ഐഫോണിൽ നടക്കാത്ത ആൻഡ്രോയിഡിൽ മാത്രം സാധ്യമായ 5 കാര്യങ്ങൾ


ഒരു ആൻഡ്രോയിഡ് ഫോണിനെ സംബന്ധിച്ചെടുത്തോളം ഒരു ഉപഭോക്താവിന് തങ്ങളുടെ ഫോണിനെ ഏതൊക്കെ രീതിയിൽ എങ്ങനെയൊക്കെ വേണമെങ്കിലും സെറ്റ് ചെയ്യാനും അലങ്കരിക്കാനും സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്തു കസ്റ്റമൈസേഷൻ വേണമെങ്കിലും നമുക്ക് ചെയ്യാൻ സാധിക്കും എന്നതാണ് ആൻഡ്രോയിഡിനെ കൊണ്ട് നമുക്കുള്ള മെച്ചം.

Advertisement

ഇത് കൂടാതെ റൂട്ടിംഗ് ചെയ്താലുള്ള സൗകര്യങ്ങൾ, ഏറ്റവും കൂടുതൽ ആപ്പുകളുടെ ശേഖരം, അതിൽ താനെ ഏറ്റവും കൂടുതൽ സൗജന്യ ആപ്പുകളുടെ ശേഖരം, ഏത് ഫോണിലും ഉപയോഗിക്കാനുള്ള സൗകര്യം അങ്ങനെ ഒരുപാടുണ്ട് പറയാൻ. ഇന്ന് ഞാൻ പറയാൻ പോകുന്നത് ആൻഡ്രോയ്ഡ് ഉപയോഗിച്ചു മാത്രം ചെയ്യാൻ പറ്റുന്ന 5 കാര്യങ്ങളെ കുറിച്ചാണ്. ഇവയിൽ ചിലതൊക്കെ എന്തെങ്കിലും രീതിയിൽ ഐഫോണിലും ഉണ്ടാവാം. പക്ഷെ ആൻഡ്രോയിഡിൽ ഉപയോഗിക്കുന്ന പോലെ ലഭിക്കില്ല എന്ന് തീർച്ച.

Advertisement

1. ലോഞ്ചർ മാറ്റുവാനുള്ള സൗകര്യം

ആൻഡ്രോയിഡ് ഫോണിനെ സംബന്ധിച്ചെടുത്തോളം ഏതൊരാൾക്കും ഏറെ ഇഷ്ടപ്പെടാനുള്ള ഒരു കാരണമാണ് ഈ ലോഞ്ചറുകൾ. ഹോം സ്ക്രീൻ നമുക്ക് പറ്റുന്ന രീതിയിൽ നമുക്കിഷ്ടപ്പെട്ട പോലെ എങ്ങനെ വേണമെങ്കിലും മാറ്റാനുള്ള സൗകര്യമാണ് ഇത്. ഫോൺ വാങ്ങുമ്പോൾ ഉള്ള കമ്പനിയുടെ ഹോം സ്ക്രീൻ നമുക്ക് ഇഷ്ടമായില്ലെങ്കിൽ മാറ്റാവുന്ന ഒരുപാട് ആപ്പുകൾ പ്ലെ സ്റ്റോറിൽ ലഭ്യമാണ്.

ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ബാറ്ററി തീർക്കുന്നത് എന്ന് എങ്ങനെ കണ്ടെത്താം?

2. ലോക്ക് സ്‌ക്രീനിൽ പുതുമകൾ ഉണ്ടാക്കാൻ

ഹോം സ്ക്രീൻ പോലെ ലോക്ക് സ്‌ക്രീനിൽ പുതുമയാർന്ന തീമുകളും ഓപ്ഷനുകളും കൊണ്ടുവരാൻ സഹായിക്കുന്ന ഒരുപാട് ആപ്പുകളും സെറ്റിംഗ്സുകളും ആൻഡ്രോയിഡ് ഫോണുകളുടെ മാത്രം സവിശേഷതയാണ്.

3. ഡിഫോൾട്ട് ബ്രോസർ മാറ്റാൻ സഹായിക്കുന്നത്

നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ മാറ്റാൻ സഹായിക്കുന്നതിന് ഒരിക്കലും ആപ്പിൾ അനുവദിക്കുകയില്ല. സഫാരി മാത്രമായിരിക്കും എപ്പോഴും ഡിഫോൾട്ട് ബ്രൗസർ. അവിടെയാണ് ആൻഡ്രോയിഡിന്റെ സവിശേഷത. ഗൂഗിളിന്റെ ക്രോം വേണമെങ്കിൽ കമ്പനിക്ക് ഡിഫോൾട്ട് ആക്കാമായിരുന്നു. പക്ഷെ അങ്ങനെയില്ല. നിങ്ങൾക്ക് മോസില്ലയോ യുസി ബ്രൗസറോ ഓപ്പെറേയോ എന്ത് വേണമെങ്കിലും കൊടുക്കാം.

4. വ്യത്യസ്തങ്ങളായ മെസ്സേജിങ് ആപ്പുകൾ

ഫോണിലെ നിലവിലെ ബ്രൗസർ ഇഷ്ടമായില്ലെങ്കിൽ അത് മാറ്റാനുള്ള സൗകര്യം ആൻഡ്രോയ്ഡ് നൽകുന്നുണ്ട്. എന്നാൽ ആപ്പിൾ ഐഒഎസിൽ നിങ്ങൾക്ക് ഇത് സാധിക്കില്ല. ആൻഡ്രോയിഡിൽ ഇത്തരത്തിൽ വ്യത്യസ്തങ്ങളായ പല തീമുകളോട് കൂടിയ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യാം. എത്ര വേണമെങ്കിലും.

5. പരിധികളില്ലാത്ത കസ്റ്റമൈസേഷൻ

ഇത് നമുക്കാരും പറഞ്ഞു തരേണ്ട ആവശ്യമില്ല. കാരണം നമ്മൾ ദിനവും നമ്മുടെ ഫോണിൽ വ്യത്യസ്തങ്ങളായ തീമുകളും ആപ്പുകളും പരീക്ഷിക്കുന്നവരാണ്. എന്നാൽ ഇവയ്‌ക്കെല്ലാം പുറമെയായി ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ അടിമുടി മാറ്റി സയനോജൻ മോഡ് പോലുള്ള, ലിനെജ് ഒഎസ് പോലുള്ള ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിറ്റങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ ആൻഡ്രോയ്‌ഡിൽ സാധിക്കും.

സാംസങ്ങ് ഗാലക്‌സി എസ് 9 വെറും 9900 രൂപക്ക്! ഞെട്ടിക്കാൻ എയർടെൽ!!

Best Mobiles in India

English Summary

5 Reasons Why Android is Better than IOS