ഇങ്ങനെയും ചില ആപ്പുകൾ! 100% ഉപകാരപ്രദമായ അധികമാർക്കും അറിയാത്ത 10 തകർപ്പൻ ആപ്പുകൾ!


ഒരു പുതിയ ഫോൺ വാങ്ങിയാൽ അതിലേക്ക് ആവശ്യമായ എല്ലാ ആപ്പുകളും നമ്മൾ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങി ഏറ്റവും മികച്ച നമുക്ക് ഏറ്റവും ഉപകാരമുള്ള ആപ്പുകൾ എല്ലാം തന്നെ നമ്മൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങും.

Advertisement

എന്നാൽ ഇവിടെ നമ്മൾ അധികവും അറിയാത്ത എന്നാൽ ഏറെ ഉപകാരപ്രദവും വ്യത്യസ്തവുമായ ഒരുപിടി ആപ്പുകൾ ഗൂഗിൾ പ്ളേ സ്റ്റോറിൽ ഉണ്ട്. അത്തരത്തിൽ ഏറെ വ്യത്യസ്തമായ 10 ആപ്പുകളെ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.

Advertisement

ഒരിക്കലും ഊഹിക്കാൻ പറ്റാത്ത പാസ്സ്‌വേർഡ് ഉണ്ടാക്കാൻ Smart Phone Lock

ആൻഡ്രോയ്ഡ് ആപ്പുകളിൽ, പ്രത്യേകിച്ച് ലോക്ക് സ്ക്രീൻ ആപ്പുകളിൽ ഏറെ പുതുമയുള്ള ഒരു ആപ്പ് ആണിത്. ഒപ്പം ഏറെ ഉപകാരപ്രദവുമാണ് ഈ ആപ്പ്. നിലവിലുള്ള ലോക്ക് സ്ക്രീൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന ഒരു പ്രത്യേകത ഇതിനുണ്ട്. ഓരോ മിനിറ്റിലും നിങ്ങളുടെ പാസ്സ്‌വേർഡ്‌ മാറിക്കൊണ്ടിരിക്കും. എന്നാൽ നിങ്ങൾ പാസ്‌വേഡ് ഒരിക്കലും ഓർമയിൽ വെക്കുകയും വേണ്ട. ഫോൺ സമായമായിരിക്കും നിങ്ങളുടെ പാസ്‌വേഡ്. അത് 5 മിനിറ്റ് മുന്നോട്ട്, 5 മിനിറ്റ് പിറകിലോട്ട്, ഒരു മണിക്കൂർ പിറകിലോട്ട് എന്നെല്ലാം മാറ്റി സെറ്റ് ചെയ്യാം.

നിങ്ങൾ നിൽക്കുന്ന സ്ഥലം അയച്ചുകൊടുക്കാൻ Glympse

മാപ്പിൽ നിങ്ങളുടെ യഥാർത്ഥ ലൊക്കേഷൻ അത് റിയൽ ടൈം ആയി ലൈവായി മറ്റുള്ളവർക്ക് ഷെയർ ചെയ്യാനുള്ള ഏറ്റവും മികച്ച ഒരു സൗകര്യം ഒരുക്കുന്ന ആപ്പ് ആണിത്. സുഹൃത്തുക്കൾക്ക് നിങ്ങളുടെ ലൈവ് ലൊക്കേഷൻ അയക്കുന്നതോടെ ഓരോ സമയവും നിങ്ങൾ എവിടെ എത്തി എന്നുള്ള കാര്യം അവർക്ക് കാണാൻ സാധിക്കും.

ഫോട്ടോയെടുത്ത് കണക്കിന് ഉത്തരം കിട്ടാൻ Photomath

ഇന്നുള്ളതിൽ ഏറ്റവും മികച്ച പുതുമയുള്ള ആൻഡ്രോയ്ഡ് ആപ്പുകളിൽ ഒന്നാണ് ഇത്. കണക്കുകൾ ചെയ്യുന്നതിനുള്ള ഒരുപാട് ആപ്പുകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം ഈ ആപ്പിനെ വ്യത്യസ്തമായ ഒരു അനുഭവമാക്കുന്നത് ഒരു കണക്കിന്റെ ഫോട്ടോ എടുത്ത് കൊണ്ട് അതിന്റെ ഉത്തരം അറിയാൻ സാധിക്കും എന്നതാണ്.

അമിത സ്മാർട്ഫോൺ ഉപയോഗം തടയാൻ Lock Me Out

അമിത സ്മാർട്ട്‌ഫോൺ ഉപയോഗം തടയുക എന്ന ലക്ഷ്യവുമായി വന്ന ആപ്പുകളിൽ ഏറെ ജനപ്രീതിയുള്ള ഒരു ആപ്പ് ആണിത്. ഇതിന്റെ പ്രവർത്തനം വളരെ ലളിതമാണ്. എത്ര നേരത്തേക്കാണോ ഫോൺ ഈ ലോക്ക് മോഡിൽ അയക്കേണ്ടത് എന്ന് സെറ്റ് ചെയ്താൽ അത്രയും സമയം ഫോൺ ചെയ്യുക, മെസ്സേജ് അയക്കുക തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ മാത്രമേ നമുക്ക് പിന്നീട് ഫോണിൽ നടക്കുകയുള്ളൂ.

