Tap to Read ➤

ഊബർ വിളിക്കാൻ ഇനി വാട്സ്ആപ്പ് മതി

അടുത്തിടെയാണ് വാട്സ്ആപ്പ് വഴി റൈഡ് ബുക്ക് ചെയ്യാനുള്ള സൌകര്യം ഊബർ അവതരിപ്പിച്ചത്.
വാട്സ്ആപ്പിൽ ഊബർ വിളിക്കാൻ താത്പര്യമുള്ളവർക്ക് WhatsApp to Ride (WA2R) എന്ന ചാറ്റ്ബോട്ട് ഉപയോഗിക്കാം.
വാട്സ്ആപ്പിൽ +917292000002 എന്ന നമ്പരിലേക്ക് എന്തെങ്കിലും മെസേജ് അയയ്ക്കണം
പിക്കപ്പ്, ഡ്രോപ്പ് ലൊക്കേഷൻസ് നൽകാൻ ഊബർ ചാറ്റ്ബോട്ട് ആവശ്യപ്പെടും
നിരക്ക്, ഡ്രൈവർ എത്താൻ എടുക്കുന്ന സമയം എന്നിവയെല്ലാം ചാറ്റ്ബോട്ട് വഴി ലഭ്യമാകും
ഊബർ ബുക്കിങ്ങിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഫീച്ചർ ഇപ്പോൾ ഉപയോഗിക്കാൻ കഴിയുക. ഡൽഹിയിലും പരിസരത്തുമാണ് ഫീച്ചർ നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്.
ഊബറിന്റെ ബിസിനസ് അക്കൌണ്ട് നമ്പറിലേക്ക് മെസേജ് അയച്ചും റൈഡ് ബുക്ക് ചെയ്യാം, ക്യൂആർ കോഡ് സ്കാൻ ചെയ്തും ഔദ്യോഗിക ലിങ്കിൽ ക്ലിക്ക് ചെയ്തും ഊബർ ചാറ്റ് ബോട്ടുമായി ചാറ്റിങ് തുടങ്ങാൻ കഴിയും.