ഇംഗ്ലീഷ് എളുപ്പത്തില്‍ പഠിക്കാന്‍ സഹായിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പുകൾ


ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനുമൊക്കെ ബുദ്ധിമുട്ടുന്നവര്‍ ഏറെ ഉണ്ടാകും. ഇന്ന് ഇംഗ്ലീഷ് സംസാരിക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയാണ്. ഇംഗീഷ് ഭാഷയുടെ ബാലപാഠങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കിലും സംസാരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. ഇംഗ്ലീഷ് എങ്ങനെ മെച്ചപ്പടുത്താം ഇംഗ്ലീഷ് എങ്ങനെ തെറ്റു കൂടാതെ സംസാരിക്കാം തുടങ്ങിയവ ഗൂഗിളില്‍ നിരന്തരമായി സെര്‍ച്ചു ചെയ്യുന്ന വിഷയങ്ങളാണ്.

Advertisement

ഇംഗ്ലീഷ് പഠിക്കാന്‍ ഏതെങ്കിലും കോഴ്‌സുകളില്‍ പോകണമെന്നില്ല. അതിന് നിരവധി പോംവഴികള്‍ ഉണ്ട്. അതില്‍ ഒന്നാണ് മൊബൈല്‍ ആപ്പുകള്‍. പ്ലേ സ്‌റ്റോറില്‍ ഇതിനായി നിരവധി ആപ്‌സുകള്‍ ഉണ്ടെങ്കിലും ഏറ്റവും ഗുണകരവും മികച്ചതുമായ ആപ്‌സുകള്‍ ഇവിടെ പരിചയപ്പെടുത്താം. ഇതിലൂടെ നിങ്ങള്‍ക്ക് നിരവധി ക്ലാസുകള്‍ക്കു പുറമേ സംസാരിച്ചും വായിച്ചും ഗെയിം കളിച്ചും പഠനം പൂര്‍ത്തിയാക്കാം.

Advertisement

1. Bussu

ഇത് ജനപ്രീയമായ ഭാഷ പഠന ആപ്ലിക്കേഷനാണ്. നിരവധി ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിനെ പിന്തുണയ്ക്കുന്ന ആപ്പാണ് ബുസു. ഇതില്‍ പരമ്പാരാഗത രീതികളാണ് കൂടുതലും ഉപയോഗിക്കുന്നത്. വ്യാകരണം, സ്‌പെല്ലിംഗ്, പദങ്ങള്‍, ശൈലികള്‍ സംഭാഷണ ഭാഷകള്‍ എന്നിവ നിങ്ങളെ പഠിപ്പിക്കുന്നു, കൂടാതെ മികച്ച ട്രൈനിംഗും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് ഏറ്റവും മികച്ചൊരു ഇംഗ്ലീഷ് ലേണിംഗ് ആപ്പാണ്.

2. Drops:Learn English

ഇതില്‍ രണ്ട് ഇംഗ്ലീഷ് ലേണിംഗ് ആപ്‌സുകള്‍ ഉണ്ട്. ഒന്ന് ബ്രിട്ടീഷ് ഇംഗ്ലീഷും മറ്റൊന്ന് അമേരിക്കന്‍ ഇംഗ്ലീഷും. ഇത് പ്രധാനമായും പദാവലികള്‍ ഉപയോഗിക്കുന്നു. സംഭാഷണ ഇംഗ്ലീഷ് ഭാഷ ഇതില്‍ പഠിപ്പിക്കുമ്പോള്‍ സ്വയമേ നിങ്ങള്‍ വ്യാകരണവും പഠിക്കുന്നു. ഏറ്റവും ലളിതമായ രീതിയില്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്ന ആപ്ലിക്കേഷനാണിത്. അതിനാല്‍ അധിക നേരം ഇതിനു മുന്നില്‍ ചിലവഴിക്കേണ്ട ആവശ്യവുമില്ല.

3. Duolingo

ഫ്രീയായി ഇംഗ്ലീഷ് പഠിക്കാന്‍ സഹായിക്കുന്ന ഒരു ആപ്പാണിത്. ഇതില്‍ രണ്ട് ഡസന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്നു. അതിലൊന്നാണ് ഇംഗ്ലീഷ് ഭാഷ. വളരെ രസകരമായ രീതിയിലാണ് ഈ ആപ്പ് നിങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ഗെയിമുകളിലൂടെയായിരിക്കും നിങ്ങള്‍ വ്യാകരണം പഠിക്കുന്നത്. തുടക്കത്തില്‍ ഇംഗ്ലീഷ് പഠിക്കാന്‍ മികച്ച ആപ്പാണിത്.

