സ്കൈപ്പ് ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 5 ആപ്പ്ലികേഷനുകൾ


സ്കൈപ്പ് നമ്മൾ എല്ലാവരും ഉപയോഗിക്കുന്നവരാണ് ,ഏറ്റവും കൂടുതൽ സ്കൈപ്പ് ഉപയോഗിക്കുന്നത് വീഡിയോ കോളിങ് ചെയ്യുവാനാണ് .വളരെ ലളിതമായ രീതിയിൽ മികച്ച ക്ലാരിറ്റിയിൽ സ്കൈപ്പിലൂടെ ഉപഭോതാക്കൾക്ക് വീഡിയോ കോളിങ് ചെയ്യുവാൻ സാധിക്കുന്നു .

Advertisement

4ജിയുടെ ഉപയോഗം കൂടിയതിനു ശേഷം സ്കൈപ്പിന് മാത്രമല്ല മറ്റു ആപ്പ്ലികേഷനുകളുടെയും ഉപഭോതാക്കളുടെ എണ്ണത്തിൽ നേരിയ വർദ്ധനവാണ് ഉണ്ടായത് . എന്നാൽ സ്കൈപ്പ് മാത്രമല്ല ഇപ്പോൾ ഉള്ളത് .

Advertisement

വേറെ ഒരുപാടു ആപ്പ്ലികേഷനുകൾ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണ് .അങ്ങനെയുള്ള 5 ആപ്പ്ലികേഷനുകളെക്കുറിച്ചു ഇവിടെ നിന്നും മനസിലാക്കാം .

ഗൂഗിൾ ഹാങ്ങ് ഔട്ട്

വളരെ ലളിതമായ രീതിയിൽ ആശയവിനിമയം നടത്തുവാൻ ഉപയോഗിക്കുന്ന ഒരു ഗൂഗിളിന്റെ ആപ്പ്ലികേഷൻ ആണ് ഗൂഗിൾ ഹാങ്ങ് ഔട്ട് .വീഡിയോ കോളിങ് ഇതിലൂടെ സാധ്യമാകുന്നു .ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗക്കുന്നതും ഗൂഗിളിന്റെ ഹാങ്ങ് ഔട്ട് തന്നെയാണ് .

ലൈൻ

വാട്ട്സ് ആപ്പ്പോലെ പുറത്തിറക്കിയ മറ്റൊരു ആപ്പ്ലികേഷൻ ആണിത് .മാർച്ച് 2011 ൽ പുറത്തിറക്കിയ ആപ്പ്ലികേഷൻ ആണിത് .ഈ ആപ്പ്ലികേഷനുകൾ ഉപയോഗിച്ചും വളരെ മികച്ച രീതിയിൽ വീഡിയോ കോളിങ്‌ നടത്തുവാൻ സാധിക്കുന്നതാണ് .

i c q

വളരെ പഴക്കമേറിയ ഒരു ആപ്പ്ലികേഷൻ ആണിത് .1996 ൽ ആണ് ഈ ആപ്പ്ലികേഷനുകൾ പുറത്തിറക്കിയത് .ഈ ആപ്പ്ലിക്കേഷനുകൾ ഉപയോഗിച്ചും ചാറ്റിംഗ് ,വീഡിയോ കോളിങ് അതുപോലെയുള്ള മറ്റുകാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്നതാണ് .

എയര്‍ടെല്‍ ഈ ഫോണുകള്‍ക്ക് കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നു

വൈബർ

2018 ൽ പുറത്തിറക്കിയ ഒരു സൗജന്യ കോളിങ് ആപ്പ്ലികേഷൻ ആണിത് .മൈക്രോസോഫ്റ്റ് വിൻഡോസ് ,ലിനക്സ് ,iOS കൂടാതെ ആൻഡ്രോയിഡ്പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാവുന്ന കോളിങ് ,വീഡിയോ കോളിങ് ,ചാറ്റിങ് ആപ്പ്ലികേഷൻ ആണിത് .

വി ചാറ്റ്

അവസാനമായി വി ചാറ്റ് എന്ന ആപ്പ്ലിക്കേഷൻ ആണ് .2011 ജനുവരി 21 നു പുറത്തിറക്കിയ ഒരു ആപ്പ്ലികേഷൻ ആണിത് .ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ വാട്ട്സ് ആപ്പ് പോലെത്തന്നെ .ഇവിടെ കൊടുത്തിരിക്കുന്നതിൽ ഏറ്റവും മികച്ച ആപ്പ്ലികേഷൻ എന്നുവേണമെങ്കിലും ഇതിന്റെ വിശേഷിപ്പിക്കാവുന്നതാണ് .

Best Mobiles in India

English Summary

Skype is the popular platform for video call. However, recently Stefan Kanthak, a researcher has discovered flaws in the application. So it might be time to look for an alternative to Skype.