Just In
- 1 hr ago
റിച്ചാർജ് നിരക്കുകൾ ഇനിയും വർദ്ധിച്ചേക്കും, മിനിമം താരിഫ് നിശ്ചയിക്കാനൊരുങ്ങി ട്രായ്
- 3 hrs ago
പെൺകുട്ടിയുടെ മുറിയിൽ സ്ഥാപിച്ച സുരക്ഷാ ക്യാമറ ഹാക്ക് ചെയ്യപ്പെട്ടു, ഞെട്ടലിൽ കുടുംബം
- 4 hrs ago
ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ
- 7 hrs ago
പോൺ വീഡിയോ കാണുന്നവരിൽ ഏറ്റവും കൂടുതൽ ഐഫോൺ ഉപയോക്താക്കൾ
Don't Miss
- News
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം കത്തുന്നു, അമിത് ഷായുടെ മേഘാലയ സന്ദർശനം റദ്ദാക്കി
- Automobiles
ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ
- Movies
ഇന്റിമേറ്റ് രംഗങ്ങളും ഹൊററുമായി സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ് 2 ട്രെയിലര്‍
- Lifestyle
വണ്ണക്കൂടുതലോ? ഈ പഴമൊന്നു കഴിക്കൂ
- Sports
പ്രീമിയര്‍ ലീഗ്: നവംബറിലെ മികച്ച താരമായി സാദിയോ മാനെ
- Finance
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി
- Travel
കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം
i5 പ്രോസസറിൽ 8 ജിബി റാമിൽ യൂത്ത് എഡിഷൻ ലാപ്ടോപ്പ് ഷവോമി അവതരിപ്പിച്ചു
സ്മാർട്ഫോണുകളിലൂടെ രാജ്യത്ത് തരംഗം സൃഷ്ടിച്ച കമ്പനിയാണ് ഷവോമി. കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയിൽ ഏറ്റവും നല്ല സവിശേഷതകൾ നൽകി ഇറങ്ങുന്ന ഓരോ ഷവോമി ഫോണുകളും രാജ്യത്ത് ചൂടപ്പം പോലെയാണ് വിറ്റുപോകാറുള്ളത്. എന്നാല ഷവോമിയെ സംബന്ധിച്ചെടുത്തോളം സ്മാർട്ഫോൺ മാത്രമല്ല, വ്യത്യസ്തങ്ങളായ പ്ലേ ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും എല്ലാം തന്നെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ഗൃഹോപകരണങ്ങൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് ഷൂസ്, പെൻ, കുട, ടിവി എന്നുതുടങ്ങി വ്യത്യസ്തങ്ങളായ പലതും കമ്പനി ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പലതും പിന്നീട് ഇന്ത്യയടക്കം പല രാജ്യങ്ങളിലേക്കും വിപണി തേടി വന്നിട്ടുമുണ്ട്, അവയെല്ലാം ഉപഭോക്താക്കൾ സ്വീകരിച്ചിട്ടുമുണ്ട്. ഈ നിരയിലേക്ക് തങ്ങളുടെ ലാപ്ടോപ്പ് ശ്രേണിയിൽ ഷവോമി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ മോഡലാണ് മി യൂത്ത് എഡിഷൻ ലാപ്ടോപ്പ്.
ഷവോമിയുടെ മി ബ്രാൻഡിൽ പെട്ട ലാപ്ടോപ്പുകളുടെ വില കുറഞ്ഞ, അതിനൊത്ത സവിശേഷതകൾ ഉള്ള മോഡലാണ് ഈ യൂത്ത് എഡിഷൻ ലാപ്ടോപ്പ്. 15.6 ഇഞ്ച് ഫുൾ എച്ഡി ഡിസ്പ്ലേയിൽ എത്തുന്ന ഈ മോഡലിൽ ഇന്റൽ കോർ i5 എട്ടാം തലമുറയിൽ പെട്ട പ്രോസസർ ആണുള്ളത്. 8 ജിബി ആണ് റാം വരുന്നത്. അതോടൊപ്പം 2 ജിബി MX110 ഗ്രാഫിക്സും ഈ ലാപ്ടോപ്പിൽ ഉണ്ട്.
വിൻഡോസ് 10 ആണ് ഓപ്പറേറ്റിങ് സിസ്റ്റം എന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലല്ലോ. 128 ജിബി SSD ഡ്രൈവും ഈ ലാപ്ടോപ്പിൽ ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. അതോടൊപ്പം ഹാർഡ് ഡിസ്ക് ഡ്രൈവ് ആയി 1 ടിബിയും ലാപ്ടോപ്പിൽ ഉണ്ട്.
ശബ്ദത്തിനായി 3wന്റെ ഇരട്ട സ്പീക്കറുകൾ കമ്പനി ലാപ്ടോപ്പിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. അതോടൊപ്പം ഇരട്ട കൂളിംഗ് ഫാൻ സിസ്റ്റവും ഈ മോഡലിൽ ഉണ്ട്. ഷവോമിയുടെ ഉയർന്ന നിരയിൽ പെട്ട ലാപ്ടോപ്പുകളുടെ ഒരു മിനി വേർഷൻ എന്ന നിലയിൽ വിദ്യാർത്ഥികൾക്കും മറ്റും ഏറെ ഉപകാരപ്പെടും ഈ ലാപ്ടോപ്പ് മോഡൽ. 4599 RMB (ഏകദേശം 48,300 രൂപ)യാണ് മോഡലിന് ചൈനയിൽ വിലയിട്ടിരിക്കുന്നത്.
സ്വന്തം ശരീരത്തിൽ നിന്ന് പാട്ട് കേൾക്കാം, കോൾ ചെയ്യാം.. പുത്തൻ സാങ്കേതികവിദ്യയെത്തി..!
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790