ഈയാഴ്ചയിലെ മികച്ച 5 ആൻഡ്രോയ്ഡ് ആപ്പുകൾ


മൊബൈല്‍ പ്ലാറ്റ്‌ഫോം രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. ഓപ്പണ്‍ സോഴ്‌സ് എന്നതു കൊണ്ടു തന്നെയാണ് മിക്കവരും ഇതു തിരഞ്ഞെടുക്കാന്‍ കാരണം. ഒട്ടേറെ ആപ്ലിക്കേഷനുകളാണ് ആന്‍ഡ്രോയിഡില്‍ പിന്തുണയ്ക്കുന്നത്.

Advertisement

നിലവില്‍ നിരവധി ആന്‍ഡ്രോയിഡ് ആപ്‌സുകളാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ കാണപ്പെടുന്നത്. എന്നാല്‍ എല്ലാ ആപ്‌സുകളും നമുക്ക് വിശ്വസിക്കാനും സാധിക്കില്ല. അതില്‍ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നവയും ഉണ്ടാകും.

Advertisement

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി ഏറ്റവും മികച്ച അഞ്ച് ആപ്‌സുകള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്.

1. Bear Focus Timer (BFT)

ഏറെ വ്യാകുലപ്പെടുന്നവര്‍ക്ക് മികച്ചൊരു ആപ്പാണ് ഇത്. കൂടാതെ ഇതൊരു ടൈമര്‍ ആപ്പ് കൂടിയാണ്. പോമോഡോറോ രീതിയാണ് ഇത് ഉപയോഗിക്കുന്നത്. നിങ്ങളുടെ പ്രധാനപ്പെട്ട ടാസ്‌ക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതു സഹായിക്കും. അഞ്ച് മിനിറ്റ് ബ്രേക്കില്‍ 25 മിനിറ്റ് ഇടവേളകളില്‍ നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ ആപ്പ് സഹായിക്കും. ഇതില്‍ ഫോക്കസ് സയത്തിന്റെ ദൈര്‍ഘ്യവും ബ്രേക്കുകളുടെ ദൈര്‍ഘ്യവും മാറ്റാന്‍ കഴിയും. ടോം എന്ന പേരുളള ഒരു കരടിയെ ടൈമര്‍ സ്‌ക്രീനില്‍ നിങ്ങള്‍ക്കു കാണാം. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്ത സമയങ്ങളില്‍ ഇത് കോപിക്കുകയും ചെയ്യും.

2. Keep-Home Workout Trainer

നിങ്ങളുടെ വീട്ടിലിരുന്നു തന്നെ വ്യായാമം പരിശീലിക്കാന്‍ സഹായിക്കുന്ന ഒരു ആപ്പാണിത്. നിങ്ങളുടെ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുളള പരിശീലന പദ്ധതികള്‍ ഈ ആപ്ലിക്കേഷന്‍ നല്‍കുന്നു. ഓരോ വ്യയാമത്തിനും പ്രത്യേക അനിമേഷനുകള്‍ ഉണ്ട്. അതിനാല്‍ ശ്രമിച്ചു നോക്കുന്നതിനു മുന്‍പ് നിങ്ങള്‍ ചെയ്യേണ്ടത് എന്താണെന്ന് അതില്‍ കാണാം. അങ്ങനെ പരിക്കുകള്‍ ഒഴിവാക്കാനും കഴിയും.

3. Google Lens

നിങ്ങള്‍ക്ക് ഒരു പിക്‌സല്‍, പിക്‌സല്‍ 2 ഫോണോ അല്ലെങ്കില്‍ മറ്റു മികച്ച ഫോണുകള്‍ ഉണ്ടെങ്കിലോ ഈ രസകരമായ ഫീച്ചര്‍ അതില്‍ ഉണ്ടാകണമെന്നില്ല. ഗൂഗിള്‍ ലെന്‍സ് എന്ന സ്വതന്ത്ര ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ആപ്പിന്റെ പ്രത്യേകതയെ കുറിച്ച് നിങ്ങള്‍ക്കറിയാമോ? അതിന്റെ AI ഉപയോഗിച്ച് നിങ്ങളുടെ ക്യാമറയില്‍ കാണിക്കുന്നതെന്താണെന്ന് ആപ്പിന് തിരിച്ചറിയാന്‍ കഴിയുകയും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും.

4. PICNIC! Weather Genie Photo Filter & Camera

ഇത് നിങ്ങളുടെ ഫോട്ടോകളിലേക്ക് മികച്ച ഫില്‍റ്ററുകള്‍ ചേര്‍ക്കാന്‍ സഹായിക്കും. അത് ശോഭയുളളതാക്കാം, ഇരുണ്ടതാക്കാം അങ്ങനെ വ്യത്യസ്ഥ രീതിയിലാക്കാം. നിങ്ങളുടെ ഫോട്ടോകളിലെ കാലാവസ്ഥയ്ക്കായി നിരവധി ഫില്‍റ്ററുകളും ഉണ്ട്.

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യുന്നത് അഡ്മിന് വിലക്കാം, എങ്ങനെ?

5. Zero Live Wallpaper

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും സൗജന്യമായി ഉയര്‍ന്ന നിലവാരമുളള വാള്‍പേപ്പറുകള്‍ നിങ്ങള്‍ക്കു ലഭിക്കും. പണം അടച്ചും നിങ്ങള്‍ക്ക് വാള്‍ പേപ്പറുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ പരസ്യങ്ങള്‍ വളരെ കുറവാണ്. നിങ്ങള്‍ക്ക് വാള്‍പേപ്പറിന്റെ ദൂരവും ആഴവും ഇഷ്ടാനുസൃതമാക്കാനും കഴിയും.

Best Mobiles in India

English Summary

5 killer Android apps for you