ഈ ആപ്‌സുകളിലൂടെ നിങ്ങള്‍ക്ക് പണം ലാഭിക്കാം


നിലവില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ദശലക്ഷക്കണക്കിന് ആപ്‌സുകളാണുളളത്. എന്നാല്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ പണം ലാഭിക്കാന്‍ കഴിയുന്ന ആപ്‌സുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉണ്ടെന്ന്.

Advertisement

കഠിനാധ്വാനം ചെയ്തു പണം ലാഭിക്കാന്‍ എളുപ്പമാണ്. പലര്‍ക്കും ഇപ്പോള്‍ വരവിനേക്കാള്‍ കൂടുതല്‍ ചിലവുമാണ്. നിങ്ങളുടെ ചിലവുകള്‍ നിയന്ത്രിക്കാനായി ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പല ആപ്‌സുകളും ഉണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ ട്രാക്ക് ചെയ്യാനും സാധിക്കും.

Advertisement

ചുവടെ കൊടുത്തിരിക്കുന്ന ആപ്ലിക്കേഷനുകളില്‍ നിന്നും അനുയോജ്യമായ ആപ്‌സ് നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.

വാള്‍നട്ട്

വാള്‍നട്ട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പണം നിയന്ത്രിക്കാന്‍ സാധിക്കുന്ന മികച്ച ആപ്പാണ്. നിങ്ങളുടെ പ്രതിമാസ ചെലവുകള്‍ യാന്ത്രികമായി ട്രാക്ക് ചെയ്യുന്നു. ബഡ്ജറ്റില്‍ തന്നെ തുടരാന്‍ നിങ്ങളെ സഹായിക്കുന്നു. ഭക്ഷണത്തിനും ഷോപ്പിങ്ങിനും പലചരക്കിനും നിങ്ങള്‍ എത്ര ചിലവഴിച്ചു എന്നും എങ്ങനെ അതു സംരക്ഷിക്കാം എന്നും ഈ ആപ്പില്‍ നിന്നും അറിയാം.

മോണ്‍ഫൈ

നിങ്ങളുടെ ചിലവുകള്‍ വിജയകരമായി ട്രാക്ക് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്ന മറ്റൊരു ആപ്ലിക്കേഷനാണ് മോണ്‍ഫൈ. ഈ ആപ്ലിക്കേഷന്‍ വേഗത്തിലും മികച്ചതുമാണ്. നിങ്ങള്‍ക്കിതില്‍ കൂടുതല്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. പഴയ റെക്കോര്‍ഡുകള്‍ ഡിലീറ്റ് ചെയ്ത് പുതിയതു ചേര്‍ക്കാം. കൂടാതെ മറ്റൊരു ഉപകരണത്തിലേക്ക് ഇംപോര്‍ട്ടും ചെയ്യാം.

സേവ് മണി ഇന്ത്യ

ഷോപ്പിംഗ് ചെയ്യുമ്പോള്‍ പണം ലാഭിക്കാന്‍ ഈ ആപ്പ് സഹായിക്കുന്നു. അടിസ്ഥാനപരമായി ഈ ആപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഇന്ത്യയില്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലൂടെ ദിവസേനയുളള ഡീലുകളും ഡെലിവറി കൂപ്പുകളും നല്‍കുന്നു.

ഗൂഗിള്‍ തേസ് ആപ്പിലൂടെ ഇനി യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാം

സ്‌പെന്‍ഡിംഗ് ട്രാക്കര്‍

ഈ ആപ്പ് ഉപയോഗിക്കാന്‍ വളരെ എളുപ്പമുളളതും ഉപയോക്തൃസൗഹൃദയവുമായ മാനേജ്‌മെന്റ് ആപ്ലിക്കേഷനുമാണ്. നിങ്ങളുടെ ചിലവിനെ മികച്ച രീതിയില്‍ ട്രാക്ക് ചെയ്ത് നിങ്ങളെ ഒരു ബജറ്റിലേക്ക് ഒതുക്കി നിര്‍ത്തുന്നു. ഇതിലൂടെ നിങ്ങളുടെ ചിലവിനെ നിയന്ത്രിക്കാം.

മണി വ്യൂ

ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ പ്രതിമാസ ബജറ്റ് സെറ്റ് ചെയ്യുന്നതിനെ സഹായിക്കുന്നു. ഒരു എസ്എംഎസില്‍ പറഞ്ഞിരിക്കുന്ന അവസാന നാല് അക്കത്തെ അടിസ്ഥാനമാക്കിയുളള അക്കൗണ്ടുകളെ ഇത് തിരിച്ചറിയുന്നു, കൂടാതെ സുരക്ഷയ്ക്കായി ബാങ്ക് ഗ്രേഡ് സുക്ഷയും എന്‍ക്രിപ്ഷനും ഉണ്ട്.

മണി ലവ്വൗര്‍

ഈ ആപ്പ് നിങ്ങളുടെ എല്ലാ ചെലവുകളും കാര്യക്ഷമമായും ഫലപ്രദമായും ട്രാക്ക് ചെയ്യുന്നു. വളരെ എളുപ്പമായ രീതിയില്‍ തന്നെ ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ എന്നീ രീതിയില്‍ ചെലവുകള്‍ ആക്‌സസ് ചെയ്യാം. സാമ്പത്തിക കലണ്ടര്‍ അലര്‍ട്ടുകള്‍ സജ്ജമാക്കി എല്ലാ ഇടപാടുകളുടെ ടാബുകളെ സൂക്ഷിക്കാനും നിങ്ങള്‍ക്കു സാധിക്കുന്നു.

Best Mobiles in India

English Summary

With these top money apps, you will learn how to manage your finances and also start saving. Besides, it could be a fun task to challenge yourself and cut spending in order to reach a saving goal.