സ്ലാക്കിനു പകരമായി ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം


നിങ്ങള്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ ആശയവിനിമയം വളരെ പ്രാധാന്യമാണ്. മുന്‍പൊക്കെ ഈമെയില്‍ ആയിരുന്നു ഏവരും ഉപയോഗിച്ചിരുന്നത് എന്നാല്‍ ഓട്ടോമേറ്റഡ് ഈ-മെയില്‍ ആരംഭിച്ചതോടെ ഇതിന്റെ പ്രാധാന്യം പതുക്കെ പതുക്കെ കുറഞ്ഞു വന്നു.

Advertisement

ഇവ എല്ലാത്തിനും പരിഹാരമായി സ്ലാക്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങളുടെ മൂന്നു പ്രശ്‌നങ്ങളായ ടീം ആശയവിനിമയം, സഹരണം, അപ്-ടൂ-ഡേറ്റ് എന്നിവയ്ക്ക് പരിഹാരമാകും. കൂടാതെ ഈ-മെയില്‍ ഇന്‍ബോക്‌സില്‍ നിന്നും മറ്റു സോഫ്റ്റ്‌വയറുകളില്‍ നിന്നും പ്രധാനപ്പെട്ട എല്ലാ ആശയവിനിമയങ്ങളും ഒരിടത്തേക്ക് മാറ്റാനും ഇത് നിങ്ങളെ സഹായിക്കുന്നു.

Advertisement

എന്നാല്‍ നിങ്ങളുടെ ടീം സ്ലാക്കില്‍ മടിപ്പു തോന്നുന്നുണ്ടെങ്കില്‍ അതിനു പകരമായി ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം.

ഗൂഗിള്‍ ഹാംഗ്ഔട്ട്

ഗൂഗിള്‍ ഹാംഗ്ഔട്ട് പ്രധാനമായും വീഡിയോ മെസേജിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുളളതാണ്. ഇത് മറ്റു ഗൂഗിള്‍ ആപ്‌സുമായി സമന്വയിപ്പിക്കുന്നതിന് നല്ലതാണ് അതായത് ഗൂഗിള്‍ ഡ്രൈവിലേയും ഡോക്കിലേയും നിങ്ങളുടെ ജോലി സ്ഥലത്തെ ശക്തിയേറിയ മറുപടികള്‍ എന്നിവയെ ആശ്രയിച്ചിരിക്കുമ്പോള്‍ ഇത് വളരെ എളുപ്പമാണ്. കൂടാതെ ഇതില്‍ നിങ്ങള്‍ക്ക് സെന്‍ഡെസ്‌ക്, യൂബര്‍കോണ്‍ഫറന്‍സ്, ഹിപ്പ് ചാറ്റ് എന്നിവയും സമന്വയിപ്പിക്കാം.

ഫ്‌ളീപ്പ്

ഒരു ഈമെയില്‍ വിലാസമുളള എല്ലാവര്‍ക്കും ഫ്‌ളീപ്പില്‍ സന്ദേശം അയക്കാന്‍ സാധിക്കും., നിങ്ങള്‍ ഫ്‌ളീപ്പ് സിസ്റ്റത്തിന്റെ പുറത്തായാല്‍ കൂടിയും. ഇതിലൂടെ നിങ്ങള്‍ക്ക് തുറന്നു തന്നെ ആശയവിനിമം നടത്താം. കൂടാതെ ഇതില്‍ അണ്‍ലിമിറ്റഡ് മെസേജ് ഹിസ്റ്ററിയും സംയോജനങ്ങളും ഉണ്ട്.

ബിട്രിക്‌സ് 24

സ്ലാക്കിനു പകരമായി ഉപയോഗിക്കാവുന്ന മറ്റൊരു മികച്ച ആപ്ലിക്കേഷനാണ് ഇത്. $39 മുതല്‍ $ 199 വരെയുളള പെയ്ഡ് പ്ലാനുകളില്‍ മികച്ച ഓപ്ഷനുകളും നല്‍കുന്നു. സ്ലാക്കില്‍ ഉള്‍പ്പെടാത്ത ഫ്രീ സ്‌ക്രീന്‍ ഷെയറിംഗ്, അണ്‍ലിമിറ്റഡ് സെര്‍ച്ച് ഹിസ്റ്ററി, ഫ്രീ വീഡിയോ ചാറ്റ് എന്നിവയും ഇതിലുണ്ട്. ഫയലുകള്‍ ആരെങ്കിലും എഡിറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും ചെയ്യും.

സാംസങ്ങ് ഗാലക്‌സി എസ്9 ഫെബ്രുവരി 25ന്, ആകര്‍ഷിക്കുന്ന സവിശേഷതകള്‍

ഗ്ലിപ്പ്

ഗ്ലിപ്പ് ഒരു ഏകീകൃത ആപ്ലിക്കേഷനാണ്. ലിസ്റ്റുകള്‍, കലണ്ടറുകള്‍, കുറിപ്പുകള്‍, വീഡിയോ കോളിംഗ്, മെസേജിംഗ് എന്നിവ ഒരിടത്തു തന്നെ ചെയ്യാം. മാനേജിംഗ് പ്രോജക്ട്, യാത്രയ്ക്കിടയില്‍ പ്രവര്‍ത്തനം, ക്ലയിന്റുകളില്‍ ഇടപെടാനും ഗ്ലിപ്പ് നിങ്ങളെ സഹായിക്കുന്നു. ഇത് സൗജന്യമാണ്.

റൈവെര്‍

റൈവെറിലൂടെ മികച്ച ടീം ആശയവിനിയം, ടാസ്‌ക് മാനേജ്‌മെന്റ് എന്നിവ നടത്താം. പ്രാദേശിക ടാസ്‌ക് മാനേജര്‍ കൂടാതെ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ്പ് ബോക്‌സ് എന്നിവ ഉപയോഗിച്ച് ബില്‍റ്റ്-ഇന്‍ സംയുക്തമാക്കാനും കഴിയും, അങ്ങനെ ഫയല്‍ സംഭരണത്തില്‍ നിന്നും ഫയലുകള്‍ നേരിട്ടു തിരഞ്ഞെടുക്കാം. 400 ആളുകളെ ഇതില്‍ ചേര്‍ക്കാം, അവരുമായി ഓഡിയോ വീഡിയോ കോളുകളും ചെയ്യാം.

Best Mobiles in India

English Summary

When it comes to work, team communication is more important for any enterprises. If in case, your team got bored of Slack, we provide you 5 alternative apps that you can try.