നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 6 പുതിയ ഇന്‍സ്റ്റാഗ്രാം ഫീച്ചറുകള്‍


ഇന്‍സ്റ്റാഗ്രാമില്‍ ആദ്യം പോസ്റ്റ് ചെയ്ത ഫോട്ടോ ഒരു നായയുടേതായിരുന്നു. പിന്നീട് ഒരു സുന്ദരിയുടെ പാദങ്ങളും. ഇന്‍സ്റ്റാഗ്രാമിന്റെ സഹസ്ഥാപകനായ കെവിന്‍ സിസ്‌ട്രോമിന്റേതായിരുന്നു ഈ പോസ്റ്റുകള്‍. നിരവധി ഫില്‍റ്ററുകളോടെ iOS-ല്‍ ആണ് ഇന്‍സ്റ്റാഗ്രാം ആദ്യമവതരിച്ചത്.

ലോകമെമ്പാടുമുള്ള 500 ദശലക്ഷം ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവരെ തൃപ്തിപ്പെടുത്താന്‍ ഇന്‍സ്റ്റാഗ്രാം എല്ലായ്‌പ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളെ ആപ്പിലേക്ക് ആകര്‍ഷിക്കാനും പഴയ ഉപയോക്താക്കള്‍ക്ക് നവ്യാനുഭവം നല്‍കാനും പുത്തന്‍ ഫീച്ചറുകള്‍ ഇന്‍സ്റ്റാഗ്രാമിനെ സഹായിക്കുന്നു.

പോട്രെയ്റ്റ് മോഡ് (ഫോക്കസ് മോഡ്)

നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് ബെക്കേ ഇഫക്ടിന് സമാനമായ ഇഫക്ട് നല്‍കാന്‍ പോട്രെയ്റ്റ് മോഡ് സഹായിക്കും. ഇതില്‍ പശ്ചാത്തലം മങ്ങി മുഖം കൂടുതല്‍ തെളിമയുള്ളതാകും. ഫോട്ടോ എടുക്കുന്നതിന് മുമ്പ് ഫോക്കസ് മോഡ് തിരഞ്ഞെടുക്കുക. ഇന്‍സ്റ്റാഗ്രാമില്‍ എടുക്കുന്ന ഫോട്ടോകളുടെ ഗുണമേന്മയെ കുറിച്ച് ഒരു ആശങ്കയും വേണ്ട.

സ്‌റ്റൈലൈസ്ഡ് മെന്‍ഷന്‍സ്

പഴഞ്ചന്‍ ടെക്സ്റ്റ് മെന്‍ഷന്‍സിനോട് വിട പറയാം. പകരം മനോഹരമായ ഡിസൈനുകള്‍ ഉപയോഗിക്കുക. iOS-ല്‍ മാത്രമേ നിലവില്‍ ഈ ഫീച്ചര്‍ ലഭിക്കൂ. ആന്‍ഡ്രോയ്ഡില്‍ ഉപയോഗിക്കുന്നവര്‍ കാത്തിരിക്കേണ്ടിവരും.

ഇഷ്ടപ്പെട്ട സ്റ്റിക്കര്‍ തിരഞ്ഞെടുത്ത് അതില്‍ ടെക്സ്റ്റ് ചേര്‍ക്കുക. ഇതിന്റെ വലുപ്പം മാറ്റാനും ഫോട്ടോയില്‍ എവിടെയും വയ്ക്കാനും കഴിയും.

ജിഫ് സ്റ്റിക്കറുകള്‍

വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് 2018-ല്‍ പിന്‍വലിച്ചതായിരുന്നു ജിഫ് സ്റ്റിക്കറുകള്‍. അതിലെ പോരായ്മകള്‍ പരിഹരിച്ചാണ് ഇപ്പോള്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഒരു സ്റ്റോറിയില്‍ ഒന്നിലധികം സ്റ്റിക്കറുകള്‍ ഉപയോഗിക്കാനും കഴിയും. ഏറ്റവും അനുയോജ്യമായ സ്റ്റിക്കര്‍ തിരഞ്ഞെടുക്കുക.

സ്‌റ്റോറികള്‍ എഴുതുക

വാക്കുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണിത്. ടൈപ്പ് മോഡില്‍ നിന്ന് ഇഷ്ടാനുസരണം ടെക്‌സ്റ്റ് സ്‌റ്റൈലുകളും അനവധി പശ്ചാത്തലങ്ങളും തിരഞ്ഞെടുക്കുക. ടൈപ്പ് ചെയ്തതിന് ശേഷം സ്‌ട്രോങ് ഐക്കണില്‍ അമര്‍ത്തി ഫോണ്ട് മാറ്റാവുന്നതാണ്. A*-ല്‍ അമര്‍ത്തിയാല്‍ ടെക്‌സ്റ്റിന്റെ സൗന്ദര്യം പിന്നെയും കൂടും. ഇതോടൊപ്പം ഇമോട്ടിക്കോണ്‍സ് ചേര്‍ക്കാനും അവസരമുണ്ട്.

വൺപ്ലസ് 6 ഒരു സംഭവം തന്നെയായിരിക്കും എന്നതിന് ഈ കാരണങ്ങൾ തന്നെ ധാരാളം

ഹാഷ്ടാഗ് പിന്തുടരുക

ബ്രാന്‍ഡുകള്‍, ബിസിനസ്സുകള്‍, വിവിധ ഗ്രൂപ്പുകള്‍, സെലിബ്രിറ്റികള്‍ മുതലായവരില്‍ നിന്നുള്ള പോസ്റ്റുകളും സ്‌റ്റോറികളും കാണാന്‍ സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ആണ് ഇന്‍സ്റ്റാഗ്രാം.

നിങ്ങള്‍ക്ക് ഹാഷ്ടാഗുകള്‍ പിന്തുടരാനും എന്താണ് ആളുകള്‍ പങ്കുവയ്ക്കുന്നതെന്ന് അറിയാനും കഴിയും. ഹാഷ്ടാഗുകള്‍ സെര്‍ച്ച് ചെയ്ത് പിന്തുടരാനും കഴിയും.

ലാസ്റ്റ് സീന്‍ ഓപ്ഷന്‍

നിങ്ങളുടെ ഡിഎം ലിസ്റ്റിലുള്ളവര്‍ക്കും നിങ്ങളെ പിന്തുടരുന്നവര്‍ക്ക് നിങ്ങള്‍ അവസാനം എപ്പോഴാണ് ഇന്‍സ്റ്റാഗ്രാമില്‍ ഉണ്ടായിരുന്നതെന്ന് അറിയാന്‍ കഴിയും. 2018 ജനവരിയിലെ അപ്‌ഡേറ്റിലൂടെയാണ് ഇത് നിലവില്‍ വന്നത്.

ഇത് വേണ്ടെന്നുള്ളവര്‍ക്ക് ലാസ്റ്റ് സീന്‍ ഓപ്ഷന്‍ ഓഫ് ചെയ്യാനാകും. ഇതിനായി സെറ്റിംഗ്‌സിലേക്ക് പോയി ഓപ്ഷന്‍ ഓഫ് ചെയ്യുക.

Most Read Articles
Best Mobiles in India
Read More About: instagram apps news features

Have a great day!
Read more...

English Summary

Instagram has introduced six innovative new features. Which you never want to miss, giving a try.