അതിവേഗം ഫോണുകൾ ചാർജ് ചെയ്യാൻ കഴിവുള്ള ഷവോമി എംഐ 33W സോണിക് ചാർജ് 2.0 ഇന്ത്യൻ വിപണിയിലെത്തി

|

ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ഡിവൈസുകൾ വിറ്റഴിക്കുന്ന കമ്പനിയാണ് ഷവോമി. ഷവോമി സ്മാർട്ട്ഫോണുകൾക്കൊപ്പം തന്നെ സ്മാർട്ട്‌ഫോൺ ആക്‌സസറീകളും വിപണിയിൽ എത്തിക്കുന്നുണ്ട്. സ്മാർട്ട്ഫോൺ ആക്സസറികളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന പ്രൊഡക്ടാണ് ചാർജർ. ഷവോമി പുതിയൊരു ചാർജർ കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ്. എംഐ 33W സോണിക് ചാർജ് 2.0 ഫാസ്റ്റ് ചാർജറാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

ചാർജർ
 

കഴിഞ്ഞ വർഷം റെഡ്മി കെ20 സീരീസ് സ്മാർട്ട്ഫോണുകൾക്കൊപ്പം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച 27W സോണിക് ചാർജറിന്റെ അപ്‌ഗ്രേഡ് ചെയ്ത ഡിവൈസാണ് പുതിയ ചാർജർ. കമ്പനി പുറത്തിറക്കിയ ഈ പുതിയ ഫാസ്റ്റ് ചാർജർ ക്വാൽകോം ക്വിക്ക് ചാർജ് 3.0 യുമായി സപ്പോർട്ട് ചെയ്യുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അതിവേഗം സ്മാർട്ട്ഫോണുകൾ ചാർജ് ചെയ്യുക എന്ന ലക്ഷ്യത്തോടെ പുറത്തിറങ്ങിയ ഈ ചാർജർ നിരവധി സവിശേഷതകളോടെയാണ് വരുന്നത്.

കൂടുതൽ വായിക്കുക: 500 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ, എയർടെൽ, ജിയോ, വിഐ പ്ലാനുകൾ

എംഐ 33W സോണിക് ചാർജ് 2.0: സവിശേഷതകൾ

എംഐ 33W സോണിക് ചാർജ് 2.0: സവിശേഷതകൾ

പേര് സൂചിപ്പിക്കുന്നത് പോലെ എംഐ 33W സോണിക് ചാർജ് 2.0 33W വരെ ഫാസ്റ്റ് ചാർജിങ് ടെക്നോളജി സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഫാസ്റ്റ് ചാർജിങ് അഡാപ്റ്ററും 100 സെന്റിമീറ്റർ നീളമുള്ള യുഎസ്ബി ടൈപ്പ്-എ ടു ടൈപ്പ്-സി ചാർജിങ് കേബിളുമാണ് ഈ ചാർജറിൽ ഉള്ളത്. അഡാപ്റ്റർ നൽകിയിരിക്കുന്നതിനാൽ ഷവോമിയുടെ ഈ പുതിയ ഫാസ്റ്റ് ചാർജറിന് സ്മാർട്ട്ഫോണുകൾ 33W തന്നെ ചാർജ് ചെയ്യാൻ കഴിയും. ചാർജിങി പ്ലഗിൻ ചെയ്‌തിരിക്കുന്ന ഡിവൈസ് ഏതാണോ അതിന് അനുസരിച്ച് ഔട്ട്പുട്ട് നൽകാൻ ഈ ചാർജറിന് സാധിക്കും.

ഫാസ്റ്റ് ചാർജർ

എംഐ 33W സോണിക് ചാർജ് 2.0 ഫാസ്റ്റ് ചാർജർ 100V മുതൽ 240V വരെ യൂണിവേഴ്സൽ വോൾട്ടേജ് ശ്രേണിയെ സപ്പോർട്ട് ചെയ്യുന്നു. 33 ഡബ്ല്യു സോണിക് ചാർജ് 2.0 ചാർജറിന് 380V സർജ് പ്രോട്ടക്ഷൻ ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. അതിവേഗം ചാർജ് ചെയ്യുക എന്നതിനൊപ്പം തന്നെ ഈ ചാർജർ സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളില്ലാതെ തന്നെ ചാർജർ ഉപയോഗിക്കാം.

കൂടുതൽ വായിക്കുക: ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

വിലയും ലഭ്യതയും
 

വിലയും ലഭ്യതയും

എംഐ 33W സോണിക് ചാർജ് 2.0 മെയ്ഡ് ഇൻ ഇന്ത്യ പ്രൊഡക്ടാണ്. ഇതിന് ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഈ ഫാസ്റ്റ് ചാർജറിന് 999 രൂപയാണ് വില. എംഐ.കോം, എംഐ ഹോം, രാജ്യമെമ്പാടുമുള്ള മറ്റ് റീട്ടെയിലർ സ്റ്റോറുകൾ എന്നിവ വഴി ചാർജർ വിൽപ്പനയ്ക്ക് എത്തും. ഇതിന് മുമ്പ് ഷവോമി പുറത്തിറക്കിയ ഫാസ്റ്റ് ചാർജറായ 27W സോണിക് ചാർജ് അഡാപ്റ്ററിന് 549 രൂപയാണ് വില. ഷവോമി ഇന്ത്യയിൽ എംഐ 30W വയർലെസ് ചാർജിങ് പാഡും പുറത്തിറക്കിയിട്ടുണ്ട്. ഇതിന് 2,299 രൂപയാണ് വില.

Most Read Articles
Best Mobiles in India

English summary
Xiaomi has launched the Mi 33W Sonic Charge 2.0 fast charger in the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X