ഓട്ടക്കാര്‍ക്ക് വേണ്ടിയുള്ള സൗജന്യ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍


ഓടാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി നിരവധി ആപ്പുകള്‍ ഉണ്ട്. ഇവ പ്ലേസ്റ്റോറില്‍ ലഭ്യവുമാണ്. ഗൂഗിള്‍ ഫിറ്റ്, സാംസങ് ഹെല്‍ത്ത് പോലെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ലഭിക്കുന്ന ആപ്പുകളിലെ സ്റ്റെപ്പ് കൗണ്ടേഴ്‌സും ഇക്കൂട്ടത്തില്‍ പെടുത്താവുന്നതാണ്. ഇക്കൂട്ടത്തില്‍ നിന്ന് നാലെണ്ണം തിരഞ്ഞെടുത്ത് പരിചയപ്പെടുത്തുകയാണ് ഇവിടെ. ഏത് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിലും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്നവയാണ് ഇവ നാലും.

Advertisement

1. കാര്‍ഡിയോ ട്രെയിനര്‍

ജിപിഎസ് മാപ്പിംഗ് സവിശേഷതയോട് കൂടിയ കാര്‍ഡിയോ ട്രെയിനറിന്റെ ഏറ്റവും വലിയ പ്രത്യേകതളില്‍ ഒന്ന് പേഴ്‌സണലൈസ് ചെയ്യാമെന്നതാണ്. ദൂരവും വേഗതയും കൃത്യമായി രേഖപ്പെടുത്താന്‍ ഇതിന് കഴിയും.

തുടക്കം മുതല്‍ തന്നെ അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പാണ് കാര്‍ഡിയോ ട്രെയിനര്‍. നിങ്ങള്‍ ഓടുന്ന വഴിയുടെ മാപ്പ് ഇത് നല്‍കുന്നു. ബില്‍റ്റ് ഇന്‍ മ്യൂസിക് പ്ലേയര്‍, വോയ്‌സ് ഫീഡ്ബാക്ക് എന്നിവയാണ് ഇതിന്റെ മറ്റു പ്രധാന സവിശേഷതകള്‍.

Advertisement
2. റണ്‍ കീപ്പര്‍

ആന്‍ഡ്രോയ്ഡ് അടിസ്ഥാന റണ്ണംഗ് ആപ്പുകളില്‍ രണ്ടാം സ്ഥാനം റണ്‍ കീപ്പറിന് നല്‍കാം. ട്വിറ്റര്‍ അല്ലെങ്കില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന ഫിറ്റ്‌നസ് അല്ലെങ്കില്‍ ഓട്ടക്കാരുടെ കൂട്ടായ്മയിലെ അംഗമാണ് നിങ്ങളെങ്കില്‍ റണ്‍ കീപ്പര്‍ തിരഞ്ഞെടുക്കുക.

ഇതിലെ മാപ്പിംഗ് വളരെ മികച്ചതാണ്. വ്യായാമത്തിനിടെ എപ്പോള്‍ വേണമെങ്കിലും മാപ് കാണാനാകും. എന്നാല്‍ എത്ര ഊര്‍ജ്ജം കത്തിച്ചുകളയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് ഈ ആപ്പില്‍ നിന്ന് അറിയാന്‍ കഴിയുകയില്ല. ഇതൊരു പോരായ്മയാണ്. ഇന്റേണല്‍ മ്യൂസിക് പ്ലേയറിന്റെയും അള്‍ട്ടീമീറ്ററിന്റെയും അഭാവവും എടുത്തുപറയേണ്ട കുറവുകളാണ്.

വരുന്ന അപ്‌ഡേറ്റുകളില്‍ ഈ പോരായ്മകള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

3. റണ്‍ടാസ്റ്റിക്

കാര്‍ഡിയോ ട്രെയിനര്‍, റണ്‍ കീപ്പര്‍ എന്നിവയ്ക്ക് സമാനമാണ് റണ്‍ടാസ്റ്റിക്. കാര്‍ഡിയോ വ്യായാമങ്ങളായ ഓട്ടം, നടത്തം, ബൈക്കിംഗ്, ഹൈക്കിംഗ് എന്നിവയ്ക്കാണ് ഈ ആപ്പ് പ്രാധാന്യം നല്‍കുന്നത്. അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന റണ്‍ടാസ്റ്റിക്കിലെ മാപ്പിംഗും മികച്ചതാണ്.

വ്യായാമത്തിന് ശേഷം മാത്രമേ റൂട്ട് മാപ്പ് കാണാന്‍ കഴിയുകയുള്ളൂവെന്നതാണ് ഇതിന്റെ പ്രധാന ന്യൂനത. ഇന്റേണല്‍ മ്യൂസിക് പ്ലേയര്‍ ഇല്ല. പേഴ്‌സണലൈസ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും പരിമിതമാണ്.

 

4. കീപ്പ് റണ്ണിംഗ്

മുകളില്‍ പറഞ്ഞ പല ആപ്പുകളുമായി താരതമ്യം ചെയ്താല്‍ കീപ്പ് റണ്ണിംഗ് ഫീച്ചേഴ്‌സിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. എന്നാല്‍ ഇതില്‍ ഓടുമ്പോഴും മറ്റുമുള്ള ഏറ്റവും കുറഞ്ഞ വേഗത ക്രമീകരിക്കാന്‍ കഴിയും. നിങ്ങളുടെ വേഗത ഇതിനെക്കാള്‍ കുറഞ്ഞാല്‍ ആപ്പ് അക്കാര്യം ഉടനടി ഓര്‍മ്മിപ്പിക്കും.

എങ്ങനെ ഓര്‍മ്മിപ്പിക്കുമെന്നാണോ? വേഗത കുറഞ്ഞാലുടന്‍ ആപ്പിലെ ഇന്‍ബില്‍റ്റ് മ്യൂസിക് പ്ലേയര്‍ പാട്ടുനിര്‍ത്തും!

വ്യായമത്തിലൂടെ കൃത്യമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വളരെ പ്രയോജനപ്പെടും. ഓരോ തവണ വ്യായാമം ആരംഭിക്കുന്നതിന് മുമ്പും കുറഞ്ഞ വേഗത ക്രമീകരിക്കാന്‍ കഴിയും.

Best Mobiles in India

English Summary

android-s-best-free-running-apps