പണി തുടങ്ങി വാട്ട്‌സാപ്പ്, നിങ്ങള്‍ അറിയേണ്ട ഏഴു മികച്ച ടിപ്‌സുകള്‍


പുത്തന്‍ ഫീച്ചറുകള്‍ ചൂടപ്പം പോലെ ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പ് വെബില്‍ മികച്ച കുറേ സവിശേഷതകളാണുളളത്. അതായത് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട മെസേജ് നഷ്ടപ്പെട്ടു പോയാല്‍ നിങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന QR കോഡ് സ്‌കാന്‍ ചെയ്ത് തുടര്‍ന്നു പോകാവുന്നതാണ്.

Advertisement

അടിസ്ഥാനപരമായ വാട്ട്‌സാപ്പ് വെബ് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. ഇത് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കുറച്ച് ടിപ്‌സുകള്‍ ഞങ്ങള്‍ ഇവിടെ കൊടുക്കുന്നു.

Advertisement

1. വാട്ട്‌സാപ്പ് കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍

a. Ctrl+ N: പുതിയ ചാറ്റ് ആരംഭിക്കാന്‍

b. Ctrl+ Shift+] : അടുത്ത ചാറ്റ്

c. Ctrl+ Shift+[ : മുമ്പത്തെ ചാറ്റ്

d. Crtl+E: അര്‍ച്ചീവ് ചാറ്റ്

e. Ctrl+Shift+M: മ്യൂട്ട് ചാറ്റ്

f. Ctrl+Backspace: ഡിലീറ്റ് ചാറ്റ്

g. Ctrl+Shift+U: മാര്‍ക്ക് അണ്‍റീഡ്

h. Ctrl+Shift+N: പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാന്‍

i. Ctrl+P: പ്രൊഫൈല്‍ സ്റ്റാറ്റസ് തുറക്കാന്‍

2. ഇമോജികള്‍ തിരയുന്നതിനായി കീബോര്‍ഡ് ഉപയോഗിക്കുക

നിങ്ങള്‍ക്ക് ഉചിതമായ ഇമോജി കണ്ടെത്തുന്നതിന് ടെക്‌സ്റ്റ് ബോക്‌സിന്റെ അടുത്തായുളള ഇമോജി ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, വളരെ എളുപ്പമുളള മാര്‍ഗ്ഗം ഒരു കോളന്‍ ടൈപ്പ് ചെയ്യുക എന്നതാണ്. അപ്പോള്‍ നിങ്ങള്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വികാരങ്ങളുടെ ആദ്യത്തെ രണ്ട് അക്ഷരം ടൈപ്പ് ചെയ്താല്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ഇമോജികള്‍ കാണിക്കുന്ന ഒരു പ്രോംപ്റ്റ് ലഭിക്കും. അവിടെ കാണുന്ന ഇമോജികള്‍ക്കിടയില്‍ മാറാനും നിങ്ങള്‍ക്ക് സാധിക്കും, അതിനായി അത് തിരഞ്ഞെടുത്ത് എന്റര്‍ ചെയ്യുക.

3. ഇമോജിയിലേക്ക് ഓട്ടോമാറ്റിക് ആയി മാറും

കോളന്‍ ആന്റ് ടൈപ്പ് ട്രിക്ക് ഉപയോഗിക്കാന്‍ ആവശ്യമില്ലാത്ത ഇമോജികള്‍ ഉണ്ട്. വാട്ട്‌സാപ്പിന് അവയെ ക്ലിസിക് ടെക്സ്റ്റ് ഇമോട്ടികോണ്‍സില്‍ നിന്നും ഓട്ടോമാറ്റിക് ആയി പരിവര്‍ത്തനം ചെയ്യാന്‍ ശേഷിയുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇമോട്ടികോണ്‍സിനെ ഇമോട്ടിക്കോണ്‍സുകളായി നിലനിര്‍ത്താന്‍ (ഇമോജികളായി മാറ്റാന്‍ ആഗ്രഹമില്ല) ഇവിടെ വാട്ട്‌സാപ്പ് ഇമോട്ടികോണ്‍ പ്രിസര്‍വര്‍ എന്ന യൂസര്‍ സ്‌ക്രിപ്റ്റ് ഉപയോഗിക്കാം. Tampermonkey യില്‍ ഇതെല്ലാം കണ്ടെത്തി ചെയ്യേണ്ടതുണ്ട്. ഇത് നിങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക, ഇതൊരു ട്രാന്‍സ് സ്‌ക്രിപ്റ്റ് മാനേജര്‍ ആണ്.

4. ഒരോ പിസിയില്‍ ഒന്നിലധികം വാട്ട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം

ആദ്യത്തെ ഓപ്ഷന്‍ എന്നു പറഞ്ഞാല്‍ വെബ്‌സൈറ്റ് ഇന്‍കോഗ്നിഷോ മോഡില്‍ തുറക്കുകയോ ഓപേറ ലോഞ്ച് ചെയ്യുകയോ ചെയ്യാം. അതു വഴി നിങ്ങള്‍ വാട്ട്‌സാപ്പ് വെബിലേക്കു പോകുക. രണ്ടാമത്തെ അക്കൗണ്ട് ഉപയോഗിക്കാനായി ഒരു പുതിയ ടാബ് തുറക്കേണ്ടതാണ്. രണ്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിനായി dyn.web.whatsapp.com പോലുളള സ്ഥിരീകരിച്ച പ്രോക്‌സി സന്ദര്‍ശിക്കുക. എന്നാല്‍ രണ്ട് അക്കുണ്ടുകളില്‍ കൂടുതല്‍ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയില്ല എന്നും അറഞ്ഞിരിക്കേണ്ടതാണ്.

5. ബ്ലൂ ടിക്ക് നോട്ടിഫിക്കേഷന്‍ ഇല്ലാതെ സന്ദേശങ്ങള്‍ വായിക്കുക

. ആദ്യം വാട്ട്‌സാപ്പ് വെബ് വിന്‍ഡോയില്‍ ചാറ്റ് തുറക്കുക.

. ഇനി മറ്റൊരു വിന്‍ഡോ തുറന്ന് അതിന്റെ വലുപ്പം മാറ്റുക. അങ്ങനെ വാട്ട്‌സാപ്പ് വെബ് ചാറ്റ്, ബാക്ഗ്രൗണ്ടില്‍ കാണാന്‍ കഴിയും.

. ആ തുറന്ന വിന്‍ഡോയില്‍ ക്ലിക്ക് ചെയ്ത് കര്‍സര്‍ വയ്ക്കുക.

. ഇപ്പോള്‍ ബാക്ഗ്രൗണ്ട് ചാറ്റ് വിന്‍ഡോയില്‍ മെസേജുകള്‍ ലോഡ് ചെയ്യും. ഇനി ബ്ലൂ ടിക്‌സ് വരാതെ നിങ്ങള്‍ക്കതു വായിക്കാം.

. ഇപ്പോള്‍ ചാര നിറത്തിലെ രണ്ട് ടിക്‌സും നിങ്ങള്‍ക്കു കാണാം. അവ അര്‍ത്ഥമാക്കുന്നത്, സന്ദേശം ലഭിച്ചു എന്നാല്‍ അത് വായിക്കാത്തവയാകുന്നു എന്നാണ്.

6. മെസേജ് പ്രിവ്യൂസിനായി WAToolkit Extension ഉപയോഗിക്കുക

ഇതിലൂടെ അധിക ഫീച്ചറുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. അതായത് വാട്ട്‌സാപ്പ് ബാക്ഗ്രൗണ്ട് നോട്ടിഫിക്കേഷന്‍, ഫുള്‍-വിഡ്ത് ചാറ്റ് ബബിള്‍സ് എന്നിവ.

1500 ജിബി, 5000 ജിബി പ്ലാനുകളുമായി 'വൊഡാഫോൺ യു'

 

7. പ്ലേ ബാക്ക് സ്പീഡ് മാറ്റുകയോ അല്ലെങ്കില്‍ വോളിയം കൂട്ടുകയോ ചെയ്യാം

വാട്ട്‌സാപ്പ് കോളുകള്‍ വിളിക്കാന്‍ അനുവദിക്കുന്നില്ലെങ്കിലും എപ്പോഴും വോയിസ് സന്ദേശങ്ങള്‍ അയക്കാം. Zapp എന്ന ക്രോം എക്‌സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഓഡിയോ മെസേജിന്റെ വോളിയം നിങ്ങളുടെ ഇഷ്ടാനുസൃതമാക്കാം, കൂടാതെ പ്ലേ ബാക്ക് സ്പീഡും മാറ്റാം.

Best Mobiles in India

English Summary

handy WhatsApp Web tips you should know