പണം നിയന്തിക്കാനായി മികച്ച ആപ്‌സപുകള്‍


നമ്മള്‍ നന്നായി ചിന്തിച്ചു വേണം പണം കൈകാര്യം ചെയ്യാന്‍. ഇല്ലെങ്കില്‍ ഇത് ഏതു രീതിയില്‍ ചിലവായി എന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.

നിങ്ങളുടെ വരുമാനവും ചെലവും ട്രാക്കിലാണെന്ന് ഉറപ്പു വരുത്താന്‍ അനുയോജ്യമായ ബജറ്റ് ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ വിന്‍ഡോസ് മണി മാനേജ്‌മെന്റ് ആപ്പ് ഉപയോഗിക്കാം.

സ്‌പെന്‍ഡിംഗ് ട്രാക്കര്‍

ഈ ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ വരുമാനവും ചെലവും ചേര്‍ക്കാം. അതിനോടൊപ്പം നിങ്ങളുടെ ട്രാന്‍സാക്ഷനും ഉള്‍പ്പെടുത്താം. ഇതില്‍ നിങ്ങളുടെ വരുമാനവും ചെലവും ഓരോ വിഭാഗവുമായി വേര്‍തിരിക്കാനാകും. പൈ ചാര്‍ട്ടിലൂടെ നിങ്ങളുടെ അവസാന ബാലന്‍സും കാണാം.

മണിബുക്ക്‌

നിങ്ങളുടെ വരുമാനവും ചെലവും ട്രാക്ക് ചെയ്ത് സൂക്ഷിക്കാന്‍ എളുപ്പമുളള ആപ്ലിക്കേഷനാണ് ഇത്. നിങ്ങള്‍ നടത്തിയ എല്ലാ ഡീലുകളും ഇതില്‍ വിശദീകരിക്കാന്‍ കഴിയും. കഴിഞ്ഞ ഏഴു ദിവസത്തെ ചിലവ് ആപ്പിന്റെ പ്രധാന സ്‌ക്രീനില്‍ കാണാന്‍ കഴിയും. കൂടാതെ നിലവിലത്തെ ബാലന്‍സും കാണിക്കും.

മണി ഫോക്‌സ്

മണി ഫോക്കസിന്റെ പ്രത്യേകത എന്നു വച്ചാല്‍ വണ്‍ഡ്രൈവ് അക്കൗണ്ടിലേക്ക് എല്ലാം ബാക്കപ്പ് ചെയ്യും എന്നതാണ്. അതിലെ പ്ലസ്, മൈനസ് ബട്ടണുകള്‍ നിങ്ങള്‍ വരുത്തിയ എല്ലാ ചിലവുകളും വരുമാനവും എളുപ്പത്തില്‍ രേഖപ്പെടുത്താന്‍ അനുവദിക്കുന്നു. ഈ ആപ്പില്‍ വിഭാഗങ്ങളായി തിരിച്ചിട്ടില്ല. പക്ഷേ നിങ്ങളുടെ ആവശ്യം അനുസരിച്ച് ഗ്രൂപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയും. നിങ്ങളുടെ തുടര്‍ച്ചയായ ഇടപാടുകള്‍ ഇവിടെ രേഖപ്പെടുത്താം.

പെര്‍ഫക്ട് അക്കൗണ്ടിംഗ് അസിസ്റ്റന്റ്

നിങ്ങളുടെ മണി റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതിനു പുറമേ നിങ്ങളുടെ കുടുംബത്തിലെ മറ്റു വരുമാനക്കാരുടെ റെക്കോര്‍ഡുകളും നിങ്ങള്‍ക്ക് സൂക്ഷിക്കാം. നിരവധി വിഭാഗങ്ങളും ഉപവിഭാഗങ്ങളും ഇതിലുണ്ട്. നിങ്ങള്‍ എന്റര്‍ ചെയ്യുന്ന ഡാറ്റയ്ക്കു പുറമേ ഫോട്ടോകളും കുറിപ്പുകളും ഇതില്‍ ചേര്‍ക്കാം.

