ഷവോമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഇൻഡിപെൻഡൻസ് ഡേ സെയിൽ

|

ഷവോമി ഡിവൈസുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഇൻഡിപെൻഡൻസ് ഡേ സെയിൽ ഇന്ന് മുതൽ. സ്മാർട്ട്ഫോണുകൾക്കും മറ്റ് ഡിവൈസുകൾക്കും ആകർഷകമായ ഓഫറുകളാണ് ഷവോമി നൽകുന്നത്. ആമസോണിന്റെ പ്രൈം ഡെയ്‌സ് സെയിലിന്റെ ഭാഗമായും ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിംഗ്സ് ഡേ സെയിലിന്റെ ഭാഗമായും ഓഫറുകൾ നൽകുന്നതിനൊപ്പം ഓഗസ്റ്റ് 11 വരെ എംഐ.കോമിലൂടെയും ഓഫറുകളും വിലക്കിഴിവുകളും നൽകും.

ഓഫറുകൾ
 

റെഡ്മി കെ 20 പ്രോ അടക്കം നിരവധി സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ നൽകുന്നതിനൊപ്പം റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി നോട്ട് 9 എന്നിവയുടെ വിൽപ്പനയും കമ്പനി നടത്തും. ഈ പ്രത്യേ സെയിലിലൂടെ റെഡ്മി കെ 20 പ്രോ സ്മാർട്ട്ഫോൺ 4,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഡിവൈസിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ 22,999 രൂപയ്ക്ക് ലഭിക്കും. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ ഇന്നും നാളെയും വിൽപ്പന നടത്തും.

സെയിലുകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ ഇന്നും നാളെയും വൈകുന്നേരം 4 മണിക്കും ഓഗസ്റ്റ് 8, ഓഗസ്റ്റ് 9 തീയതികളിൽ 2 മണിക്കും വിൽപ്പന നടത്തും. 16,999 രൂപ മുതലുള്ള വിലയ്ക്കാണ് ഈ ഡിവൈസ് ലഭ്യമാവുക. റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണും അതേ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2 നും 12 നും ഇടയ്ക്ക് വിൽപ്പനയ്ക്കെത്തും. 11,999 രൂപയാണ് ഈ ഡിവൈസിന്റെ വില. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ ഇന്നും നാളെയും ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്‌ക്കെത്തും. 13,999 രൂപ മുതലുള്ള വിലയ്ക്കാണ് ഈ ഡിവൈസ് ലഭ്യമാവുക.

കൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി നോട്ട് 20 സീരിസ് പുറത്തിറങ്ങി: വിലയും സവിശേഷതകളും

റെഡ്മി ഇയർബഡ്സ്

ഇൻഡിപെൻഡൻസ് ഡേ സെയിലിലൂടെ 799 രൂപ വിലയുള്ള റെഡ്മി പവർ ബാങ്ക് 699 രൂപയ്ക്ക് ലഭ്യമാകും. സെയിലിലൂടെ റെഡ്മി ഇയർബഡ്സ് എസ് 1,599 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ വിലക്കിഴിവുകൾ ഗോൾഡ്, പ്ലാറ്റിനം, ഡയമണ്ട്, എഐ വിഐപി ക്ലബ് അംഗങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഷവോമി അറിയിച്ചു. അതായത് 24,090 രൂപ വിലയുള്ള റെഡ്മി കെ 20 പ്രോ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് 22,999 രൂപയ്ക്ക് ലഭ്യമാവുക ഈ മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രമായിരിക്കും.

ആമസോൺ, ഫ്ലിപ്കാർട്ട്
 

ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ പ്രത്യേക സെയിലുകൾ ഇന്നലെ ആരംഭിച്ചിരുന്നു. ഈ സെയിലിലൂടെ എംഐ വിഐപി ക്ലബ് മെമ്പർമാർക്ക് ഷവോമി എംഐ ടിവി 4 എ പ്രോ എൽഇഡി ടിവി 32 ഇഞ്ച് 11,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. എംഐ സ്മാർട്ട് ബാൻഡ് 4 എ 2,099 രൂപയ്ക്ക് സ്വന്തമാക്കാം. 200 രൂപയുടെ വിലക്കിഴിവാണ് ഈ ബാൻഡിന് ലഭിക്കുന്നത്. 54,999 രൂപ വിലയുള്ള എംഐ നോട്ട്ബുക്ക് 14 ഹൊറൈസൺ എഡിഷൻ 2,000 രൂപ വിലക്കിഴിവിൽ 52,999 രൂപയ്ക്ക് ലഭിക്കും.

എംഐ ഇക്കോസിസ്റ്റം

എംഐ ഇക്കോസിസ്റ്റം പ്രോഡക്ടുകളും അനുബന്ധ ഡിവൈസുകളും സെയിൽ സമയത്ത് ലിസ്റ്റ് ചെയ്യും. എംഐ വിഐപി ക്ലബ് അംഗങ്ങൾക്ക് സ്മാർട്ട്‌ഫോൺ സുരക്ഷയ്ക്കായി എംഐ സ്‌ക്രീൻ പ്രൊട്ടക്റ്റ് 299 രൂപ എന്ന കുറഞ്ഞ നിരക്കിൽ നൽകും. അതുപോലെ എംഐ ടിവികൾക്കായി എംഐ എക്സ്റ്റെൻഡഡ് വാറന്റി വെറും 399 രൂപയ്ക്കും ലഭ്യമാകും.

കൂടുതൽ വായിക്കുക: റിയൽമി C15 സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

Most Read Articles
Best Mobiles in India

Read more about:
English summary
Xiaomi Independence Day Sale Begins from today, with offers on phones as well as accessories. The sale will go on till August 11 on Mi.com.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X