നിങ്ങളുടെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ സഹായകരമാകും ഈ ആപ്‌സുകള്‍


ആയിരക്കണക്കിന് ആപ്‌സുളാണ് ഇന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉളളത്. ഓരോരുത്തരുടേയും ഫോണില്‍ ആവശ്യത്തിലേറെ ആപ്‌സുകളും ഇപ്പോള്‍ കാണാം.

Advertisement

കമ്പ്യൂട്ടറിനേക്കാളും ഇന്ന് ഉപയോക്താക്കള്‍ കൂടുതല്‍ ആശ്രയിക്കുന്നത് മൊബൈല്‍ തന്നെയാണ്. കാരണം അതില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും അതു പോലെ പോക്കറ്റില്‍ കൊണ്ടു നടക്കാനും കഴിയും. മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റത്തേക്കാള്‍ കൂടുതലായി ഉപയോക്താക്കള്‍ തിരഞ്ഞെടുക്കുന്നത് ആന്‍ഡ്രോയിഡിനെയാണ്, കാരണം നിങ്ങളുടെ ഓരോ ആവശ്യങ്ങള്‍ക്കും വ്യത്യസ്ഥതരം ടൂളുകള്‍ ഉണ്ട് ആന്‍ഡ്രോയിഡില്‍.

Advertisement

നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്ന കുറച്ച് ആപ്‌സുകള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്.

1. Calm – Meditate, Sleep, Relax

മെഡിറ്റേഷന്‍ അതായത് ധ്യാനത്തിനുളള മികച്ച ആപ്പാണ് ഇത്. നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വ്യക്തത കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ വ്യക്തതയും , സന്തോഷവും സമാധാനവും കൊണ്ടു വരാന്‍ ഈ ആപ്പിനു കഴിയും.

2. Mealtime

ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണം ഒരു ഡയറ്റീഷനായി പ്രവര്‍ത്തിക്കും. ഇതില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്ത ഭക്ഷണം ഒവിവാക്കും.

3. Moves

നിങ്ങളുടെ ജീവിതത്തെ കുറിച്ച് പുതിയ രീതിയില്‍ എന്തെങ്കിലും ചിന്തിക്കണം എങ്കില്‍ ഉടന്‍ ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക. ഈ ആപ്പ് നിങ്ങളുടെ ദൈനംദിന ജീവിതവും വ്യായാമവും ട്രാക്ക് ചെയ്യുന്നു. നിങ്ങള്‍ മൊബൈല്‍ പോക്കറ്റില്‍ ഇട്ടു കൊണ്ടു പോകുകയാണെങ്കില്‍ ഈ ആപ്പ് നിങ്ങളുടെ ഓരോ ചലനവും നിരീക്ഷിക്കും.

4. Fast Customer

നമ്മള്‍ കസ്റ്റമര്‍ കെയറിലേക്കു വിളിക്കുമ്പോള്‍ 'ദയവായി കാത്തിരിക്കുക' എന്നു പറയുന്നത് ഏവരും വെറുക്കുന്ന ഒന്നാണ്. എന്നാല്‍ ഈ ആപ്പിനോട് നിങ്ങള്‍ വിളിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനിയെ കുറിച്ചു പറയുകയും തുടര്‍ന്ന് 'Have someone call me' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുകയും ചെയ്യാം. തുടര്‍ന്ന് ഇതില്‍ നിന്നും നിങ്ങള്‍ക്ക് കോള്‍ വരും.

5. DollarBid

ഈ ആപ്പിലൂടെ നിങ്ങളുടെ പണം ചിലവാകുന്നത് ട്രാക്ക് ചെയ്യാനും അതു പോലെ പ്രവചിക്കാനും കഴിയും. ഒരു കലണ്ടറിലേക്ക് നിങ്ങള്‍ എങ്ങനെയാണ് ഇവന്റുകള്‍ ചേര്‍ക്കുന്നത്, അതു പോലെ എളുപ്പമാണ് ഇതും.

6. Wakie

Wakie, ഫോണ്‍ കോളുകള്‍ക്കുളള ഒരു സോഷ്യല്‍ ആപ്ലിക്കേഷനാണ്. നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം, ഉപദേശം നല്‍കാം, മറ്റുളളവരെ സഹായിക്കാം, പുതിയ ആളുകളെ കണ്ടു മുട്ടാം എന്നീ പല കാര്യങ്ങള്‍ക്കു സഹായമാണ് ഈ ആപ്പ്.

7. SafeTrek

സുരക്ഷിതമില്ലാത്ത സാഹചര്യത്തില്‍ നിങ്ങളുടെ സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ആപ്പാണ് ഇത്. നിങ്ങള്‍ ഒരു സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണെങ്കില്‍ നിങ്ങള്‍ക്ക് SafeTreak ബട്ടണ്‍ അമര്‍ത്താം. ഇത് നേരിട്ട് പോലീസുമായി ബന്ധപ്പെടും.

8. Tab

നിങ്ങള്‍ കൂട്ടുകാരുമൊത്ത് ഷോപ്പിംഗ് ചെയ്യുമ്പോള്‍ സാധങ്ങള്‍ വാങ്ങിയ ബില്ല് വിഭജിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയുളള സാഹചര്യങ്ങളില്‍ ടാക്‌സും ടിപ്‌സും ഉള്‍പ്പെടെ നിങ്ങള്‍ക്ക് കണക്കു കൂട്ടാം.

9. Splitwise

ഈ ആപ്പിലൂടെ നിങ്ങളുടെ ബില്ലുകളെ നിങ്ങള്‍ക്ക് വേര്‍തിരിക്കാന്‍ കഴിയും. നിങ്ങള്‍ ബില്ലുകള്‍ വിഭജിക്കുന്നതിനിടയില്‍ സമ്മര്‍ദ്ധത്തിലാകുന്നതിനാല്‍ ആ സാഹചര്യത്തില്‍ ഈ ആപ്പ് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

10. Happier

ഹാപ്പിയര്‍ എന്ന ഈ ആന്‍ഡ്രോയിഡ് ആപ്പിലൂടെ നിങ്ങള്‍ക്ക് ജേര്‍ണലിന്റെ നന്ദി സമൂഹവുമായി കൂട്ടിച്ചേര്‍ക്കാം. ഇതിലൂടെ നിങ്ങളുടെ നിലവിലെ പ്രശ്‌നങ്ങള്‍ ഇത് എളുപ്പമാക്കുന്നു.

How To add face unlock on your old phone - MALAYALAM GIZBOT


Best Mobiles in India

English Summary

10 Apps That Might Change Your Life