ഫേസ്ബുക്കില്‍ ഉപയോഗിക്കാവുന്ന 10 മികച്ച ടൂളുകള്‍


നിങ്ങള്‍ ബിസിനസ്സ് ചെയ്യുന്നവരാണെങ്കില്‍ സ്വയം അടയാളപ്പെടുത്താന്‍ സഹായിക്കുന്ന മികച്ച പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഫേസ്ബുക്ക്. ഇതിന് വിശ്വസ്ഥരായ ഫോളോവേഴ്‌സിനെ നേടിയെടുക്കേണ്ടതുണ്ട്.

Advertisement

ബിസിനസ്സ് ഉള്‍പ്പടെയുള്ള പല കാര്യങ്ങളും പ്രൊമോട്ട് ചെയ്യാന്‍ നിരവധി ഫേസ്ബുക്ക് പേജുകള്‍ ഇന്ന് ക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്.

Advertisement

ഉള്ളടക്കം വ്യത്യസ്തവും സവിശേഷവും അല്ലെങ്കില്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയില്ല. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ നിങ്ങളുടെ പേജ് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഈ ടൂളുകള്‍ സഹായിക്കും.

ഹെയോ

മത്സരം, പ്രോമൊഷന്‍ തുടങ്ങിയവയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഹെയോ തിരഞ്ഞെടുക്കാം. ഡ്രാഗിങ്ങിലൂടെയും ട്രോപ്പിങ്ങിലൂടെയും എളുപ്പം പ്രചരണം നടത്താം. കൂടാതെ കൗണ്ട്ഡൗണിലൂടെ അത്യാവശ്യം അനുഭവപ്പെടുത്താനും കഴിയും.

പോസ്റ്റ് പ്ലാനര്‍

ഫോട്ടോസ് വൈറല്‍ ആക്കാന്‍ ആഗ്രഹിക്കുന്നവരെ ഈ ടൂള്‍ സഹായിക്കും, നിങ്ങളുടെ പോസ്റ്റ് എല്ലാവരും കാണാനുള്ള സാധ്യത ഇത് ഉയര്‍ത്തും.

ടാബ്‌സൈറ്റ്

നിങ്ങളുടെ സ്വന്തം ഫേസ്ബുക്ക് പേജിലും വെബ്‌സൈറ്റിലും ആപ്പും പ്രൊമോഷനുകളും ഉപയോഗിക്കാന്‍ ഈ ടൂള്‍ അനുവദിക്കും. ഈ ടൂള്‍ വഴി കൂപ്പണുകള്‍ നല്‍കാനും മത്സരങ്ങള്‍ നടത്താനും കഴിയും. കൂടാതെ നിങ്ങളുടെ പേജില്‍ എളുപ്പത്തില്‍ ഇ-മെയില്‍ സൈന്‍ അപ് ഫോം ഉണ്ടാക്കാനും കഴിയും.

കാന്‍വ

ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാന്‍ ചില നല്ല ഗ്രാഫിക്‌സുകള്‍ ഉണ്ടാക്കുന്നതിനായി നിരവധി ടെംപ്ലേറ്റുകള്‍ ഇതിലുണ്ട്. ഇതിലുള്ള പത്ത് ലക്ഷത്തോളം ഇമേജുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ആവശ്യത്തിന് ഇണങ്ങുന്ന ചില ആശയങ്ങള്‍ രൂപീകരിക്കാന്‍ കഴിയും.

ക്രൗവ്ഡ് ബൂസ്റ്റര്‍

ഫേസ്ബുക്കിലെ നിങ്ങളുടെ പോസ്റ്റ് തയ്യാറാക്കാനും വിശകലനം ചെയ്യാനും ഈ ടൂള്‍ സഹായിക്കും. നിങ്ങളുടെ പോസ്റ്റിന്റെ ഉള്ളടക്കവും ടൈമിങും മെച്ചപ്പെടുത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കും.

ആപ്പിള്‍ ഐഫോണ്‍, ഐപാഡിന് ഐഒഎസ് 11 അപ്‌ഡേറ്റ് ലഭിച്ചു: എങ്ങനെ ഇന്‍സ്‌റ്റോള്‍ ചെയ്യാം?

ഹൂട്ട്‌സ്യൂട്ട്

മികച്ച സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് ടൂളുകളില്‍ ഒന്നാണിത്. പോസ്റ്റുകള്‍ ആസൂത്രണം ചെയ്യുക, എന്താണ് പറയുന്നതെന്ന് പരിശോധിക്കുക, വിശകലനം ചെയ്യുക എന്നിവ ഇതില്‍ സാധ്യമാണ്. ഇത് സൗജ്യനമായി ഉപയോഗിക്കാം.

സ്പ്രൗട്ട് സോഷ്യല്‍

പോസ്റ്റ് ഷെഡ്യൂളിങ്, കീവേഡ് ചെക്കിങ്, ടീം കളറേഷന്‍ ടൂള്‍സ് തുടങ്ങി സമ്പൂര്‍ണ സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് ഈ ടൂളിലൂടെ സാധ്യമാകും. ഇത് പൂര്‍ണമായും ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ പണം നല്‍കേണ്ടി വരും.

ബഫര്‍

ഒരുമിച്ച് നിരവധി പോസ്റ്റുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന മികച്ച സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് ടൂള്‍ ആണിത്. ദിവസം/ ആഴ്ച മുഴുവന്‍ ഇതുപയോഗിച്ച് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും. ഓരോ ലിങ്കും വിശകലനം ചെയ്ത് പ്രേഷകര്‍ക്ക് ഇണങ്ങുന്ന കണ്ടന്റ് എന്താണന്ന് അറിയാനും ഇത് സഹായിക്കും.

അഗ്രോ പള്‍സ്

ഫേസ്ബുക്കിനും ട്വിറ്ററിനും ആവശ്യമായ എല്ലാ ടൂളുകളും ഉണ്ടെന്നാണ് ഇവരുടെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്.

ക്വിസ്, കൂപ്പണ്‍, പെറ്റീഷന്‍ എന്നിവ സജ്ജീകരിക്കുന്നതിന് സഹായിക്കുന്ന നിരവധി ഫേസ്ബുക്ക് ആപ്പുകള്‍ ഇവ ലഭ്യമാക്കും. പേജ് വിശകലനം ചെയ്യുകയും സമ്പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

 

നെറ്റ്‌വര്‍ക്ക്ഡ് ബ്ലോഗ്‌സ്

ഫേസ്ബുക്ക് പേജില്‍ സ്വന്തം ബ്ലോഗ് പേജുകള്‍ സ്വയമേവ പബ്ലിഷ് ചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കും

Best Mobiles in India

English Summary

Facebook is one of the tough platforms to make a mark with when you are are doing small business. If you are sure about your content, we will help you with some tools to help you grow your page views.