മണി കീപ്പര്‍

നിങ്ങളുടെ ബജറ്റ് തയ്യാറാക്കുന്നതിനോടൊപ്പം നിരവധി അക്കൗണ്ടുകള്‍ ഇതില്‍ ചേര്‍ക്കാനാകും. വരുമാനം, ചെലവുകള്‍, ക്രമീകരണം, ട്രാന്‍സ്ഫറുകള്‍ എന്നീ നാല് ട്രാന്‍സാക്ഷനുകള്‍ ഉണ്ട്. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

iOS പരിധിക്ക് താഴെ ഐഫോണിന്റെ ബ്രൈറ്റ്‌നസ്സ് എങ്ങനെ കുറയ്ക്കാം?

ഷെയറിംഗ് എക്‌സ്‌പെന്‍സസ്

നിങ്ങളുടെ ചെലവ് മറ്റുളളവരുമായി പങ്കിടുന്നെങ്കില്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്കുപയോഗിക്കാം. ആര്, എന്തിന് പണം അടയ്ക്കം എന്നുളള എല്ലാ വിവരങ്ങളും ഇതില്‍ സൂക്ഷിക്കുന്നു. നിങ്ങള്‍ എത്ര പണം മറ്റുളളവര്‍ക്ക് കൊടുക്കണം എന്നും ഇതു പറയും.

ട്രൈകൗണ്ട്

നിങ്ങളുടെ ചിലവുകള്‍ പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ ഇതില്‍ ചേര്‍ക്കാന്‍ ആപ്പ് അനുവദിക്കുന്നു. നിങ്ങള്‍ക്ക് പണം തുല്യമായി വിഭജിക്കാനോ അല്ലെങ്കില്‍ ഓരോ അംഗത്തിനും അടയ്‌ക്കേണ്ട പണം ക്രമീകരിക്കാനും കഴിയും. പണം കൂട്ടാനും കുറയ്ക്കാനും പ്ലസ്, മൈനസ് ചിഹ്നം ഉണ്ട്.

സ്പ്ലിറ്റ് ഇറ്റ്

ഈ ആപ്ലിക്കേഷനിലൂടെ പണം പങ്കുവയ്ക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. ബില്ലിലെ തുക എന്റര്‍ ചെയ്താല്‍ ആപ്പ് തന്നെ അത് തുല്യമായി വിതരണം ചെയ്യും.

പെന്നി എ ഡേ

ഒരു ദിവസം നിങ്ങള്‍ക്ക് എത്ര പണം ലാഭിക്കാന്‍ കഴിയുമെന്ന് ഈ ആപ്പില്‍ നിന്നും മനസ്സിലാക്കാം. അങ്ങനെ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം എത്ര പണം സമ്പാദിക്കാമെന്നും അറിയാം.

ക്രഡിറ്റ് കാര്‍ഡ് ഇഎംഐ കാല്‍കുലേറ്റര്‍

നിങ്ങള്‍ ഇഎംഐ അടയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഈ ആപ്പ് ഉണ്ടായിരിക്കണം. ഇവിടെ നിങ്ങളുടെ ഇഎംഐ തുക കാണുന്നതിന് പ്രിന്‍സിപ്പല്‍, പലിശ നിരക്ക്, സമയ ദൈര്‍ഘ്യം, പ്രോസസ് ഫീസ് എന്നിവ നല്‍കിയ ശേഷം 'Calculate' എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.

റാപ്പ് അപ്പ്

നിങ്ങളുടെ വ്യക്തിഗത ചെലവുകള്‍ രേഖപ്പെടുത്തുകയും ഇത് മറ്റുളളവര്‍ക്ക് പങ്കു വയ്ക്കാനും സഹായിക്കുന്ന ആപ്പാണ്.

ഇവിടെ നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ ആപ്പ് തിരഞ്ഞെടുക്കാം.

Most Read Articles
Best Mobiles in India
Read More About: apps news

Have a great day!
Read more...

English Summary

If we don't manage our money, we will end up spending it all. It is therefore essential to have a proper budget to make sure that your income and expense is on track. You can use these great Windows money management apps to keep track of your money.