ഫേസ്ബുക്കിലെയും ഇൻസ്റ്റയിലെയും അധിക്ഷേപ കണ്ടന്റുകൾക്കെതിരെ നടപടിയുമായി മെറ്റ

|

ഉപയോക്താക്കളുടെ സ്വകാര്യത തുടർച്ചയായി ലംഘിക്കപ്പെടുന്നു, വിദ്വേശഷകരമായ ഉള്ളടക്കം, ഭീഷണിപ്പെടുത്തലുകളും അധിക്ഷേപങ്ങളും തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകൾക്ക് നേരെ കണ്ണടയ്ക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഫേസ്ബുക്കിനെതിരെ പ്രധാനമായും ഉയർന്ന് കേട്ടിരുന്നത്. അടുത്തിടെ സമ്പൂർണ റീബ്രാൻഡിങ് നടത്തി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയിരുന്നു. ശേഷം ഫേസ്ബുക്ക് അവരുടെ സ്വഭാവത്തിലും മാറ്റങ്ങൾ കൊണ്ടു വരുന്നതായാണ് പുതിയ നടപടികൾ സൂചന നൽകുന്നത്. അതേ, കാലങ്ങൾക്ക് ശേഷം ചില മാതൃകാപരമായ നടപടികൾ സ്വീകരിക്കുകയാണ് കമ്പനി. വിവാദമായ ഫേസ് റെക്കഗ്നിഷ്യൻ ഫീച്ചർ അടക്കം അടുത്ത കാലത്ത് നിർത്തലാക്കിയിരുന്നു. പിന്നാലെ ചരിത്രത്തിൽ ആദ്യമായി, തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ ഭീഷണിപ്പെടുത്തലുകൾ, അധിക്ഷേപം എന്നിവയുടെ തോതും കമ്പനി വെളിപ്പെടുത്തിയിരിക്കുന്നു. ഒപ്പം പ്രത്യേക കമ്മ്യൂണിറ്റികളെയും ഗ്രൂപ്പുകളെയും ലക്ഷ്യമിട്ടുള്ള ടാർഗറ്റഡ് ആഡ് ഓപ്ഷനുകൾ നീക്കം ചെയ്യുമെന്നും മെറ്റ പ്രഖ്യാപിക്കുന്നു.

 

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിലെ അധിക്ഷേപ കണ്ടന്റുകൾ

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിലെ അധിക്ഷേപ കണ്ടന്റുകൾ

ഫേസ്ബുക്കിന്റെ സ്ഥാപനത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു വെളിപ്പെടുത്തൽ കമ്പനി നടത്തുന്നത്. പലപ്പോഴായി നിരീക്ഷകരും മാധ്യമങ്ങളും പുറത്ത് വിട്ട റിപ്പോർട്ടുകൾ പോലെതന്നെ അധിക്ഷേപ കണ്ടന്റുകളുടെയും അതിവ്യാപനമാണ് മെറ്റ പ്ലാറ്റ്ഫോമുകളിൽ. സൈറ്റിലെ ഓരോ 10,000 കണ്ടന്റുകളിൽ 15 എണ്ണവും ഇത്തരത്തിലുള്ളവയാണ് എന്നാണ് മെറ്റയുടെ റിപ്പോർട്ട്. ഈ വർഷത്തിന്റെ മൂന്നാം പാദത്തിലെ മാത്രം കണക്കുകൾ ആണിവ. ഇൻസ്റ്റാഗ്രാമിലും സാഹചര്യം സമാനമാണ്. ഇൻസ്റ്റാഗ്രാം ഉള്ളടക്കത്തിലും ഭീഷണിപ്പെടുത്തലുകളും അധിക്ഷേപങ്ങളും കൂടി വരികയാണ് 10,000 കണ്ടന്റുകളിൽ 5 മുതൽ 6 എണ്ണം വരെ അധിക്ഷേപങ്ങളാണെന്നാണെന്നും കമ്പനിയുടെ ത്രൈമാസ ഉള്ളടക്ക മോഡറേഷൻ റിപ്പോർട്ടിൽ പറയുന്നു.

ഫേസ്ബുക്ക് അടക്കമുള്ള കമ്പനികൾ മെറ്റാവേഴ്സിന് പിറകെ, ഈ പുതിയ സാങ്കേതിക വിപ്ലവം എന്ത്ഫേസ്ബുക്ക് അടക്കമുള്ള കമ്പനികൾ മെറ്റാവേഴ്സിന് പിറകെ, ഈ പുതിയ സാങ്കേതിക വിപ്ലവം എന്ത്

റിപ്പോർട്ട്
 

വളരെക്കാലമായി നേരിടുന്ന വിമർശനങ്ങൾക്കൊടുവിലാണ് കമ്പനി ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വിടാൻ തയ്യാറായത് പോലും. തങ്ങളുടെ സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ കമ്പനി തയ്യാറാകുന്നില്ലെന്നായിരുന്നു ഫേസ്ബുക്കിനെതിരെ ഉയർന്ന പ്രധാന ആരോപണം. കമ്പനിയിലെ മുൻ ജീവനക്കാരിയും വിസിൽ ബ്ലോവറുമായ ഫ്രാൻസിസ് ഹൌഗന്റെ വെളിപ്പെടുത്തലുകളാണ് അടുത്തിടെ കമ്പനിയ്ക്കെതിരെ ഉയർന്ന പ്രധാന ആരോപണങ്ങൾ. കൌമാരക്കാരുടെ മാനസികാരോഗ്യത്തിൽ ഇൻസ്റ്റാഗ്രാമിന്റെ തെറ്റായ സ്വാധീനത്തെക്കുറിച്ചുള്ള കമ്പനി രേഖകളും മറ്റും ഹൌഗൻ പുറത്തുവിട്ടിരുന്നു. ഉപയോക്താക്കളുടെ സുരക്ഷയിൽ വിട്ട് വീഴ്ച ചെയ്ത് ലാഭം നേടാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഹൌഗൻ ആരോപിച്ചത്. ആരോപണം നിഷേധിച്ച മെറ്റ, രേഖകൾ ഉപയോഗിച്ച് തെറ്റായ വ്യാഖ്യാനം ചമയ്ക്കുന്നതായി തിരിച്ചടിച്ചു.

മെറ്റ

വാൾ സ്ട്രീറ്റ് ജേണൽ അടക്കം രേഖകൾ പുറത്തുവിട്ടതിന് പിന്നാലെ കമ്പനി നയങ്ങൾ കൂടുതൽ സുതാര്യമാകണമെന്ന് ആവശ്യമുയർന്നിരുന്നു. പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയാത്തതിലും കമ്പനിയ്ക്കെതിരെ വിമർശനങ്ങൾ വ്യാപകമായി. പിന്നാലെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വിടാൻ മെറ്റ തയ്യാറായത്. അധിക്ഷേപങ്ങൾ നിറഞ്ഞ 9.2 മില്യൺ കണ്ടന്റുകൾ നീക്കം ചെയ്തതായും കമ്പനി അറിയിച്ചു. ഇതിൽ 59 ശതമാനവും പരാതികൾ ഇല്ലാതെ കണ്ടെത്തിയതാണെന്നും കമ്പനി പറയുന്നു. ഉപയോക്താവിൽ നിന്നും റിപ്പോർട്ട് പോലുള്ള അധിക വിവരങ്ങൾ കമ്പനിക്ക് ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ മാത്രമാണ് ഇത്തരം ഡാറ്റ കളക്റ്റ് ചെയ്തതെന്നും മെറ്റ പറഞ്ഞു.

മെറ്റ ആയിട്ടും രക്ഷയില്ല; വീണ്ടും കോപ്പിയടിക്കേസിൽ പെട്ട് ഫേസ്ബുക്ക്

ആഡ് ടാർഗറ്റിങ് അവസാനിപ്പിക്കുന്നു

ആഡ് ടാർഗറ്റിങ് അവസാനിപ്പിക്കുന്നു

ഫേസ്ബുക്ക് വിമർശനം ഏറ്റ് വാങ്ങിയ മറ്റൊരു ഫീച്ചറാണ് പ്രത്യേക കമ്മ്യൂണിറ്റികളെ അല്ലെങ്കിൽ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചുള്ള പരസ്യ ഓപ്ഷനുകൾ. ഇതിൽ വളരെ സെൻസിറ്റീവ് ആയ ഗ്രൂപ്പുകൾ പോലും ഉൾപ്പെട്ടിരുന്നു. വംശീയ വിഷയങ്ങൾ, മതാചാരങ്ങൾ, രാഷ്ട്രീയം, ലൈംഗിക ആഭിമുഖ്യം എന്നിവയുമായി ബന്ധമുള്ള കണ്ടന്റുകളിൽ നടത്തുന്ന ഇടപെടലുകൾ കേന്ദ്രീകരിച്ചായിരുന്നു ഇത്തരം ആഡ് ടാർഗറ്റിങ്ങുകൾ. ഡിജിറ്റൽ പരസ്യത്തിലൂടെയാണ് മെറ്റ തങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്നത്. സമീപ വർഷങ്ങളിൽ കമ്പനിയുടെ ആഡ് ടാർഗറ്റിങും നിയമങ്ങളും തീവ്രമായ പരിശോധന നേരിട്ടിരുന്നു. പിന്നാലെയാണ് ഇത്തരം ഓപ്ഷനുകൾ അവസാനിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനം. അടുത്ത വർഷം ജനുവരി 19 മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക.

കമ്പനി

പ്രഖ്യാപനം നടത്തിയ ബ്ലോഗ് പോസ്റ്റിൽ അവസാനിപ്പിക്കുന്ന ആഡ് ടാർഗറ്റിങ് ഓപ്ഷനുകൾക്ക് ഉദാഹരണവും കമ്പനി നൽകിയിട്ടുണ്ട്. "ശ്വാസകോശ കാൻസർ അവബോധം", "ലോക പ്രമേഹ ദിനം", "എൽജിബിറ്റി സംസ്കാരം," "ജൂത അവധി ദിനങ്ങൾ", "രാഷ്ട്രീയ വിശ്വാസങ്ങളും സാമൂഹിക പ്രശ്നങ്ങളും" തുടങ്ങിയ ആഡ് കാറ്റഗറികളാണ് കമ്പനി അവസാനിപ്പിക്കുന്നത്. പരസ്യ ദാതാക്കൾ കാണിക്കുന്ന വിവേചനം, ദുർബല വിഭാഗങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പലപ്പോഴും ഫേസ്ബുക്കിന്റെ ആഡ് ടാർഗറ്റിങ് വിമർശിക്കപ്പെട്ടിട്ടുണ്ട്. 2019-ൽ, ഭവന വിവേചന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി അതിന്റെ പരസ്യ പ്ലാറ്റ്‌ഫോമിൽ മാറ്റങ്ങൾ വരുത്താനും കമ്പനി സമ്മതിച്ചിരുന്നു.

ഫേസ്ബുക്ക് ഒഴിവാക്കി പക്ഷെ മെറ്റാവേഴ്സിൽ കാണും; ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചറിന്റെ ഉപയോഗം തുടരുമെന്ന് മെറ്റഫേസ്ബുക്ക് ഒഴിവാക്കി പക്ഷെ മെറ്റാവേഴ്സിൽ കാണും; ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചറിന്റെ ഉപയോഗം തുടരുമെന്ന് മെറ്റ

