ഡിലീറ്റ് ചെയ്ത ഇൻസ്റ്റാഗ്രാം മെസേജുകളും പോസ്റ്റുകളും തിരിച്ചെടുക്കുന്നതെങ്ങനെ?

|

ഒരു ബില്ല്യണിലധികം യൂസേഴ്സുള്ള ലോകത്തെ ഏറ്റവും പോപ്പുലറായ സോഷ്യൽ മീഡിയ സൈറ്റുകളിലൊന്നാണ് ഇൻസ്റ്റാഗ്രാം. ദിനംപ്രതിയെന്നോണമാണ് ഇൻസ്റ്റാഗ്രാം യൂസേഴ്സിന്റെ എണ്ണം കൂടുന്നത് തന്നെ. കൌമാരക്കാരെയും യുവതി യുവാക്കളെയും ആകർഷിക്കുന്നതിലും ഇൻസ്റ്റാഗ്രാം തന്നെയാണ് മുമ്പിൽ. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ യൂസർ ഫ്രണ്ട്ലിയായ ഫീച്ചേഴ്സുകളും ഇൻസ്റ്റാഗ്രാം അവതരിപ്പിക്കാറുണ്ട്. അതൊക്കെതന്നെ യൂസേഴ്സിന്റെ എണ്ണം കൂടാൻ കാരണവും ആകുന്നുണ്ട്.

 
ഡിലീറ്റ് ചെയ്ത ഇൻസ്റ്റാഗ്രാം മെസേജുകൾ വീണ്ടെടുക്കുന്നതെങ്ങനെ?

അത്തരത്തിലൊരു ഫീച്ചറാണ് അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ. അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന് പറയുമ്പോ നമ്മുക്ക് തോന്നാം ഡിലീറ്റ് ചെയ്ത മെസേജുകൾ തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. അതിനുള്ള ഓപ്ഷനും ഇൻസ്റ്റാഗ്രാമിൽ തന്നെയുണ്ടെങ്കിലും അധികം ആളുകൾക്കും ഇതിനേക്കുറിച്ച് വലിയ ധാരണയില്ല. ഒരിക്കൽ ഡിലീറ്റ് ചെയ്തവ പിന്നീടൊരിക്കലും തിരികെ ലഭിക്കില്ലെന്ന തെറ്റായ പൊതുധാരണയും സാധാരണയാണ്. സന്ദേശങ്ങൾ മാത്രമല്ല, ഡിലീറ്റ് ചെയ്ത പോസ്റ്റുകളും സ്റ്റോറീസുമൊക്കെ നമ്മുക്ക് റിക്കവർ ചെയ്യാനാകും. അത് എങ്ങനെയാണെന്ന് നോക്കാം.

ഡിലീറ്റ് ചെയ്ത് മെസേജുകൾ എങ്ങനെ വീണ്ടെടുക്കാം

ഒരിക്കൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ നമ്മുക്ക് ഇൻസ്റ്റാഗ്രാമിന്റെ ആപ്പിലൂടെ തിരികെ ലഭിക്കില്ല. പക്ഷെ നമ്മുടെ ഇമെയിലിൽ ഈ സന്ദേശങ്ങൾ ലഭ്യമാക്കാനാകും. ഡിലീറ്റ് ചെയ്ത ഇൻസ്റ്റാഗ്രാം മെസേജുകൾ മെയിലിലൂടെ തിരിച്ചെടുക്കുന്നതെങ്ങനെയെന്ന് നോക്കാം.

  • നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോയി മുകളിൽ വലത് കോണിലുള്ള മൂന്ന് ബാറുകളിൽ ടാപ്പ് ചെയ്യുക.
  • തുറന്ന് വരുന്ന മെനുവിൽ ഏറ്റവും മുകളിലായി കാണുന്ന സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • സ്ക്രീനിൽ കാണുന്ന സെർച്ച് ടാബിൽ 'ഡൗൺലോഡ് ഡാറ്റ' എന്ന് ടൈപ്പ് ചെയ്യുക. ഡൌൺലോഡ് ഡാറ്റ ഓപ്ഷനിൽ ടാപ്പ് ചെയ്താൽ നിങ്ങളുടെ ഇമെയിൽ ഐഡിയും തുടർന്ന് നിങ്ങളുടെ ഇൻസ്റ്റാഗ്രാം പാസ്‌വേഡും ആവശ്യപ്പെടും.
  • ഈ വിവരങ്ങൾ എന്റർ ചെയ്ത ശേഷം റിക്വസ്റ്റ് ഡൌൺലോഡിൽ ടാപ്പ് ചെയ്യുക. ഇനി നിങ്ങളുടെ മെയിൽ പരിശോധിച്ചാൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വിശദാംശങ്ങളും ലഭ്യമാകും.

ഇൻസ്റ്റാഗ്രാമിൽ നിന്നും ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ തിരികെ കിട്ടാൻ

ഡിലീറ്റ് ചെയ്ത റീലുകൾ, സ്റ്റോറീസ് വീഡിയോകൾ, ഫോട്ടോകൾ, ഐജിടിവി വീഡിയോകൾ എന്നിങ്ങനെയുള്ള പോസ്റ്റുകൾ തിരികെ ലഭിക്കും. എന്നിരുന്നാലും, സ്റ്റോറികൾ 24 മണിക്കൂർ നേരത്തേക്ക് മാത്രമേ ആക്സസ് ചെയ്യാൻ കഴിയുകയുള്ളു എന്ന ലിമിറ്റേഷൻ ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ നിന്നും ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ റിസ്റ്റോർ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

  • നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോയി മുകളിൽ വലത് കോണിലുള്ള മൂന്ന് ബാറുകളിൽ ടാപ്പ് ചെയ്യുക
  • തുറന്ന് വരുന്ന മെനുവിൽ ഏറ്റവും മുകളിലായി കാണുന്ന സെറ്റിങ്സിൽ ടാപ്പ് ചെയ്യുക.
  • തുറന്നു വരുന്ന സെറ്റിങ്സ് മെനുവിലെ 'അക്കൗണ്ട്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഓപ്പണാകുന്ന മെനുവിലെ 'റീസന്റ്ലി ഡിലീറ്റഡ്' എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. നിങ്ങൾ ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ കാണാൻ കഴിയും.
  • റിസ്റ്റോർ ചെയ്യേണ്ട പോസ്റ്റുകൾ സെലക്ട് ചെയ്ത് റിസ്റ്റോർ ഓപ്ഷൻ ടാപ്പ് ചെയ്താൽ പോസ്റ്റ് നിങ്ങളുടെ അക്കൌണ്ടിൽ കാണാനാകും.

ഇൻസ്റ്റാഗ്രാമിലെ പഴയ സ്റ്റോറികൾ കാണാൻ

ആദ്യം തന്നെ പറയട്ടെ, മറ്റുള്ളവരുടെ പഴയ സ്റ്റോറികൾ കാണാൻ നിങ്ങൾക്കാകില്ല. നിങ്ങളുടെ അക്കൌണ്ടിൽ നിന്നും പോസ്റ്റ് ചെയ്ത പഴയ സ്റ്റോറികൾ മാത്രമെ നിങ്ങൾക്ക് കാണാനാകുകയുള്ളു.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X