7500 എംഎഎച്ച് ബാറ്ററിയുള്ള ലെനോവോ ടാബ് പി 11 ഇന്ത്യയിൽ അവതരിപ്പിച്ചു

|

ഈ വർഷം ആദ്യം ലെനോവോ ആഗോള വിപണിയിൽ ടാബ് പി 11 പ്രോ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട്, സി‌ഇ‌എസ് 2021 ൽ വിലകുറഞ്ഞ ഒരു വേരിയന്റായി കമ്പനി ടാബ് പി 11 പുറത്തിറക്കുകയും ചെയ്യ്തു. ഐ‌യു കെയർ മോഡ് സാങ്കേതികവിദ്യയാണ് ടി‌യുവി റെയിൻ‌ലാൻ‌ഡ് സർ‌ട്ടിഫിക്കറ്റ് ഈ ടാബ്‌ലറ്റിന് നേടി കൊടുത്തത്. നേരത്തെ ഉറപ്പുനൽകിയതുപോലെ, ഇപ്പോൾ ലെനോവോ ടാബ് പി 11 ഇന്ത്യയിൽ പ്രൈം ഡേ വിൽപ്പനയുടെ ഭാഗമായി ആമസോൺ ഇന്ന് അവതരിപ്പിച്ചു. വിപണിയിൽ വരുന്ന ടാബ് പി 11 പ്രോ പ്ലാറ്റിനം ഗ്രേ കളർ ഓപ്ഷന് 24,999 രൂപയാണ് വില വരുന്നത്.

 

ലെനോവോ ടാബ് പി 11 ൻറെ സവിശേഷതകൾ

ലെനോവോ ടാബ് പി 11 ൻറെ സവിശേഷതകൾ

2000 x 1200 പിക്‌സൽ റെസല്യൂഷൻ, 85% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 400 നൈറ്റ്‌സ് ബറൈറ്നെസ്സ് എന്നിവയുള്ള 11 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ലെനോവോ ടാബ് പി 11 അവതരിപ്പിക്കുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ നേത്ര സംരക്ഷണ സർട്ടിഫിക്കേഷൻ ഈ ടാബിന് ലഭിച്ചിട്ടുണ്ട്. 11nm പ്രക്രിയയെ അടിസ്ഥാനമാക്കി ലെനോവോയിൽ നിന്നുള്ള ടാബ്‌ലെറ്റിൽ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റ് ക്രമീകരിച്ചിരിക്കുന്നു. ഒരു അഡ്രിനോ 610 ജിപിയുവിന് പുറമേ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഇതിലുണ്ട്.

ആമസോൺ പ്രൈം ഡേ സെയിലിൽ ഇപ്പോൾ മാക്ബുക്ക് എയർ എം 1 ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക്ആമസോൺ പ്രൈം ഡേ സെയിലിൽ ഇപ്പോൾ മാക്ബുക്ക് എയർ എം 1 ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക്

7500 എംഎഎച്ച് ബാറ്ററിയുള്ള ലെനോവോ ടാബ് പി 11 ഇന്ത്യയിൽ അവതരിപ്പിച്ചു
 

ഗൂഗിളിൻറെ കിഡ്‌സ് സ്‌പെയ്‌സിനൊപ്പം ആൻഡ്രോയിഡ് 10 പ്രവർത്തിപ്പിക്കുന്ന ലെനോവോ ടാബ് പി 11, 8 എംപി സെൽഫി ക്യാമറ സെൻസറും 13 എംപി ഓട്ടോഫോക്കസ് ക്യാമറ സെൻസറും അടങ്ങുന്ന ഇമേജിംഗ് ഡിപ്പാർട്ട്‌മെന്റും എൽഇഡി ഫ്ലാഷ് യൂണിറ്റും ഉൾപ്പെടുന്നു. ക്വാഡ് സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോൺ അറേകൾ, ഒരു സ്മാർട്ട് വോയ്‌സ് ഡിഎസ്പി, ഡോൾബി അറ്റ്‌മോസിനൊപ്പം ഒപ്റ്റിമൈസ് ചെയ്ത ഔട്ട്‌പുട്ട് എന്നിവയുണ്ട്.

ആമസോൺ പ്രൈം ഡേ സെയിലിലൂടെ ആപ്പിൾ വാച്ച് എസ്ഇ 5,000 രൂപ കിഴിവിൽ സ്വന്തമാക്കാംആമസോൺ പ്രൈം ഡേ സെയിലിലൂടെ ആപ്പിൾ വാച്ച് എസ്ഇ 5,000 രൂപ കിഴിവിൽ സ്വന്തമാക്കാം

7500 എംഎഎച്ച് ബാറ്ററിയുള്ള ലെനോവോ ടാബ് പി 11 ഇന്ത്യയിൽ അവതരിപ്പിച്ചു

ലെനോവോ ടാബ് പി 11ൽ 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.1, യുഎസ്ബി 2.0 ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റിക്കായി നൽകിയിട്ടുണ്ട്. 20W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 75WmAh ബാറ്ററി ലെനോവോ ടാബ്‌ലെറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബാറ്ററി 12 മണിക്കൂർ വീഡിയോ പ്ലേബാക്ക് നൽകുന്നു. സാംസങ് ഗാലക്‌സി ടാബ് എ 7 പോലുള്ളവയ്‌ക്കെതിരെയാണ് ലെനോവോ ടാബ് പി 11 മത്സരിക്കുന്നത്. ഗാലക്‌സി ടാബ് എ 7 നെ അപേക്ഷിച്ച് ലെനോവോ ടാബ്‌ലെറ്റിൽ അൽപ്പം വലിയ ഡിസ്‌പ്ലേയും ബാറ്ററിയും ഉണ്ട്. മാത്രവുമല്ല, ഒരു വലിയ സ്‌ക്രീനും മികച്ച പ്രോസസറുമായാണ് ഇത് വരുന്നത്. അതിനാൽ, ലെനോവോ ടാബ് പി 11 ടാബ്‌ലറ്റിന് നൽകിയിരിക്കുന്ന വില തികച്ചും അനുയോജ്യമാണ്. നിങ്ങൾ മുടക്കുന്ന തുകയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കും ഈ പുതിയ ലെനോവോ ടാബ്.

എച്ച്പി വിക്ടസ് 16 സീരിസ് ഗെയിമിങ് ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുഎച്ച്പി വിക്ടസ് 16 സീരിസ് ഗെയിമിങ് ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

English summary
The Lenovo Tab P11 has already been released in India. Amazon teased the debut of the Lenovo Tab P11 in India as one of the Prime Day deals. The tablet was launched in India today for Rs. 24,999 in the Platinum Gray color option.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X