Just In
Don't Miss
- Sports
ASIA CUP: രാഹുലിന്റെ സീറ്റ് തെറിച്ചാല്‍ പകരമാര്?, ഊഴം കാത്ത് മൂന്ന് പേര്!, സഞ്ജു എത്തുമോ?
- Lifestyle
വ്യക്തിശുചിത്വം അപകടത്തിലേക്ക് എത്തുമ്പോള്‍: ശ്രദ്ധിക്കേണ്ടത്
- Movies
ദിഷയുമായി പിരിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം; ടൈഗര്‍ പുതിയ കൂട്ടുകാരിയെ കണ്ടെത്തി; മനസ് കവര്‍ന്ന സുന്ദരി ഇതോ?
- News
എന്നോട് ക്ഷമിക്കണം, ഏഴുന്നൂറിന് പകരമായി രണ്ടായിരം അയക്കുന്നു; അമ്പരപ്പിച്ച് കള്ളന്റെ കത്ത്!!
- Travel
ചംഗു നാരായൺ ക്ഷേത്രം.. ഭൂകമ്പങ്ങളെ അതിജീവിച്ച നിര്‍മ്മിതി...നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രം
- Automobiles
വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork
- Finance
വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം
നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൌജന്യം; 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോയുടെ കിടിലൻ പ്ലാനുകൾ
ടെലിക്കോം വിപണിയിലെ മത്സരം കടുത്തതോടെയാണ് ഓപ്പറേറ്റർമാർ തങ്ങളുടെ പ്ലാനുകൾക്കൊപ്പം ഒടിടി സബ്ക്രിപ്ഷനുകൾ സൌജന്യമായി നൽകാൻ ആരംഭിച്ചത്. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്ക് പുറമേ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നതിൽ ജിയോ മുൻപന്തിയിൽ തന്നെയുണ്ട്. ജിയോ നൽകുന്ന ഒടിടി ആനുകൂല്യങ്ങളിൽ ഏറ്റവും ശ്രദ്ധേയം നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷനാണ്.

ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കെപ്പമാണ് നെറ്റ്ഫ്ലിക്സ് എന്ന ലോകത്തിലെ തന്നെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ ലഭിക്കുന്നത്. 399 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകൾക്കൊപ്പം ജിയോ സൌജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. ജിയോയുടെ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഈ പ്ലാനുകളിലൂടെ ആകർഷകമായ കോളിങ്, എസ്എംഎസ്, ഡാറ്റ ആനുകൂല്യങ്ങളും ലഭിക്കും. നെറ്റ്ഫ്ലിക്സ് കൂടാതെ മറ്റ് ഒടിടി സബ്ക്രിപ്ഷനുകളും പ്ലാൻ നൽകുന്നുണ്ട്.

339 രൂപ പ്ലാൻ
റിലയൻസ് ജിയോ നൽകുന്ന 339 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ വീതം നൽകേണ്ടി വരും. ഈ പ്ലാനിലൂടെ 200 ജിബി വരെ ഡാറ്റ റോൾഓവർ ആനുകൂല്യം ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്.
പറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾ

339 രൂപ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ജിയോ ടിവി ഉൾപ്പെടെയുള്ള ആപ്പുകൾ അടങ്ങുന്ന ടെ ജിയോ സ്യൂട്ട് ആക്സസും പ്ലാൻ നൽകുന്നുണ്ട്. ഒടിടി ആനുകൂല്യങ്ങളായി നെറ്റ്ഫ്ലിക്സിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ ലഭിക്കും. ഇത് കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകളും 399 രൂപയ്ക്ക് ലഭിക്കും.

499 രൂപ പ്ലാൻ
ജിയോയുടെ 499 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാൻ 100 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കുന്ന ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ വീതം നൽകേണ്ടി വരും. ഈ പ്ലാനിലൂടെ 200 ജിബി വരെ ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 499 രൂപ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ജിയോ നൽകുന്നു. 1 അധിക കണക്ഷനും പ്ലാനിലൂടെ ലഭിക്കുന്നു. ജിയോ ടിവി ഉൾപ്പെടെയുള്ള ആപ്പുകളുടെ ജിയോ സ്യൂട്ട് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. സൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകൾ എന്നിവയും 499 രൂപയ്ക്ക് ലഭിക്കുന്നു.
കുറഞ്ഞ വിലയ്ക്ക് പറക്കും സ്പീഡും മറ്റ് ആനുകൂല്യങ്ങളും; ജിയോഫൈബറിന്റെ കിടിലൻ പ്ലാനുകൾ

799 രൂപ പ്ലാൻ
799 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 150 ജിബി ഡാറ്റയാണ് മൊത്തത്തിൽ ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താക്കൾക്ക് ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ വീതം നൽകേണ്ടി വരും. പ്ലാനിലൂടെ 200 ജിബി വരെ ഡാറ്റ റോൾഓവർ സൌകര്യവും ലഭിക്കും. അധിക 2 സിം കാർഡുകളും 799 രൂപ പ്ലാൻ നൽകുന്നുണ്ട്. ഇതിലൂടെ കുടുംബാഗങ്ങൾക്കും ഒറ്റ പ്ലാനിലൂടെ ആനുകൂല്യങ്ങൾ നേടാം.

ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ 799 രൂപ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ജിയോ ടിവി ഉൾപ്പെടെയുള്ള ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൌജന്യ ആക്സസും ഈ പ്ലാന വരിക്കാർക്ക് നൽകും. പ്ലാൻ നൽകുന്ന ഒടിടി ആനുകൂല്യങ്ങളിൽ നെറ്റ്ഫ്ലിക്സ് കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം എന്നിവയും ഉൾപ്പെടുന്നു.

999 രൂപ പ്ലാൻ
ജിയോയുടെ 999 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 200 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താക്കൾക്ക് ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ വീതം നൽകേണ്ടി വരും. പ്ലാനിലൂടെ 500 ജിബി വരെയുള്ള ഡാറ്റ റോൾഓവർ സൌകര്യവം ലഭ്യമാണ്. 3 എക്സ്ട്രാ സിം കാർഡുകളാണ് ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്.
ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

999 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്സ് കോളുകൾ നൽകുന്നു. ദിവസവും 100 എസ്എംഎസുകളാണ് പ്ലാനിലൂടെ ജിയോ നൽകുന്നത്. ജിയോ ടിവി ഉൾപ്പെടെയുള്ള ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്സസും 999 രൂപയ്ക്ക് ലഭിക്കുന്നു. ഈ പ്ലാനിലൂടെ സൗജന്യ നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകളും ലഭ്യമാകും.

1499 രൂപ പ്ലാൻ
1499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ജിയോ ഉപയോക്താക്കൾക്ക് 300 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഓരോ ജിബിക്കും 10 രൂപ വീതം നൽകേണ്ടി വരും.500 ജിബി വരെ ഡാറ്റ റോൾഓവർ സൌകര്യം നൽകുന്ന പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കുന്നു.

ദിവസവും 100 എസ്എംഎസുകളും ജിയോ ടിവി ഉൾപ്പെടെയുള്ള ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് ആക്സസും 1499 രൂപയ്ക്ക് ലഭിക്കും. സൗജന്യ നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകളും പ്ലാനിലൂടെ ലഭിക്കും. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളൊന്നും സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്നില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086