ഇന്ത്യക്കാര്‍ക്ക് വേണ്ടി 10 ഗൂഗിള്‍ ഹോം കമാന്‍ഡുകള്‍


ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സവിശേഷതയോട് കൂടിയ സ്മാര്‍ട്ട് സ്പീക്കര്‍ ഇന്ത്യന്‍ വിപണിയിലെത്തിയിട്ട് അധികമായിട്ടില്ല. വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തനസജ്ജമാക്കേണ്ടത്. ഓകെ ഗൂഗിള്‍ എന്നുപറഞ്ഞാല്‍ സ്മാര്‍ട്ട് സ്പീക്കര്‍ ഉണരും. എന്ത് വേണമെങ്കിലും ചോദിക്കാം. ബഹുഭൂരിപക്ഷം ചോദ്യങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം തന്നെ നിങ്ങള്‍ക്ക് ലഭിക്കും. കാലാവസ്ഥ, ഏറ്റവും പുതിയ വാര്‍ത്തകള്‍, സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി എന്തിനെക്കുറിച്ചും നിങ്ങള്‍ക്ക് ചോദിക്കാം.

Advertisement

ഗൂഗിള്‍ ഹോം സ്മാര്‍ട്ട് സ്പീക്കര്‍ ഉപയോഗിച്ച് നെറ്റ്ഫ്‌ളിക്‌സ്, ടിവിയിലെ ക്രോംകാസ്റ്റ് എന്നിവയും നിയന്ത്രിക്കാനാവും. ആമസോണിന്റെ ഇക്കോയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ഗൂഗിള്‍ സ്മാര്‍ട്ട് സ്പീക്കര്‍ വിപണിയിലിറക്കിയിരിക്കുന്നത്.

Advertisement

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന ചില ഗൂഗിള്‍ ഹോം കമാന്‍ഡുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. നിങ്ങള്‍ക്ക് ഇവ പ്രയോജനപ്പെടും.

പ്രദേശിക പ്രസാധകരില്‍ നിന്നുള്ള വാര്‍ത്തകള്‍

നമുക്ക് ചുറ്റും നടക്കുന്നത് അപ്പപ്പോള്‍ അറിയുന്നതിന് സ്മാര്‍ട്ട് സ്പീക്കറിന്റെ സഹായം തേടുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ന്യൂസ് പോര്‍ട്ടലുകള്‍ അല്ലെങ്കില്‍ പ്രസാധകരില്‍ നിന്നുള്ള വാര്‍ത്ത ആവശ്യപ്പെടാന്‍ കഴിയും. ഉദാഹരണത്തിന്: 'ഓകെ ഗൂഗിള്‍, ഗെറ്റ് മീ ന്യൂസ് ഫ്രം ഗിസ്‌ബോട്ട്.' ഞൊടിയിടയില്‍ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് മുന്നിലെത്തും.

2. ട്രാഫിക് വിവരങ്ങള്‍

ട്രാഫിക് സംബന്ധിയായ വിവരങ്ങള്‍ക്ക് വേണ്ടി നാം എല്ലാവരും ഗൂഗിള്‍ മാപ്പ് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. വോയ്‌സ് കമാന്‍ഡിലൂടെ ഗൂഗിള്‍ ഹോം സ്മാര്‍ട്ട് സ്പീക്കറിനോടും ഈ വിവരങ്ങള്‍ തേടാവുന്നതാണ്. ചോദിക്കേണ്ടത് ഇത്ര മാത്രം.

'ഓകെ ഗൂഗിള്‍, ഹൗ ഈസ് ദി ട്രാഫിക് എറൗണ്ട്'

'ഓകെ ഗൂഗിള്‍, ഹൗ ലോംഗ് ഇറ്റ് വില്‍ ടേക് മീ റ്റു റീച്ച്'

നിങ്ങളുടെ വീടും ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലവും സെറ്റ് ചെയ്യാനുള്ള സൗകര്യവും സ്മാര്‍ട്ട് സ്പീക്കറിലുണ്ട്.

3. Saavn, Wynk എന്നിവയിലൂടെ ഇന്ത്യന്‍ സംഗീതം ആസ്വദിക്കുക

ഒരു നിസ്സാര കമാന്‍ഡിലൂടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗാനങ്ങള്‍ കേള്‍ക്കാനാകും.

'ഓകെ ഗൂഗിള്‍, പ്ലേ' അല്ലെങ്കില്‍ 'ഓകെ ഗൂഗിള്‍, പ്ലേ ഓണ്‍ Gaana/Saavn/Wynk'

4. ക്രിക്കറ്റ് സ്‌കോര്‍, അടുത്ത കളിയെ കുറിച്ചുള്ള വിവരങ്ങള്‍, കളി നിയമങ്ങള്‍

ക്രിക്കറ്റ് സ്‌കോര്‍, അടുത്ത മത്സരത്തെ കുറിച്ചുള്ള വിവരങ്ങള്‍ മുതലായ നിരവധി കാര്യങ്ങള്‍ അറിയാന്‍ കായിക പ്രേമികള്‍ക്ക് ഇതിന്റെ സഹായം ഉപയോഗിക്കാവുന്നതാണ്. ചില ഉദാഹരണങ്ങള്‍:

