ഫോണിൽ നിന്നു തന്നെ അത്യാവശ്യം പണമുണ്ടാക്കാൻ ഈ 8 ആപ്പുകൾ സഹായിക്കും!


ഫോണ്‍ കാണുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് പണം പോകുന്ന വഴികളായിരിക്കും. എന്നാല്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് പണം സമ്പാദിക്കാനും കഴിയും. ഇതിന് സഹായകമായ നിരവധി ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

Advertisement

1. ഗൂഗിള്‍ ഒപ്പീനിയന്‍ റിവാര്‍ഡ്‌സ്

ഗൂഗിളിന്റെ സ്വന്തം ആപ്പ് ആയ ഗൂഗിള്‍ ഒപ്പീനിയന്‍ റിവാര്‍ഡ്‌സില്‍ സര്‍വ്വേകള്‍ പൂര്‍ത്തിയാക്കി ഗൂഗിള്‍ പ്ലേ ക്രെഡിറ്റ് നേടാന്‍ കഴിയും. ഇതിനായി ആപ്പില്‍ ലഭ്യമായ സര്‍വ്വേയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മാത്രം മതി. ഇതിലൂടെ ലഭിക്കുന്ന ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ക്രെഡിറ്റ് ഉപയോഗിച്ച് ആപ്പുകള്‍, മ്യൂസിക് മുതലായവ വാങ്ങാം. മിക്ക സര്‍വ്വേകളും പൂര്‍ത്തിയാക്കുന്നതിന് സമയപരിധിയുണ്ട്. അക്കാര്യം ശ്രദ്ധിക്കുക.

Advertisement
2. PiniOn

സേവനങ്ങള്‍, ബ്രാന്‍ഡുകള്‍, ഉത്പന്നങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഫോട്ടോകളും അഭിപ്രായങ്ങളും നല്‍കി പണം നേടാന്‍ സഹായിക്കുന്ന ആപ്പ് ആണ് PiniOn. കൂടുതല്‍ സമയം ചെലവഴിച്ചാല്‍ പണവും കൂടുതല്‍ നേടാം. പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കോ പേപാല്‍ അക്കൗണ്ടിലോക്കോ ഇട്ടുതരും.

3. സര്‍വ്വേസ് ഓണ്‍ ദി ഗോ

സര്‍വ്വേകള്‍ പൂര്‍ത്തിയാക്കി പണം നേടാന്‍ അവസരം നല്‍കുന്ന ആപ്പ് ആണ് ഇതും. എന്നാല്‍ ഗൂഗിള്‍ ഒപ്പീനിയന്‍ റിവാര്‍ഡ്‌സില്‍ നിന്ന് വ്യത്യസ്തമായി നിങ്ങള്‍ക്കുള്ള കൂലി പണമായി തന്നെ ലഭിക്കും. ഓരോ മാസത്തിലും വളരെ കുറച്ച് സര്‍വ്വേകള്‍ മാത്രമേ ഉണ്ടാവൂയെന്നതാണ് ഒരു പോരായ്മ.

4. ആപ്പ്ക്യാഷര്‍

ആപ്പുകള്‍ ടെസ്റ്റ് ചെയ്ത് പണം നേടാന്‍ സഹായിക്കുന്ന ആപ്പ് ആണ് ആപ്പ്ക്യാഷര്‍. നിങ്ങള്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ ക്രെഡിറ്റ് ലഭിക്കും. ഇത് ഗിഫ്റ്റ് കാര്‍ഡുകളാക്കി മാറ്റി ആമസോണ്‍, ഐട്യൂണ്‍സ് എന്നിവയില്‍ നിന്ന് ഷോപ്പ് ചെയ്യാന്‍ കഴിയും. സുഹൃത്തുക്കള്‍ക്ക് റെഫര്‍ ചെയ്ത് അധികവരുമാനം നേടാനും അവസരമുണ്ട്.

