ഇനിയും ഫോൺ മെമ്മറി കുറവാണോ? ഈ 8 ലൈറ്റ് ആപ്പുകൾ ഉപയോഗിക്കൂ..


ഫോണിൽ മെമ്മറി കുറവാണെങ്കിൽ പലപ്പോഴും നമ്മൾ നേരിടുന്ന പ്രശ്നമാണ് വലിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല എന്നത്. ഫോൺ മെമ്മറി കുറവാണെങ്കിലും റാം കുറവാണെങ്കിലുമെല്ലാം ഇത്തരത്തിലുള്ള വലിയ ആപ്പുകൾ പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അതിന് ഒരു പരിഹാരം എന്ന നിലയിലാണ് പല ആപ്പുകളും അവയുടെ ലൈറ്റ് വേർഷനുകൾ കൂടെ അവതരിപ്പിച്ചിട്ടുള്ളത്.

ഇത്തരത്തിൽ നമ്മളിൽ പലരും ഫേസ്ബുക്ക് ലൈറ്റ് ആപ്പ് ഉപയോഗിച്ചിട്ടുണ്ടാകും എന്നറിയാം. എന്നാൽ ഫേസ്ബുക്ക് ലൈറ്റ് മാത്രമല്ല ഈ രീതിയിൽ ചെറിയ എംബി മാത്രം മെമ്മറിയും റാമും ആവശ്യമായി വരുന്ന ആപ്പുകൾ ഉള്ളത്. പ്ളേ സ്റ്റോറിൽ നിരവധി ആപ്പുകൾ ഈ വിധം ഉണ്ട്. അവ കൂടാതെ ഗൂഗിൾ അടുത്ത കാലത്ത് അവതരിപ്പിച്ച ഗോ ആപ്പുകളും ഇത്തരം ലൈറ്റ് ആപ്പുകളാണ്.

ഗൂഗിൾ ഗോ

സെർച്ച് ചെയ്യാനടക്കം ഗൂഗിളിന്റെ വിശാലമായ ലോകം തുറക്കുന്ന ഗൂഗിൾ മുഖ്യ ആപ്പിന്റെ ലൈറ്റ് വേർഷൻ ആണിത്. വെറും 5 എംബിക്ക് താഴെ മാത്രമേ ഈ ആപ്പ് സൈസ് വരുന്നുള്ളൂ. കുറഞ്ഞ മെമ്മറിയുള്ള ഫോണുകളെ സംബന്ധിച്ചെടുത്തോളം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിരുന്നു ഗൂഗിൾ മുഖ്യ ആപ്പ്. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ആ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും.

യൂട്യൂബ് ഗൊ

യൂട്യൂബിന്റെ ലഘുവായ പതിപ്പാണിത്. ഡിഫോള്‍ട്ടായിട്ടുള്ള യുട്യൂബ് പതിപ്പിന് സമനമാണിത്. ഫോണിലും എസ്ഡി കാര്‍ഡിലും ബഫറിങ് ഇല്ലാതെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത് അനുവദിക്കും. സ്റ്റോറേജ് കുറച്ചു മതി. പരിമിതമായ നെറ്റ്‌വര്‍ക്കിലും പ്രവര്‍ത്തിക്കും.

ഗൂഗിൾ മാപ്‌സ് ഗോ

ഗൂഗിൾ മാപ്സിന്റെ ലൈറ്റ് വേർഷൻ. ചെറിയ മെമ്മറിയുള്ള ഫോണുകളിൽ ഏറെ ഉപകാരപ്രദമായ ഒരു ആപ്പ് തന്നെയാണ് ഇതും. ഗൂഗിൾ മാപ്‌സ് ആപ്പിൽ നിന്നും വിരുദ്ധമായി ഒരു വെബ് ആപ്പ് ആയാണ് ഇത് പ്രവർത്തിക്കുക. അതിനാൽ തന്നെ അധികം സൗകര്യങ്ങൾ ഒരിക്കലും പ്രതീക്ഷിക്കരുത്.

ഗൂഗിൾ അസിസ്റ്റന്റ് ഗോ

ഗൂഗിൾ അസിസ്റ്റന്റ് ആപ്പിന്റെ ലൈറ്റ് വേർഷൻ എന്ന രീതിയിൽ എത്തുന്ന ഗൂഗിൾ അസിസ്റ്റന്റ് ഗോ എല്ലാ നിലക്കും മുഖ്യ ആപ്പിന്റെ പ്രമുഖ സവിശേഷതകകൾ എല്ലാം തരുന്നുണ്ട്. എങ്കിലും ചില സൗകര്യങ്ങൾ മാത്രം മുഖ്യ ആപ്പിൽ മാത്രമേ ലഭിക്കുകയുള്ളൂ.

ഫേസ്ബുക്ക് ലൈറ്റ്

ഫേസ്ബുക്ക് ലൈറ്റ് ആപ്പ് വളരെ ചെറുതാണ് , ഫോണിലെ സ്ഥലം ലാഭിക്കാന്‍ സഹായിക്കും . ഇതിന് പുറമെ 2ജിയിലും ഫേസ്ബുക്ക് ഉപയോഗിക്കാനും കഴിയും. ടൈംലൈനില്‍ ഷെയര്‍ ചെയ്യുക, ഫോട്ടോ ലൈക്ക് ചെയ്യുക, ആളുകളെ തിരയുക , പ്രൊഫൈലും ഗ്രൂപ്പും എഡിറ്റ് ചെയ്യുക എന്നു തുടങ്ങി ഫേസ്ബുക്കിന്റെ പല പ്രധാന ഫീച്ചറുകളും ഈ ആപ്പിലും ലഭ്യമാകും.

മെസ്സഞ്ചര്‍ ലൈറ്റ്

ഫേസ്ബുക്ക് മെസ്സഞ്ചറിന്റെ ലഘുവായ പതിപ്പാണ് മെസ്സഞ്ചര്‍ലൈറ്റ്. എല്ലാ നെറ്റ്‌വര്‍ക് സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് വളരെ കുറച്ച് ഡേറ്റ മാത്രമെ ഉപയോഗിക്കു. ആപ്പ് വളരെ ചെറുതായതിനാല്‍ പെട്ടെന്ന് ഡൗണ്‍ലോഡ് ചെയ്യാം, വളരെ കുറച്ച് സ്റ്റോറേജ് മതി.

ട്വിറ്റര്‍ ലൈറ്റ്

ഒഫിഷ്യല്‍ ട്വിറ്റര്‍ ആപ്പ് ധാരാളം ഡേറ്റയും സ്റ്റോറേജും ഉപയോഗിക്കും. ട്വിറ്റര്‍ ലൈറ്റ് ഒരു ആപ്പ് അല്ല. മൊബൈലിലെ വെബ് ബ്രൗസര്‍ വഴി mobile.twitter.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ പുനര്‍രൂപകല്‍പന ചെയ്ത മറ്റൊരു സൈറ്റിലേക്ക് നിങ്ങളെ തിരിച്ചു വിടും . ഈ സൈറ്റ് ഇമേജും വീഡിയോയും ഒന്നും കാണിക്കില്ല . അതിനാല്‍ മികച്ച വേഗത നല്‍കുകയും ഡേറ്റ ഉപയോഗം കുറയ്ക്കുകയും ചെയ്യും.

സ്‌കൈപ്പ് ലൈറ്റ്

നിത്യേനയുള്ള മെസ്സേജിങ് കമ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇന്ത്യയ്ക്കായി നിര്‍മ്മിച്ച പുതിയ സ്‌കൈപ്പ് ആണ് സ്‌കൈപ്പ് ലൈറ്റ്. ഇത് ചെറുതാണ് ,വേഗമേറിയതാണ് ,കഴിവുറ്റതാണ്. പരിമിതമായ നെറ്റ് വര്‍ക്ക് സാഹചര്യത്തിലും സൗജന്യമായി മെസ്സേജ് അയക്കാനും വോയ്‌സ് , വീഡിയോ കോളുകള്‍ വിളിക്കാനും ഇത് അനുവദിക്കും.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Here we are sharing 8 useful lite android apps.