ഷവോമിയുടെ പുതിയ ബജറ്റ് ഫോണ്‍ ഇന്നു മുതല്‍ നിങ്ങള്‍ക്കു വാങ്ങാം!

|

സ്മാര്‍ട്ട്‌ഫോണ്‍സ്മാര്‍ട്ട്‌ഫോണ്‍

ഷവോമിയുടെ പുതിയ ബജറ്റ് ഫോണ്‍ ഇന്നു മുതല്‍ നിങ്ങള്‍ക്കു വാങ്ങാം!

 

<strong></strong>മൈക്രോമാക്‌സിന്റെ 4ജി ഫീച്ചര്‍ ഫോണ്‍ ഇന്ന് ഇന്ത്യയില്‍!മൈക്രോമാക്‌സിന്റെ 4ജി ഫീച്ചര്‍ ഫോണ്‍ ഇന്ന് ഇന്ത്യയില്‍!

എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ ഫോണിന്റെ സവിശേഷതകള്‍ ഇന്നു ഞങ്ങള്‍ ഇവിടെ നല്‍കാം. ശ്രദ്ധേയമയ ചില സവിശേഷതകളാല്‍ ഈ ഫോണ്‍ വിപണിയില്‍ മത്സരം നടത്തും എന്നതില്‍ യാതൊരു സംശയവും വേണ്ട. റെഡ്മി 5എ അതിന്റെ മുന്‍ഗാമിയായ റെഡ്മി 4എക്ക് സമാനമായ സവിശേഷതകളാണ് നല്‍കുന്നത്, എന്നല്‍ ചില പ്രധാന വ്യത്യാസങ്ങളും ഉണ്ട്.

ഡിസൈന്‍

ഡിസൈന്‍

ഷവോമി 5എ ഡിസൈന്‍ ചെയ്തിരിക്കുന്നത് മെറ്റല്‍ ബോഡിയും എന്നാല്‍ 4എ ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്ലാസ്റ്റിക് ബോഡിയുമാണ്. ഇതൊരു പ്രധാന വ്യത്യാസമാണ്. എന്നാല്‍ അതിന്റെ മുന്‍ തലമുറ ഫോണുമായി സാമ്യവും ഉണ്ട്. മെറ്റല്‍ ബോഡി ഉണ്ടായിരുന്നിട്ടും സ്മാര്‍ട്ട്‌ഫോണ്‍ കനം കുറഞ്ഞതായി തോന്നുന്നു. പിന്നില്‍ സ്പീക്കര്‍ ഗ്രില്‍സ് ഉണ്ട്. പ്രധാന ക്യാമറ ഇടതു വശത്താണ്. ഇതൊരു ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആയതിനാല്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഇല്ല.

സവിശേഷതകള്‍

സവിശേഷതകള്‍

റെഡ്മി 5എക്ക് 5 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് സ്‌റ്റോറേജ് എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ്. എന്നാല്‍ റെഡ്മി 4എ പോലെ 3ജിബി റാം വേരിയന്റ് 5എക്ക് ഇല്ല. 3000എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 5എക്ക് നല്‍കിയിരിക്കുന്നത്.

ക്യാമറ സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ 13എംപി പിന്‍ ക്യാമറയും 5എംപി സെല്‍ഫി ക്യാമറയുമാണ്.

ദീപാവലിക്കു കൊടുക്കാം ഈ മികച്ച സമ്മാനങ്ങള്‍!ദീപാവലിക്കു കൊടുക്കാം ഈ മികച്ച സമ്മാനങ്ങള്‍!

സോഫ്റ്റ്‌വയര്‍/ കണക്ടിവിറ്റി
 

സോഫ്റ്റ്‌വയര്‍/ കണക്ടിവിറ്റി

ആന്‍ഡ്രോയിഡ് ന്യുഗട്ടിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, ഡ്യുവല്‍ സിം സപ്പോര്‍ട്ട് എന്നിവയും പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

വില/ ഫോണ്‍ ലഭ്യത

വില/ ഫോണ്‍ ലഭ്യത

റെഡ്മി 5എയുടെ വില ഏകദേശം 5,900 രൂപയാണ്. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഈ ഫോണ്‍ ഓക്ടോബര്‍ 17 പത്ത് മണി മുതല്‍ വാങ്ങി തുടങ്ങാം. അതായത് മീ മാള്‍, മീ ഹോം, JD.com, മീ സ്‌റ്റോര്‍ കൂടാതെ ചൈനയിലും ലഭ്യമാണ്.

Most Read Articles
Best Mobiles in India

English summary
Xiaomi Redmi 5A with MIUI 9 and metal body announced: Expected to be a huge success in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X