ഒരു ഫോട്ടോയിൽ ഒരുപാട് തവണ നിങ്ങളെ കൊണ്ടുവരാൻ Clone Camera

അല്പം രസകരമായ ഒരു ആപ്പ് ആണിത്. നിങ്ങളുടെ പല തരത്തിലുള്ള ഫോട്ടോകൾ എടുത്ത് അവയെ എല്ലാം തന്നെ ഒരൊറ്റ ഫോട്ടോയിൽ രസകരമായി ചേർക്കുകയാണ് ഈ ആപ്പ് ചെയ്യുക.

അലാറത്തിന് പകരം രാവിലെ നിങ്ങളെ ഒരു അപരിച്ചതാണ് വിളിച്ചുണർത്താൻ Walkie

ഇനി പറയാൻ പോകുന്നത് അതീവ രസകരമായ വ്യത്യസ്തമായ ഒരു ആപ്പിനെ കുറിച്ചാണ്. ഫോണിലെ അലാറം ശബ്ദത്തിന് പകരം ദിവസവും രാവിലെ നിങ്ങളെ ഒരാൾ വിളിച്ചുണർത്തുകയാണെങ്കിൽ എങ്ങനെയുണ്ടാകും. അതും തീർത്തും അപരിചിതനായ ഒരാൾ. അതാണ് ഈ ആപ്പ് ചെയ്യുക. ദിവസവും ഈ ആപ്പ് ഉപയോഗിക്കുന്ന ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഉള്ള മറ്റൊരാൾ നിങ്ങളെ വിളിച്ചുണർത്തും. തീർത്തും അപരിചിതനായ ഒരാളോട് സംസാരിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതിലും ഒരു രസമുണ്ട്.

സിസിടിവി ക്യാമറ ഉണ്ടാക്കാൻ Dormie

എല്ലാവർക്കും ഉണ്ടാകും ഒരു പഴയ ആൻഡ്രോയ്ഡ് ഫോൺ. വെറുതെ വീട്ടിൽ കിടക്കുന്ന ആ ഫോൺ ഒരു സെക്യൂരിറ്റി ക്യാമറ നിലവാരത്തിലേക്ക് ഉയർത്തുന്ന സൗകര്യമാണ് ഈ ആപ്പ് ചെയ്യുക. നിങ്ങളുടെ കുട്ടികൾ വേറെ മുറിയിൽ ആണെങ്കിൽ അവരുടെ അടുത്തേക്ക് എപ്പോഴും ഒരു കണ്ണുണ്ടാകുന്നതിനടക്കം ഈ ആപ്പ് ഉപയോഗിക്കാം.

ഏത് കള്ളനെയും പിടിക്കാൻ Anti Theft

ഫോൺ സുരക്ഷക്ക് ഏറെ ഉപകാരപ്രദമായ ആപ്പ്. നിങ്ങളുടെ ഫോൺ ആരെങ്കിലും മോഷ്ടിച്ചെങ്കിൽ ഉറപ്പായും ഒരു തവണയെങ്കിലും അയാൾ ലോക്ക് മാറ്റാൻ നോക്കിയിരിക്കും. ആ സമയത്ത് മോഷ്ടാവിന്റെ ഫോട്ടോ എടുക്കുകയും ഒപ്പം ലൊക്കേഷൻ ഇമെയിൽ വഴി നിങ്ങൾക്ക് അയക്കുകയും ചെയ്യുകയാണ് ഈ ആപ്പ് ചെയ്യുക.

Sky ആകാശ മാപ്പ് Sky Map

ഗൂഗിളിന്റെ സ്വതന്ത്ര ആപ്പ് ആയ ഈ സൗകര്യം വഴി ആകാശ ലോകത്തേക്കുള്ള ഒരു ചെറിയ യാത്ര തന്നെ നമുക്ക് നടത്താം.

ലാപ്‌ടോപ്പിനൊരു റിമോട്ട് Unified Remote

ലാപ്‌ടോപ്പിൽ സിനിമ കാണുകയും പാട്ട് കേൾക്കുകയുമൊക്കെ സ്ഥിരമായി ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഒരു ആപ്പ് ആയിരിക്കും ഇത്. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനെ ഒരു റിമോട്ട്‌ ആക്കി മാറ്റുകയാണ് ഈ ആപ്പ് ചെയ്യുക.

Best Mobiles in India

English Summary

10 Most Innovative android apps you wish you knew earlier