ഈ വാട്സാപ്പ് മെസ്സേജ് ലഭിച്ചാൽ തുറക്കാതിരിക്കുക; ഫോൺ തന്നെ നിന്നുപോകാൻ സാധ്യതയുണ്ട്

By Shafik
|

സ്പാം മെസ്സേജുകൾ വാട്സാപ്പിന് പുതുമയുള്ള കാര്യമല്ല എന്ന് നമുക്കറിയാം. ഇടയ്ക്കിടെ ഇത്തരത്തിലുള്ള പല സ്പാം മെസ്സേജുകളും വാട്സാപ്പ് വഴി നമ്മളിലേക്കും എത്താറുണ്ട്. ചിലതൊക്കെ കണ്ടില്ല എന്ന് നടിക്കാവുന്നതാണെങ്കിൽ മറ്റുള്ളവ ഫോണിനെ വരെ തകരാറിലാക്കുന്നവയായിരിക്കും. അത്തരത്തിൽ അൽപ്പം കുഴപ്പം പിടിച്ച ഒരു വാട്സാപ്പ് സ്പാം ഇപ്പോൾ വാട്സാപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത മെസ്സേജുകളിലുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.

ഈ വാട്സാപ്പ് മെസ്സേജ് ലഭിച്ചാൽ തുറക്കാതിരിക്കുക; ഫോൺ തന്നെ നിന്നുപോകാൻ

 

ഐഫോൺ, ആൻഡ്രോയിഡ് എന്നീ രണ്ടു പ്ലാറ്റ്ഫോമുകളിലും ഇത് എത്തി എന്നതാണ് ഏറെ ആശ്ചര്യമുണ്ടാക്കുന്ന കാര്യം. റെഡിറ്റ് വെബ്സൈറ്റിൽ വന്നിരിക്കുന്ന ഒരു പോസ്റ്റ് പ്രകാരം "This is very Interesting! ...Read More" എന്ന രൂപത്തിലുള്ള ഒരു മെസ്സേജ് ആണ് കുഴപ്പക്കാരനായി വന്നിരിക്കുന്നത്. നിങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ആപ്പിനെ തന്നെ അത് നശിപ്പിക്കും. ചിലപ്പോൾ ഫോണിനെ തന്നെ ബാധിച്ചേക്കാനും സാധ്യതയുണ്ട്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വാട്സാപ്പിൽ മറ്റൊരു സ്പാം മെസ്സേജ് പ്രശ്നക്കാരനായി വന്നിരുന്നു. "If you touch the black point then your whatsapp will hang" എന്നതായിരുന്നു ആ മെസ്സേജ്. തൊട്ടു താഴെയായി ഒരു കറുത്ത കുത്തും അതിന്റെ കൂടെയായി "t-touch-here" എന്നും എഴുതിയിരുന്നു. ഇത് ക്ലിക്ക് ചെയ്യുന്നതോടെ തന്നെ ഫോൺ റീസ്റ്റാർട്ട് ആവുക വരെ ചെയ്തിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഏതായാലും ഇത്തരം സ്പാം മെസ്സേജുകളെയൊക്കെ ശ്രദ്ധിച്ചിരിക്കുക. കാണുന്ന ലിങ്കുകളിലെല്ലാം തന്നെ കയറി ക്ലിക്ക് ചെയ്യുകയോ ഫോർവേർഡ് ചെയ്യുകയോ ചെയ്യാതിരിക്കുക. ശ്രദ്ധിച്ചാൽ നമുക്കും നമ്മുടെ ഫോണിനും നല്ലത്.

സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍

Most Read Articles
Best Mobiles in India

Read more about:
English summary
The latest news is that a new message being circulated on WhatsApp can potentially crash the app on Android and iOS devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X