ചാര്‍ജറിനെ കുറിച്ച് മറന്നേക്കു; നടന്നുകൊണ്ട് സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാം

By Bijesh
|

പുറത്തുപോകുമ്പോള്‍ ചാര്‍ജര്‍ എടുക്കാന്‍ മറന്നാല്‍ പേടിക്കണ്ട. നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ആവും. എങ്ങനെയെന്നല്ലേ?. മനുഷ്യന്റെ ചലനങ്ങളില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഉപകരണം ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു.

ജെന്നോ (Genno) എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം വെറുതെ ഇളക്കുകയോ അല്ലെങ്കില്‍ നടക്കുമ്പോള്‍ പോക്കറ്റിലിടുകയോ ചെയ്താല്‍ മതി. ഉപകരണത്തിനകത്തുള്ള ബാറ്ററി ചാര്‍ജ് ആവും. ഈ ചാര്‍ജ് ഉപയോഗിച്ച് സ്മാര്‍ട്്‌ഫോണ്‍ മാത്രമല്ല, ടാബ്ലറ്റ്, ക്യാമറ എന്നിവയും ചാര്‍ജ് ചെയ്യാം.

നടന്നുകൊണ്ട് സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാം

ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നു നോക്കാം. ഈ ഉപകരണം പോക്കറ്റിലിട്ടശേഷം നടക്കുക. ഓരോ തവണ കാലെടുത്തു വയ്ക്കുമ്പോഴും ഉണ്ടാകുന്ന ഊര്‍ജം ഉപകരണത്തിനകത്തെ ബാറ്ററിയിലേക്് സ്‌റ്റോര്‍ ചെയ്യപ്പെടും. ഇത് ഉപയോഗിച്ച് സ്മാര്‍ട് ഫോണ്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ ചാര്‍ജ് ചെയ്യാം.

ഒരു ഐ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് 2.5 മൈല്‍ നടന്നാല്‍ മതിയെന്നാണ് കണ്ടുപിടുത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ പറയുന്നത്. ഈ സാങ്കേതിക വിദ്യ കൂടുതല്‍ വികസിപ്പിക്കാനും അതിലൂടെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനുമാണ് ഉപകരണം നിര്‍മിച്ചവര്‍ ശ്രമിക്കുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X