ഷവോമി 8K Mi ടിവി സെപ്റ്റംബർ 24ന് പുറത്തിറങ്ങും

|

സെപ്റ്റംബർ 24ന് ചൈനയിൽ നടക്കുന്ന ലോഞ്ചിങ്ങ് ഇവൻറിൽ വച്ച് ഷവോമി 8K Mi ടിവി പുറത്തിറങ്ങും. ലോഞ്ചിങ്ങിനു മുൻപായി ഷവോമി ചില ടീസറുകൾ പുറത്തുവിട്ടു. ലീക്ക് ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷവോമി പുറത്തിറക്കുന്ന പുതിയ ടിവിക്ക് ബേസിൽലെസ് ഡിസൈനാണ് ഉള്ളത്. മികച്ച സ്ക്രീൻ ടു ബോഡി റേഷിയോ, കാർബൺ ഫൈബർ ടെക്ഷറിലുള്ള പിൻഭാഗം എന്നിവയെല്ലാം ടിവിയുടെ സവിശേഷകളായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

 മറ്റൊരു ലോഞ്ച്
 

ഷവോമി 8K Mi ടിവിയെ കൂടാതെ ലോഞ്ചിങ് ഇവൻറിൽ പ്രതീക്ഷിക്കാവുന്ന മറ്റൊരു ലോഞ്ച് Mi ടിവി പ്രോ ലൈൻ അപ്പായിരിക്കും. ഈ ലൈൻ അപ്പിൽ 43 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് ടിവികളാണ് ഉൾപ്പെടുക. ഈ വ്യത്യസ്ത സ്ക്രീൻ സൈസിലുള്ള ടിവികളെല്ലാം തന്നെ 4K ഡിസ്പ്ലെയോട് കൂടിയവയായിരിക്കും. എന്തായാലും ഇതിലെല്ലാം ഉപരിയായി ഷവോമി ആരാധകർ കാത്തിരിക്കുന്നത് 8K ടിവിയുടെ ലോഞ്ചിന് വേണ്ടിത്തന്നെയാണ്. സ്മാർട്ട് ടിവികളുടെ ഭാവിയിലേക്കാണ് ഇതോടെ ഷവോമി കടക്കാൻ പോകുന്നത്.

മറ്റ് സ്മാർട്ട് ടിവികൾ

അടുത്തകാലത്തായി ഷവോമി അവതരിപ്പിച്ച സ്മാർട്ട് ടിവികൾ പരിശോധിക്കുകയാണെങ്കിൽ അവയിൽ ഏറ്റവും ശ്രദ്ധേയമായ മോഡൽ Mi TV 4X ആണ്. 65 ഇഞ്ച് ടിവിയാണിത്. പ്രിമിയം മെറ്റൽ ബിൽഡിൽ 0.43 ബെസൽസോടുകൂടിയാണ് ഈ ടിവി പുറത്തിറങ്ങിയത്. ഷവോമിയുടെ തന്നെ പ്രോപ്രൈറ്ററിയായ വിവിഡ് പിക്ച്ചർ എഞ്ചിൻ പ്രൊഡ്യൂസ് ചെയ്യുന്ന വിവിഡ് ഇമേജ് ഡിസ്പ്ലെയോട് കൂടിയാണ് മോഡൽ പുറത്തിറങ്ങിയത്.

Mi TV 4X 65 ഇഞ്ച്

Mi TV 4X 65 ഇഞ്ചിൽ ൽ അൾട്രാ ബ്രൈറ്റ് ഡിസ്പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. 88 ശതമാനം NTSC കളർസ്പൈസും ടിവി പ്രദാനം ചെയ്യുന്നു. ഈ മോഡലിൻറെ മറ്റ് സവിശേഷതകൾ ക്വാഡ് കോർ കോർടെക്സ് A55 SoC, ഫോർ ഡ്രൈവർ സ്പീക്കർ സിസ്റ്റം, DTS-HD, ഡോൾബി ഓഡിയോ, DTH-HD സപ്പോർട്ട് എന്നിവയാണ്. കമ്പനി പുറത്തിറക്കിയ സ്മാർട്ട് ടിവികളിൽ മികച്ച പെർഫോമൻസുള്ള ടിവി കൂടിയാണിത്.

മറ്റ് മോഡലുകൾ
 

65 ഇഞ്ച് Mi TV 4X നൊപ്പം തന്നെ ഷവോമി Mi TV 4X 43 ഇഞ്ച്, Mi TV 4X 50 ഇഞ്ച്, Mi TV 4A 40 ഇഞ്ച് ടിവികളും പുറത്തിറക്കിയിരുന്നു. ഈ മോഡലുകൾക്കെല്ലാം തന്നെ 4K HDR 10 ബിറ്റ് ഡിസ്പ്ലെയാണ് കമ്പനി നൽകിയിരിക്കുന്നത്. 20 W സ്പീക്കറുകളും ഈ മോഡലുകൾക്കെല്ലാം നൽകിയിരിക്കുന്നു. പാച്ച്വാൾ 2.0, ഡോൾബി ഓഡിയോ, DTS-HD സപ്പോർട്ട് എന്നിവയെല്ലാം ഈ മോഡലുകളുടെ മറ്റ് സവിശേഷതകളാണ്.

ഇന്ത്യയിലെ വില

Mi TV 4X 65 ടിവിയുടെ ഇന്ത്യയിലെ വില 54,999 രൂപയാണ്. സെപ്റ്റംബർ 29 മുതൽ ഈ മോഡൽ വിപണിയിൽ ലഭ്യമായിത്തുടങ്ങും. Mi TV 4X 43 ഇഞ്ച് ടിവിക്ക് 24,999 രൂപയാണ് വില. Mi TV 4A 40 ഇഞ്ചിൻറെ വില 17,999 രൂപമുതലാണ് ആരംഭിക്കുന്നത്. Mi TV 4X 50 ഇഞ്ച് ടിവിയുടെ വില 29,999 രൂപമുതലാണ് ആരംഭിക്കുന്നത്. ഈ ടിവികളെല്ലാം തന്നെ ആമസോൺ വഴിയോ Mi യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വാങ്ങാം.

Most Read Articles
Best Mobiles in India

English summary
Xiaomi will unwrap the curtain from its new 8K Mi TV, on September 24 launch event, in China. Ahead of the launch, Xiaomi has posted a couple of teasers at Weibo. And, the surfaced leak suggests that Smart TV is likely to come with a bezel-less design, a high screen-to-body ratio, and carbon fiber textured back. While other details about the new TV are still under wraps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X