5. ക്യാഷ്‌പൈറേറ്റ്

നിങ്ങള്‍ നേടുന്ന പോയിന്റുകള്‍ പണമാക്കി മാറ്റാന്‍ കഴിയുന്ന ആപ്പ് ആണ് ക്യാഷ്‌പൈറേറ്റ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ആപ്ലിക്കേഷനുകള്‍ ടെസ്റ്റ് ചെയ്യുക, സര്‍വ്വേകള്‍ പൂര്‍ത്തിയാക്കുക, ഗെയിമുകള്‍ കളിക്കുക, സുഹൃത്തുക്കളെ ആപ്പിലേക്ക് ക്ഷണിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാകും. ഇതിന് അനുസരിച്ച് പോയിന്റ് ലഭിക്കും. 1000 പോയിന്റിന് ഒരു ഡോളര്‍ നിരക്കില്‍ പണം നേടാനാകും. ഇതുപയോഗിച്ച് പ്ലേസ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. അല്ലെങ്കില്‍ പേപാല്‍ അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാം.

6.eBay

eBay-യെ കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ല. eBay ആപ്പ് കൂടുതല്‍ സൗകര്യപ്രദമാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പഴയ സാധനങ്ങള്‍ വിറ്റ് പണമുണ്ടാക്കുക. ഇലക്ട്രോണിക് സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ അങ്ങനെ എന്തും ഏതും വില്‍ക്കാവുന്നതാണ്.

7. ആമസോണ്‍ സെല്ലര്‍

ഓണ്‍ലൈനായി സാധനങ്ങള്‍ വിറ്റ് പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് ആമസോണ്‍ സെല്ലര്‍. പഴയ സാധനങ്ങള്‍ മാത്രമല്ല പുതിയ ഉത്പന്നങ്ങളും വിറ്റ് ഇതിലൂടെ മികച്ച ബിസിനസ്സ് സംരംഭം വളര്‍ത്തിയെടുക്കാനാകും. ആമസോണ്‍ സെല്ലറില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും മറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ചെറിയ തുക മുടക്കേണ്ടിവരും.

8. Etsy

കലാകാരന്മാര്‍ക്കും കരകൗശല വിദഗ്ദ്ധര്‍ക്കും വേണ്ടിയാണ് Etsy. കലാരൂപങ്ങളും കരകൗശല വസ്തുക്കളും വിറ്റ് പണം നേടാനാകും. ആപ്പില്‍ നിങ്ങളുടെ വില്‍പ്പനശാല ഉണ്ടാക്കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് വില്‍പ്പന നടത്താന്‍ കഴിയും.

9. ഫ്രീലാന്‍സര്‍

ഒഴിവുസമയങ്ങളില്‍ ചെയ്യാന്‍ കഴിയുന്ന ജോലികള്‍ കണ്ടെത്തി അവയിലൂടെ പണം സമ്പാദിക്കാന്‍ സഹായിക്കുന്ന ആപ്പ് ആണ് ഫ്രീലാന്‍സര്‍. ലഭ്യമായ പ്രോജക്ടുകളില്‍ നിന്ന് നിങ്ങള്‍ക്ക് താത്പര്യമുള്ളവയ്ക്ക് അപേക്ഷിക്കുക. ജോലി കൃത്യമായി പൂര്‍ത്തിയാക്കിയാല്‍ പണം ലഭിക്കും.

വാട്സാപ്പിലെ ചിത്രങ്ങളും വിഡിയോകളും ഗാലറിയിൽ കാണിക്കുന്നത് എങ്ങനെ ഒഴിവാക്കാം?

10. Pawshake

പക്ഷികളെയും മൃഗങ്ങളെയും സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് Pawshake. മൃഗസ്‌നേഹികളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. അവധി ആഘോഷിക്കാന്‍ പോകുമ്പോഴും ജോലിത്തിരക്കില്‍ ബുദ്ധിമുട്ടുമ്പോഴും ഓമനമൃഗങ്ങളെ ശ്രദ്ധിക്കാന്‍ കഴിയാത്തവര്‍ക്ക് അത്തരം ജോലികള്‍ ഏല്‍പ്പിക്കാന്‍ പറ്റിയവരെ Pawshake കാട്ടിക്കൊടുക്കുന്നു. ചെയ്യുന്ന ജോലികള്‍ക്ക് അനുസരിച്ച് ലഭിക്കുന്ന പണത്തില്‍ വ്യത്യാസം വരും.

Best Mobiles in India

English Summary

Android apps to make money