മനസ്സു കൊണ്ട് നിയന്ത്രിയ്ക്കുന്ന യന്ത്രക്കാലുമായി 31 കാരന്‍ 103 നില നടന്നു കയറി

Posted By: Super

മനസ്സു കൊണ്ട് നിയന്ത്രിയ്ക്കുന്ന യന്ത്രക്കാലുമായി 31 കാരന്‍ 103 നില നടന്നു കയറി

സാക് വൗടെര്‍ എന്ന 31 കാരന്‍ റോബോട്ടിക് കാലുമായിനടന്നു കയറിയത് ചരിത്രത്തിലേയ്ക്ക്.

103 നിലകളുള്ള ചിക്കാഗോയിലെ വില്ലിസ് ടവറിന്റെ മുകളിലേയ്ക്ക്  മനസ്സു കൊണ്ട് നിയന്ത്രിയ്ക്കുന്ന യന്ത്രക്കാലുപയോഗിച്ച് നടത്തിയ യാത്രയാണ്  ഈ ചെറുപ്പക്കാരനെ ലോക റെക്കോര്‍ഡിന് ഉടമയാക്കിയത്.  നഷ്ടപ്പെട്ട കാലിനെ നിയന്ത്രിയ്‌ക്കേണ്ട നാഡികളുടെ സന്ദേശങ്ങളെ പിന്‍ തുടഞരമ്പിലേയ്ക്ക് വഴിതിരിച്ചു വിട്ട്, അതിലെ ഇലക്ട്രിക്കല്‍ സിഗ്നലുകളെ നിയന്ത്രണ സിഗ്നലുകളാക്കി മാറ്റി കൃത്രിമക്കാലിനെ ചലിപ്പിയ്ക്കുന്ന സാങ്കേതികവിദ്യയാണ് വൗടെറിന് ഈ ദൗത്യത്തില്‍ തുണയായത്. ടാര്‍ഗെറ്റഡ് മസില്‍ റീഇന്നര്‍വേഷന്‍ എന്നാണ് ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്. 2005 ലാണ് ഇത്തരത്തിലുള്ള ബയോണിക് അവയവങ്ങള്‍ ആദ്യമായി രംഗത്ത് വരുന്നത്.  റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചിക്കാഗോയിലെ (RIC) സെന്റര്‍ ഫോര്‍ ബയോണിക് മെഡിസിന്‍ ആണ് ഈ വിപ്ലവകരമായ കണ്ടുപിടിത്തത്തിന് പിന്നില്‍. സൈനിക വിഭാത്തിന്റെ ആര്‍മി ടെലിമെഡിസിന്‍ ആന്‍ഡ് അഡ്വാന്‍സ്ഡ ടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ ആണ് വൗടെറിന്റെ കാല്‍ നിര്‍മ്മാണത്തിനുള്ള സാമ്പത്തികച്ചെലവ് വഹിച്ചത്.

ടോപ് 5 ഒളി ക്യാമറകള്‍

വൗടെറിന്റെ 8 മില്ല്യണ്‍ ഡോളര്‍ വിലയുള്ള, 10 പൗണ്ട് കൃത്രിമക്കാലില്‍ രണ്ട് മോട്ടോറുകള്‍ ഉണ്ട്. കാല്‍മുട്ടിനും, കണങ്കാലിനും പ്രത്യേകം പ്രത്യകം പവര്‍ നല്‍കുകയാണ് ഇവയുടെ ധര്‍മ്മം. RIC അവരുടെ വെബ്‌സൈറ്റില്‍ പറയുന്നതനുസരിച്ച്, വൗടെര്‍ എഴുന്നേറ്റ് നില്‍ക്കാനായി ഈ ഉപകരണത്തിലേയ്ക്ക് ശക്തി പ്രയോഗിയ്ക്കുമ്പോള്‍, ഈ കാല്‍ തിരിച്ച് ശരീരത്തെ തള്ളും. അങ്ങനെ വരുമ്പോള്‍ വ്യക്തിയ്ക്ക് എഴുന്നേറ്റ് നില്‍ക്കാനും നടക്കാനും സാധിയ്ക്കും. സാധാരണ കൃത്രിമക്കാലുകള്‍ പോലെ ആരോഗ്യമുള്ള മറ്റേ കാലിനെ ആശ്രയിച്ചല്ല ഇത് പ്രവര്‍ത്തിയ്ക്കുന്നതെന്നും, സാധാരണ രീതിയില്‍ തന്നെ പടികള്‍ കയറാന്‍ തനിയ്ക്ക് സാധിച്ചു എന്നുമാണ് വൗടെര്‍ പറയുന്നത്.  മാത്രമല്ല രണ്ട് പടികള്‍ ഒറ്റയടിയ്ക്ക് കയറാന്‍ പോലും കഴിയുന്നുണ്ടത്രെ.

ഏതായാലും ലോകത്തിലെ തന്നെ ആദ്യത്തെ ബയോണിക് കാല്‍ ഉപയോഗിച്ച്  ഇത്രയും പടികള്‍ കയറുന്ന ആദ്യത്തെ വ്യക്തിയെന്ന ബഹുമതി ഇനി ഈ ചെറുപ്പക്കാരന് സ്വന്തം.

മിമോടോ : ഓരോ 30 സെക്കണ്ടിലും ചിത്രമെടുക്കുന്ന ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ക്യാമറ

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot