ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് സമാനമായ ട്വിറ്റർ ഫ്ലീറ്റ്സ് ഫീച്ചർ പരാജയം, പിൻവലിക്കാനെരുങ്ങി കമ്പനി

|

ട്വിറ്റർ മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ട്വിറ്റർ ഫ്ലീറ്റ്സ് ഫീച്ചർ പിൻവലിക്കുന്നു. ടൈംലൈനിന്റെ മുകളിലായി നൽകിയിരിക്കുന്ന ഈ ഫീച്ചർ ആരും ഉപയോഗിക്കാത്തതിനാലാണ് പിൻവലിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഇൻസറ്റഗ്രാം സ്റ്റോറീസ് പോലെയുള്ള ഫീച്ചറാണ് ഇത്. ഓഗസ്റ്റ് 3ന് ട്വീറ്റർ ഫ്ലീറ്റ് ഫീച്ചർ ഒഴിവാക്കുമെന്നും ഇതിന് പകരം ട്വിറ്റർ സ്പേസ് ഉണ്ടായിരിക്കുമെന്നും ട്വിറ്റർ അറിയിച്ചു. ക്ലബ്ബ് ഹൌസിന് സമാനമായ ഓഡിയോ സെഷൻസിനുള്ള പ്ലാറ്റ്ഫോമാണ് ട്വിറ്റർ സ്പേസ്.

 

ഫ്ലീറ്റ്സ്

ഫ്ലീറ്റ്സ് കൊണ്ടുവന്നത് തെറ്റായിപോയെന്നും കമ്പനി ഇത്തരം നടപടികൾ തിരുത്തി മുന്നോട്ട് പോകുമെന്നുമാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്. ഫ്ലീറ്റുകൾ പുതിയ ഉപയോക്താക്കളെ ട്വിറ്ററിലേക്ക് കൊണ്ടുവരാൻ കഴിവുള്ള ഫീച്ചറല്ലെന്നും കമ്പനി അംഗീകരിച്ചു. 24 മണിക്കൂർ മാത്രം ആയുസ്സുള്ളവയാണ് ഫ്ലീറ്റുകൾ. നിങ്ങളുടെ ട്വിറ്റർ ടൈംലൈനിന്റെ മുകളിൽ കാണുന്ന ചെറിയ കുമിളായുള്ള ഫീച്ചറാണ് ഫ്ലീറ്റുകൾ. തുടക്കത്തിൽ, ആളുകൾ‌ക്ക് ഫ്ലീറ്റ്സ് ഉപയോഗിക്കാൻ താല്പര്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് ആളുകൾ ഈ ഫീച്ചർ ഉപയോഗിക്കുന്നത് കുറഞ്ഞു.

പണം മുടക്കാൻ തയ്യാറാണോ?, നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ച അൾട്രാ പ്രീമിയം സ്മാർട്ട്ഫോണുകൾപണം മുടക്കാൻ തയ്യാറാണോ?, നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ച അൾട്രാ പ്രീമിയം സ്മാർട്ട്ഫോണുകൾ

ട്വിറ്റർ

ട്വിറ്റർ പറഞ്ഞത് അനുസരിച്ച് ഫ്ലീറ്റ്സ് ഉപയോഗിക്കുന്ന ആളുകൾ അവരുടെ ട്വീറ്റുകൾ തന്നെയാണ് ഇതിലും പോസ്റ്റ് ചെയ്യുന്നത്. ട്വീറ്റിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഫ്ലീറ്റ്സ് ഒഴിവാക്കുന്നതാണ് നല്ലതെന്ന തീരുമാനം ട്വിറ്റർ എടുത്തത്. ഫ്ലീറ്റ്സിൽ നിന്ന് ചില കാര്യങ്ങൾ ട്വിറ്റർ ഉൾക്കൊണ്ടിട്ടുണ്ട്. ടെക്സ്റ്റ് ഫോർമാറ്റിങ്, ജിഫ് സ്റ്റിക്കറുകൾ എന്നിവ ആളുകൾക്ക് പ്രിയങ്കരമാണ്. അതുകൊണ്ട് തന്നെ സാധാരണ ട്വീറ്റ് ഓപ്ഷനിൽ ഈ ഫീച്ചർ കൊണ്ടുവന്നേക്കും.

ആപ്പുകൾ
 

പുതിയ ഉപയോക്താക്കളെ തങ്ങളുടെ പ്ലാറ്റ്ഫോമിലെത്തിക്കാനുള്ള ട്വിറ്ററിന്റെ ശ്രമങ്ങളിലൊന്നാണ് ട്വിറ്റർ ഫ്ലീറ്റ്സ്. ഫ്ലീറ്റ്സ് ആദ്യഘട്ടത്തിൽ ഏറെ രസകരമായി ആളുകൾ ഉപയോഗിച്ചു എങ്കിലും ഇത് അധിക കാലം നീണ്ടുനിന്നില്ല. ഇപ്പോൾ ധാരാളം ആപ്പുകളിൽ കാണുന്ന സ്റ്റോറിസ് ഓപ്ഷന് പകരമായിട്ടാണ് ട്വിറ്റർ ഫ്ലീറ്റ്സ് ആരംഭിച്ചത്. സ്നാപ്ചാറ്റ് ആണ് ആദ്യമായി ഇത്തരമൊരു ഫീച്ചർ അവതരിപ്പിച്ചത്. പിന്നീട് ഫേസ്ബുക്കിന്റെ ഇൻസ്റ്റാഗ്രാമിൽ ഇത് ഏറെ ജനപ്രീതി നേടി. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഇന്ന് ഇത്തരത്തിലുള്ള ഫീച്ചർ ഉണ്ട്.

ഇലക്ട്രോണിക്സ് ആക്സസറികൾക്ക് 60% ശതമാനം വരെ വിലക്കിഴിവുമായി ആമസോൺഇലക്ട്രോണിക്സ് ആക്സസറികൾക്ക് 60% ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ

ഫ്ലീറ്റ്സ് പിൻവലിക്കുന്നു

ട്വിറ്റർ ഉപയോഗിക്കുമ്പോൾ അത് കൂടുതൽ രസകരമാവാൻ ആളുകൾക്ക് ഫ്ലീറ്റ്സ് സഹായകരമാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാണ് കൾ ട്വിറ്റർ പ്രൊഡക്ട് വൈസ് പ്രസിഡന്റ് ഇല്യ ബ്രൌൺ ഒരു പ്രസ്താവനയിൽ പറഞ്ഞത്. എന്നാൽ തങ്ങൾ ഫ്ലീറ്റ്സ് എല്ലാവർക്കുമായി ലഭ്യമാക്കിയതുമുതൽ പ്രതീക്ഷിച്ചതുപോലുള്ള ഉപയോഗം ആ ഫീച്ചറിന് ഉണ്ടായിട്ടില്ല. ഫ്ലീറ്റ്സ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധനവും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഈ ഫീച്ചർ പിൻവലിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്യങ്ങൾ

ട്വിറ്റർ ഫ്ലീറ്റ്സിൽ പരസ്യങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈ ഫീച്ചർ തന്നെ എടുത്ത് കളയുന്നത്. കുറച്ച് പരസ്യദാതാക്കളുമായി ചേർന്ന് ഫ്ലീറ്റ്സിനുള്ള പരസ്യങ്ങളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. പക്ഷേ ഫീച്ചർ ഇല്ലാതാകുമ്പോൾ ഈ പരസ്യ പ്ലാനുകൾ എന്താകുമെന്ന സംശയം ഉണ്ടാകുന്നുണ്ട്. ആപ്പിന്റെ മറ്റ് ഭാഗങ്ങളിൽ ഫുൾ സ്ക്രീൻ പരസ്യങ്ങൾ കൊണ്ടുവരാൻ ട്വിറ്റർ ശ്രമിക്കുമോ എന്നകാര്യവും കണ്ടറിയേണ്ടതുണ്ട്.

500 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ500 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Twitter is shutting down the Twitter Fleet feature that was introduced months ago. The company stated that it was withdrawing because no one was using this feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X