4. Hello English

ഇംഗ്ലീഷ് പഠിക്കാനായി ഏറ്റവും ജനപ്രീയമായ ആപ്പാണ് ഹലോ ആപ്പ്. 22 ഭാഷകള്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്നും പഠിക്കാം. 475 പാഠങ്ങള്‍, ഓഫ്‌ലൈന്‍ സപ്പോര്‍ട്ട്, 10000 വാക്ക് ഉള്‍പ്പെടുത്തിയ നിഘണ്ടു, നിങ്ങളെ സഹായിക്കാന്‍ അധ്യാപകര്‍ എന്നിവയാണ് ഈ ആപ്പിലെ പ്രധാന സവിശേഷതള്‍.

5. HelloTalk

ഹലോ ടോക്ക് വളരെ രസകമായ ഇംഗ്ലീഷ് പഠന ആപ്ലിക്കേഷനാണ്. പഠിപ്പിക്കാനായി ഇതൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നു. അവരുടെ ഭാഷ നിങ്ങളെ പഠിപ്പിക്കുകയും നിങ്ങളുടെ ഭാഷ അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. 100ല്‍ അധികം ഭാഷകള്‍ ഇതില്‍ പിന്തുണയ്ക്കുന്നു, കൂടാതെ വോയിസ് കോളുകള്‍, ടെക്‌സറ്റ് മെസേജുകള്‍, ചിത്ര സന്ദേശങ്ങള്‍, ഓഡിയോ മെസേജുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

6. Google Translate

ഭാഷ പണ്ഡിതര്‍ക്കും സഞ്ചാരികള്‍ക്കു ഏറ്റവും മികച്ച ആപ്ലിക്കേഷനാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്. ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളാണ് ഇതിലുളളത്. ഒന്ന് ടെക്‌സ്റ്റ്-ടൂ-ടെക്‌സ്റ്റ് ട്രാന്‍സ്‌ലേറ്റ് ചെയ്യുന്നു. ഓണ്‍ലൈനായി 103 ഭാഷകളും ഓഫ്‌ലൈനായി 59 ഭാഷകളുമാണുളളത്. നിങ്ങള്‍ സംസാരിക്കുന്നത് തത്സമയം വിവര്‍ത്തനം ചെയ്യുന്നതാണ് രണ്ടാമത്തേത്.

7. Learn English Phrases

ഇംഗ്ലീഷ് പഠിക്കാന്‍ ലളിതമായ ആപ്ലിക്കേഷനാണ് ഇത്. ഇത് ഒരു മികച്ച ഫ്രേസ്ബുക്ക് അല്ലെങ്കില്‍ റഫറന്‍സ് ഗൈഡായി ഉപയോഗിക്കാം. അമേരിക്കന്‍, ബ്രിട്ടീഷ് വാക്യങ്ങള്‍ ഉച്ചരിക്കുന്ന ഒരു കൂട്ടം വാക്യങ്ങള്‍ ഇതിലുണ്ട്. നിങ്ങളുടെ സ്വന്തം ശബ്ദം റെക്കോര്‍ഡ് ചെയ്തത് നിങ്ങള്‍ക്കു തന്നെ കേള്‍ക്കാന്‍ കഴിയും. ഇത് ഏറ്റവും മികച്ച പഠന ആപ്ലിക്കേഷനുകളില്‍ ഒന്നാണ്.

നിങ്ങളുടെ വീട്ടിൽ എത്തുമ്പോൾ ഫോൺ തനിയെ ലോക്ക് മാറുന്നത് എങ്ങനെ ഫോണിൽ വരുത്താം?

8. Memrise

ഇത് ഏറ്റവും ശക്തവും ജനപ്രീയവുമായ ഭാഷ പഠന ആപ്ലിക്കേഷനാണ്. ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകള്‍ ഈ ആപ്പ് പന്തുണയ്ക്കുന്നു. കൂടാതെ വ്യത്യസ്ഥ രീതികളിലൂടെയാണ് ഈ ആപ്പ് നിങ്ങളെ പഠിപ്പിക്കുന്നത്. ഇതില്‍ അടിസ്ഥാന പദാവലി, വ്യാകരണ പാഠങ്ങള്‍, ഉച്ചാരണ ഗൈഡ് എന്നിങ്ങനെ പല കാര്യങ്ങള്‍ ഉണ്ട്. അനേകം ഉളളടക്കങ്ങള്‍ ഇതിലുളളതിനാല്‍ ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്നാലും സമയം പോകുന്നത് നിങ്ങള്‍ അറിയില്ല.

Best Mobiles in India

English Summary

Android apps that help you to learn English easily