ഫീച്ചറുകൾ

ടാർഗറ്റിങ് ഓപ്ഷനുകൾ ദുരുപയോഗം ചെയ്യപ്പെടാമെന്നും ഒടുവിൽ കമ്പനി പറയാതെ പറയുന്നുണ്ട്. ദുർബല വിഭാഗങ്ങളെ ഈ ഫീച്ചറുകൾ ദോഷകരമായി ബാധിക്കാമെന്ന വിദഗ്ധരുടെ ആശങ്കകൾ തങ്ങൾ മനസിലാക്കുന്നുവെന്ന് കമ്പനിയുടെ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് ഗ്രഹാം മഡ് ബ്ലോഗ് പോസ്റ്റിൽ പറയുന്നു. നിരവധി പൊളിറ്റിക്കൽ ക്യാമ്പെയ്നുകൾക്കും സോഷ്യൽ ഗ്രൂപ്പുകളും ബിസിനസ്സുകളും ഉൾപ്പെടെയുള്ള വിപുലമായ പരസ്യദാതാക്കൾ അഡ് ടാർഗറ്റിങ് ഫീച്ചർ ഉപയോഗിക്കുന്നുണ്ട്. " ഈ വിശദമായ ടാർഗറ്റിങ് ഓപ്ഷനുകൾ നീക്കം ചെയ്യാനുള്ള തീരുമാനം എളുപ്പമായിരുന്നില്ല, ഈ മാറ്റം ചില ബിസിനസുകളെയും ഓർഗനൈസേഷനുകളെയും പ്രതികൂലമായി ബാധിക്കുമെന്ന് ഞങ്ങൾക്കറിയാം," മഡ് പോസ്റ്റിൽ പറഞ്ഞു.

പരസ്യദാതാക്കൾ

മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലെ പരസ്യദാതാക്കൾക്ക് ഇപ്പോഴും ലൊക്കേഷൻ അനുസരിച്ച് പ്രേക്ഷകരെ ടാർഗറ്റ് ചെയ്യാനും അവരുടെ സ്വന്തം ഉപഭോക്തൃ ലിസ്‌റ്റുകൾ ഉപയോഗിക്കാനും അവരുടെ ഉള്ളടക്കവുമായി ഇടപഴകിയ പ്രേക്ഷകരിലേക്ക് ഇഷ്‌ടാനുസൃതമായി എത്താനും ആ ഉപയോക്താക്കൾക്ക് സമാനമായ സവിശേഷതകളുള്ള ആളുകൾക്ക് പരസ്യങ്ങൾ അയയ്‌ക്കാനും കഴിയും. വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും, സാമൂഹികവും രാഷ്ട്രീയവുമായ പരസ്യങ്ങളോടുള്ള കമ്പനിയുടെ സമീപനത്തിൽ ഒരു പ്രധാനമാറ്റമായി നിലവിലത്തെ നീക്കം അടയാളപ്പെടുത്തുന്നു. മെറ്റ വാക്ക് പാലിക്കുകയാണെങ്കിൽ ഏറെ നാളായി ഉയരുന്ന വിമർശനങ്ങൾ പതിയെ കുറയാനും കാരണമാകും. ഒരു ശതമാനം വിമർശകർ ഇപ്പോഴും ഫേസ്ബുക്കിനെതിരാണ്. ഇതെല്ലാം കണ്ണിൽപ്പൊടിയിടാനുള്ള ശ്രമങ്ങൾ മാത്രമെന്നാണ് അവരുടെ വിമർശനം

ക്രിപ്‌റ്റോ കറന്‍സിയിലും വിശ്വാസമില്ല: ഫേസ്ബുക്കിനെതിരെ വീണ്ടും അമേരിക്കന്‍ സെനറ്റര്‍മാര്‍ക്രിപ്‌റ്റോ കറന്‍സിയിലും വിശ്വാസമില്ല: ഫേസ്ബുക്കിനെതിരെ വീണ്ടും അമേരിക്കന്‍ സെനറ്റര്‍മാര്‍

Most Read Articles
Best Mobiles in India

English summary
The controversial face recognition feature was recently discontinued. Then for the first time in history, the company has revealed the extent of threats and abuse on its platforms. Meta also announces the removal of targeted add-ons targeting specific communities and groups.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X