കൊവിഡ് നിയന്ത്രിക്കാൻ ഉപയോക്താക്കളുടെ ഡാറ്റ കൈമാറാനൊരുങ്ങി ഫേസ്ബുക്ക്

|

ഫേസ്ബുക്ക് വീണ്ടും ഉപയോക്തൃ ഡാറ്റ കൈമാറുന്നു. ഇത്തവണ കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാനുള്ള സഹായമായാണ് ഫേസ്ബുക്ക് ഡാറ്റ കൈമാറ്റം നടത്തുന്നത്. വൈറസ് എവിടെ പടരുമെന്ന് മുൻകൂട്ടി അറിയാൻ ഉപയോക്താവിൻറെ മൂവ്മെന്റ്സിനെയും ബന്ധങ്ങളെയും കുറിച്ചുള്ള ആളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലുള്ള ഡാറ്റ ഗവേഷകർക്ക് നൽകുന്നുവെന്ന് സോഷ്യൽ മീഡിയ ഭീമൻ പ്രഖ്യാപിച്ചു. ഈ നിർണായക സമയങ്ങളിൽ ആളുകൾ സഞ്ചരിക്കുന്നത് സംബന്ധിച്ച ഡാറ്റയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

ഫേസ്ബുക്ക് ഡാറ്റ കൈമാറുന്നു
 

ഫേസ്ബുക്ക് ഡാറ്റ കൈമാറുന്നു

കമ്പനി എപ്പോഴും ആളുകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പ്രാധാന്യം കൊടുക്കുവെന്നും. ഈ പ്രത്യേക സാഹചര്യത്തിൽ ഫേസ്ബുക്കിന്റെ ഡാറ്റ കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായമെന്ന നിലയിലാണ് ഉപയോഗിക്കുകയെന്നും. ഫേയ്‌സ്ബുക്ക് ആരോഗ്യകാര്യ മേധാവി കെ എക്സ് ജിൻ, ഡാറ്റാ ഫോർ ഗുഡ് ആർമിലെ ലോറ മക്ഗോർമാൻ എന്നിവർ വ്യക്തമാക്കി.

പ്രതിരോധ നടപടികൾ

പ്രതിരോധ നടപടികൾ പ്രവർത്തിക്കുന്നുണ്ടോ, വൈറസ് എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമാണ്. അതുകൊണ്ട് തന്നെ ഒരു നിർദ്ദിഷ്ട സ്ഥലത്തെ ആളുകൾ മറ്റ് സ്ഥലങ്ങളിലെ ആളുകളുമായി സമ്പർക്കം പുലർത്തുന്നതുമായി ബന്ധപ്പെട്ട കോ-ലൊക്കേഷൻ മാപ്പുകൾ ഫേസ്ബുക്ക് ഗവേഷകർക്ക് നൽകാൻ സാധിക്കും. പുതിയ കോവിഡ് കേസുകളെ ട്രാക്ക് ചെയ്യാൻ ഇത് സഹായിക്കും.

കൂടുതൽ വായിക്കുക: വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപയോഗത്തിൽ 40 ശതമാനം വർധനവ്

ഫേസ്ബുക്ക്

ഫേസ്ബുക്ക് ഇപ്പോൾ പ്രഖ്യാപിച്ചതിന് സമാനമായ ഒരു സജ്ജീകരണം ഗൂഗിളും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഉപയോക്താക്കളുടെ ലൊക്കേഷനുകളുടെ സ്നാപ്പ്ഷോട്ടുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ഷെയർ ചെയ്യുകയാണ് ഗൂഗിൾ ചെയ്തത്. ലോക്ക്ഡൌൺ സമയത്ത് സർക്കാർ നിർദ്ദേശം അനുസരിച്ച് ആളുകൾ വീട്ടിൽ തന്നെ ഉണ്ടോ മറ്റെവിടെയെങ്കിലും യാത്ര ചെയ്യുകയാണോ എന്ന വിവരങ്ങളെല്ലാം മനസിലാക്കാൻ ലൊക്കേഷൻ ഡാറ്റ സഹായിക്കും.

ഫ്രണ്ട്ഷിപ്പ് ക്രോസിംഗ് ഷെയർ
 

ഫേസ്ബുക്ക് ഫ്രണ്ട്ഷിപ്പ് ക്രോസിംഗ് ഷെയർ ചെയ്യുന്നതിലൂടെ വൈറസ് എങ്ങനെ പടരുമെന്ന് പ്രവചിക്കാൻ എപ്പിഡെമിയോളജിസ്റ്റുകളെ സഹായിക്കുകയും സംസ്ഥാന, ദേശീയ അതിർത്തികൾ കടക്കുന്ന ആളുകളുടെ കൃത്യമായ വിവരങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഫെയ്‌സ്ബുക്കിൽ നിന്നുള്ള വിവരങ്ങൾ ആളുകളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് ഡിസീസ് പ്രിവൻഷൻ മാപ്പുകളിൽ ഉൾപ്പെടുത്താനായി നൽകുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യത സംരക്ഷിക്കുന്നു.

സ്വകാര്യത സംരക്ഷിക്കുന്നു.

സ്വകാര്യതയുമായി ബന്ധപ്പെട്ട അഴിമതികളിൽ കുപ്രസിദ്ധി നേടിയ ഫേസ്ബുക്ക് ഡാറ്റ പങ്കിടുമ്പോൾ ആശങ്കകൾ ഏറെയാണ്. എന്നാൽ പരസ്യമായി അറിയിച്ചുകൊണ്ട് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന ഉറപ്പോടെയുള്ള ഡാറ്റ കൈമാറ്റത്തെ വിശ്വസിക്കാതിരിക്കുന്നത് നിലവിലെ സാഹചര്യത്തിൽ ശരിയല്ല. നിലവിലെ സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളുമായി സ്വകാര്യ ഡാറ്റ പങ്കിടുന്നത് കൊവിഡിനെതിരായ പോരാട്ടത്തിന് ശക്തി പകരുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: കൊറോണ ബോധവത്കരണത്തിനായി ഫേസ്ബുക്ക് ഹെൽപ്പ്ഡെസ്ക് ചാറ്റ്ബോട്ട് ആരംഭിച്ചു

Most Read Articles
Best Mobiles in India

English summary
Facebook is again handing over user data, but this time, it's to help combat the coronavirus crisis. The social media giant announced that it is providing anonymous data about the user's movements and their relationships to researchers to better anticipate where the virus might spread. Facebook is helping understand the population movement in these crucial times.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X