'ഓകെ ഗൂഗിള്‍ ടെല്‍ മീ എബൗട്ട് ലാസ്റ്റ് ഗെയിം/അപ്കമിംഗ് ഗെയിം'

'ഓകെ ഗൂഗിള്‍, ടെല്‍ മീ എബൗട്ട് അപ്കമിംഗ് ഐപിഎല്‍ ഗെയിംസ്'

 

5. ഇന്ത്യന്‍ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ സെര്‍ച്ച് ചെയ്ത് അവയുടെ പാചകക്കുറിപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയും. എന്തെങ്കിലും ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കണമെന്ന് തോന്നുന്നുമ്പോള്‍, വോയ്‌സ് കമാന്‍ഡിലൂടെ വിഭവത്തിന്റെ പാചകക്കുറിപ്പ് ആവശ്യപ്പെടുക.

6. സൈലന്റിലായ സ്മാര്‍ട്ട്‌ഫോണ്‍ കണ്ടുപിടിക്കുക

ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എവിടെയെങ്കിലും വച്ച് മറക്കുന്നത് ചിലരുടെ പതിവാണ്. ഇവ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് പറയാതിരിക്കുകയാണ് ഭേദം. സ്മാര്‍ട്ട്‌ഫോണ്‍ കാണാതെ പോയാല്‍, 'ഓകെ ഗൂഗിള്‍, റിംഗ് മൈ ഫോണ്‍' എന്ന് പറഞ്ഞാല്‍ മതി. സൈലന്റ് മോഡിലായാലും ഫോണ്‍ ശബ്ദിക്കും.

എവിടെ വേണേലും വലിച്ചെറിയാം, ഒന്നും സംഭവിക്കില്ല ഈ ഫോണിന്..!

7. സ്മാര്‍ട്ട് ലൈറ്റുകള്‍ നിയന്ത്രിക്കുക

സ്മാര്‍ട്ട് ലൈറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധ നേടിവരുകയാണ്. ഗുഗിള്‍ സ്മാര്‍ട്ട് സ്പീക്കര്‍ ഉപയോഗിച്ച് ഇവ നിയന്ത്രിക്കാനാകും. 'ഓകെ ഗൂഗിള്‍, സ്വിച്ച് ഓഫ് ബെഡ്‌റൂം ലൈറ്റ്‌സ്' എന്നുപറഞ്ഞാല്‍ ബെഡ്‌റൂമിലെ ലൈറ്റുകള്‍ മിഴിയടക്കും. ലൈറ്റുകള്‍ ഓണ്‍ ആക്കുന്നതിന് 'ഓകെ ഗൂഗിള്‍, സ്വിച്ച് ഓണ്‍ ബെഡ്‌റൂം ലൈറ്റ്‌സ്' എന്നുപറയുക. 'ഓകെ ഗൂഗിള്‍, ടേണ്‍ ദി ഡെസ്‌ക് ലൈറ്റ് കളര്‍ റ്റു റെഡ്' എന്നുപറഞ്ഞാല്‍ ലൈറ്റിന്റെ നിറം മാറും.

8. ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക

ഗൂഗിള്‍ ഹോമിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഫ്‌ളൈറ്റ് സ്റ്റാറ്റസും അറിയാന്‍ സാധിക്കും. ഇതിനായി വിമാന നമ്പര്‍ വോയ്‌സ് കമാന്‍ഡിലൂടെ നല്‍കുക. ഉദാഹരണം: 'ഓകെ ഗൂഗിള്‍, വാട്ട് ഈസ് ദി സ്റ്റാറ്റസ് ഓഫ് ഫ്‌ളൈറ്റ് നമ്പര്‍ 5X44Z'.

9. അടുത്തുള്ള ചില്ലറ വില്‍പ്പനകേന്ദ്രം കണ്ടെത്തുക

നിങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ചില്ലറ വില്‍പ്പനകേന്ദ്രങ്ങള്‍ അനായാസം കണ്ടെത്താനും ഇത് ഉപയോഗിക്കാം. 'ഓകെ ഗൂഗിള്‍, വേര്‍ ഈസ് ദി നിയറെസ്റ്റ് ജനറല്‍ സ്‌റ്റോര്‍' വോയ്‌സ് കമാന്റ് പറഞ്ഞുതീരുമ്പോള്‍ ഏറ്റവും അടുത്തുള്ള കടയുടെ ലൊക്കേഷന്‍ നിങ്ങള്‍ക്ക് മുന്നില്‍ തെളിയും.

10. ഇന്ത്യയെ അറിയുക

വ്യത്യസ്ത സംസ്‌കാരങ്ങളുടെ ഈറ്റില്ലമാണ് ഇന്ത്യ. നിങ്ങള്‍ക്ക് ഇന്ത്യയെ സംബന്ധിക്കുന്ന ഇത്തരം വിവരങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍, 'ഓകെ ഗൂഗിള്‍, ടെല്‍ മീ സംതിംഗ് ഇന്ററസ്റ്റിംഗ് എബൗട്ട് ഇന്ത്യ' എന്നുപറയുക.

Best Mobiles in India

English Summary

10 best Google Home commands for the Indian masses. The Google Assistant backed smart speakers can also control Netflix and Chromecast on the TV. The Google Home smart speakers are a direct competition to Amazon's Echo devices which comes with Alexa.