ഇൻറർനെറ്റ് കണക്ഷൻ ഇല്ലാത്ത ഫോണിലും ഇനി ഗൂഗിൾ അസിസ്റ്റൻറ് പ്രവർത്തിക്കും

|

ഗൂഗിളിൻറെ അസിസ്റ്റൻറ് സംവിധാനത്തിന് ലോകത്താകമാനം അനവധി ഉപയോക്താക്കളാണ് ഉള്ളത്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട്സ്പീക്കറുകൾ എന്നിങ്ങനെയുള്ള ഡിവൈസുകളിലെല്ലാം ഗൂഗിൾ അസിസ്റ്റ് സംവിധാനം ലഭ്യമാണ്. 2019ൻറെ തുടക്കത്തിൽ ഗൂഗിൾ KaiOSമായി ചേർന്ന് ഇൻറർനെറ്റ് ആക്സസ് ഉള്ള ഫീച്ചർ ഫോണിലും ഗൂഗിൾ അസിസ്റ്റ് സംവിധാനം കൊണ്ടുവന്നിരുന്നു.

24x7 ടെലിഫോൺ ലൈൻ
 

ഇത്തവണ ഗൂഗിൾ ഒരുപടികൂടി മുന്നോട്ട് കടന്നിരിക്കുകയാണ് ഇൻറർനെറ്റ് ആക്സസ് ഇല്ലാത്ത ഫീച്ചർഫോണുകളിലും ഇനിമുതൽ ഗൂഗിൾ അസിസ്റ്റിൻറെ സേവനം ലഭ്യമാകും. ഇന്ത്യയിൽ ഗൂഗിൾ ഈ സംവിധാനത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. ന്യൂഡൽഹിയിൽ വച്ച് നടന്ന ഇവൻറിൽ കമ്പനി തങ്ങളുടെ 24x7 ടെലിഫോൺ ലൈൻ പ്രഖ്യാപിച്ചു. ഇന്ത്യയിലെവിടെയുമുള്ള വോഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

കോൾ ചാർജ്ജോ മറ്റ് ചാർജ്ജുകളോ ഈടാക്കുകയില്

വോഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് 000-800-9191-000 എന്ന നമ്പരിൽ വിളിച്ച് ഗൂഗിൾ അസിസ്റ്റൻറ് സംവിധാനത്തിൻറെ സേവനം തേടാവുന്നതാണ്. ഈ സേവനത്തിനായി വിളിക്കുമ്പോൾ കോൾ ചാർജ്ജോ മറ്റ് ചാർജ്ജുകളോ ഈടാക്കുകയില്ല. ഇൻറർനെറ്റ് കണക്ഷൻ ലഭ്യമല്ലാത്ത ഫീച്ചർഫോൺ ഉപഭോക്താക്കൾ ധാരാളമായുള്ള ഇന്ത്യയെപോലുള്ള മാർക്കറ്റുകളെ കണ്ടുകൊണ്ടാണ് ഗൂഗിൾ ഇത്തരത്തിലൊരു സേവനം ആരംഭിച്ചത്.

ഹിന്ദിയിലും ഇംഗ്ലീഷിലും

ഇന്ത്യയിലെ വോഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഗൂഗിൾ അസിസ്റ്റൻറിൻറെ സേവനം ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാകും. ലഖ്നൌ, കാൻപൂർ എന്നിവിടങ്ങളിലാണ് ഈ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്നത്. ഈ സംവിധാനത്തിലൂടെ സ്കോർ അറിയാനും ട്രാഫിക്ക് അപ്ഡേറ്റുകൾ അറിയാനും സാധിക്കും. അടുത്തുള്ള സ്റ്റോറുകൾ ലൊക്കേറ്റ് ചെയ്യാനും സംവിധാനം സഹായിക്കും.

സാധാരണക്കാരെ ലക്ഷ്യം വച്ച്
 

ഗൂഗിളിൻറെ ഇൻറർനെറ്റ് ആകസ്സ് ഇല്ലാതെ ലഭ്യമാകുന്ന അസിസ്റ്റൻറ് സംവിധാനത്തിലൂടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ ആളുകളെ ഉപയോക്താക്കളായി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഗൂഗിളിൻറെ വൈസ് പ്രസിഡൻറ് മാനുവേൽ ബ്രോൺസ്റ്റൈൻ അറിയിച്ചു. ഇൻറർനെറ്റ് ആക്സസ് ഇല്ലാത്ത ആളുകളുടെ എണ്ണം ഇന്ത്യയിൽ വളരെ കൂടുതലാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ കമ്പനിയുടെ ഈ പുതിയ തീരുമാനം വലീയ മാറ്റങ്ങളുടെ തുടക്കമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെന്ന മാർക്കറ്റ്

ഇന്ത്യയിൽ 500 മില്ല്യണിലധികം സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഉള്ളത്. ഇതിൽ 450 മില്ല്യൺ ആളുകളാണ് ഇൻറർനെറ്റ് ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കൾ. 1.3 ബില്ല്യൺ ആളുകളുള്ള ഇന്ത്യയിൽ വലിയൊരു വിഭാഗം ആളുകൾക്കും കണക്ടിവിറ്റിയില്ല. ഗൂഗിളിൻറെ അടുത്ത വൺ ബില്ല്യൺ ഉപഭോക്താക്കളെന്ന ലക്ഷ്യത്തിൻറെ വലീയൊരു മാർക്കറ്റ് കൂടിയാണ് ഇന്ത്യ.

Most Read Articles
Best Mobiles in India

English summary
Google is making its Assistant available to people in India via a phone call, so they don’t need a smart speaker or even a smartphone to access the service. The company announced at its Google for India annual event it has partnered with mobile carrier Vodafone-Idea to enable this feature. And as with Assistant on connected devices, it works with multiple languages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X