ കാനഡയില്‍ പ്രവര്‍ത്തനം തുടങ്ങി. പശ്ചിമ കാനഡയിലെ വാന്‍കൂവറിലുള്ള കോഫി ഷോപ്പിലാണ് കൗണ്ടര്‍ ആരംഭിച്ചിരിക്കുന്നത്. ബിറ്റ്‌കോയിന്‍ കനേഡിയന്‍ ഡോളര്‍ ആക്കി മാറ്റാനും കനേഡിയന്‍ ഡോളര്‍ ബിറ്റ്‌കോയിന്‍ ആക്കി മാറ്റാനും ഈ എ.ടി.എമ്മിലൂടെ സാധിക്കും.

2008-ല്‍ സതോഷി നകാമോട്ടോ എന്ന വ്യക്തി മുന്നോട്ടു വച്ച സാങ്കല്‍പിക കറന്‍സിയാണ് ബിറ്റ്‌കോയിന്‍. റെജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് ബിറ്റ്‌കോയിന്‍ വിലാസം ഉപയോഗിച്ച് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാം എന്നതാണ് ബിറ്റ്‌കോയിന്റെ പ്രത്യേകത. ഒരു ബിറ്റ് കോയിന്റെ മൂല്യം 200 യു.എസ്. ഡോളറാണ്.

ലോകത്തെ ആദ്യത്തെ ബിറ്റ് കോയിന്‍ എ.ടി.എം. കാനഡയില്‍ പ്രവര്‍ത്തനം തുടങ്ങ

ഭരണകൂടത്തിന്റെയോ മറ്റ് ഔദ്യോഗിക ഏജന്‍സികളുടെയോ അംഗീകാരം ഈ ഡിജിറ്റല്‍ കറന്‍സിക്ക് ഇല്ല. അമമരിക്കന്‍ കമ്പനിയായ റോബോ കോയിന്‍ ആണ് കാനഡയില്‍ ഈ എ.ടി.എം. കൗണ്ടര്‍ തുറന്നിരിക്കുന്നത്.

എ.ടി.എം. കാര്‍ഡിനു പകരം റജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ കൈപത്തി സ്‌കാന്‍ ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന് ഇഷ്ടമുള്ള തുക ഡോളറായി എടുക്കാം. പ്രസ്തുത സംഖ്യക്കുള്ള ബിറ്റ് കോയിന്‍ ആ വ്യക്തിയുടെ ഓണ്‍ലൈന്‍ ബിറ്റ്‌കോയിന്‍ അക്കൗണ്ടില്‍ നിന്ന് കറവുവരും.

അതുപോലെ എ.ടി.എമ്മിലൂടെ തന്റെ ബിറ്റ് കോയിന്‍ അക്കൗണ്ടിലേക്ക് ഡോളറുകള്‍ നിക്ഷേപിക്കുകയും ചെയ്യാം. എ.ടി.എം. കൗണ്ടര്‍ ആരംഭിച്ചിരിക്കുന്ന വാന്‍കൂവര്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള കച്ചവടത്തിന് നേരത്തെ പ്രസിദ്ധമാണ്. നിരവധി ആളുകളാണ് ഈ എ.ടി.എം. കാണാനും പരീക്ഷിക്കാനുമായി ദിവസവും എത്തുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot