ഈ ഒരൊറ്റ ആപ്പ് മതി, നിങ്ങളുടെ ഫോൺ ഇനി ഒരുത്തനും മോഷ്ടിക്കില്ല; മോഷ്ടിച്ചാലും ഒരു കാര്യവുമില്ല!


പണ്ടൊക്കെ നമ്മൾ ഫോൺ ഉപയോഗിച്ചിരുന്നത് വെറും കോൾ, മെസേജ് എന്നിവയ്ക്ക് മാത്രമായിരുന്നെങ്കിൽ പിന്നീട് വാട്സാപ്പ്, ഫേസ്ബുക് തുടങ്ങി വേറെ പലതും വരികയുണ്ടായി.. വർഷങ്ങൾക്കിപ്പുറം ഇന്ന് ഒരു സ്മാർട്ഫോൺ എന്നുപറയുമ്പോൾ ഒരാളുടെ സകല പേഴ്സണൽ ആയ കാര്യങ്ങളും സകല വിവരങ്ങളും ഉൾക്കൊള്ളുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഈയൊരു അവസരത്തിൽ ഒരു ഫോൺ എന്തുമാത്രം സുരക്ഷിതമായിരിക്കണം എന്നത് നമ്മൾക്കറിയാം.

സവിശേഷതകൾ ഗംഭീരം

ഇതിനായി നിലവിൽ പല ആപ്പുകളും ഉണ്ട്. അവയെല്ലാം തന്നെ മികച്ച സേവനം നിങ്ങൾക്ക് നല്കുന്നവയുമാണ്. അത്തരത്തിൽ ഈയടുത്തായി ഏറെ പ്രചാരത്തിൽ വന്ന ഏറ്റവും നല്ലതൊന്ന് പറയാവുന്ന ഒരു 'തകർപ്പൻ' ആപ്പ് ഇന്നിവിടെ പരിചയപ്പെടുത്തുകയാണ്. ആപ്പിന്റെ പേര് Anti-Theft Security എന്നാണ്. ഈ പേരുമായി സാമ്യമുള്ള പല ആപ്പുകളും പ്ളേ സ്റ്റോറിൽ ഉള്ളതിനാൽ ഇവിടെ പറയുന്ന പേരിൽ ഉള്ള ആപ്പ് തന്നെ ഡൗൺലോഡ് ചെയ്യാനായി താഴെ അവസാനം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. ഈ ആപ്പിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാം എന്ന് ചുവടെ നിന്നും നമുക്ക് മനസ്സിലാക്കാം.

ഫോൺ ആര് തുറക്കാൻ ശ്രമിച്ചാലും ഉടൻ ഫോട്ടോ നമുടെ മെയിലിൽ

ആരെങ്കിലും നമ്മുടെ ഫോൺ തുറക്കാൻ ശ്രമിച്ചാൽ ഉടൻ അവരുടെ ഫോട്ടോ ഫോൺ എടുത്ത് നമുക്ക് അയക്കും. അതും ലോക്ക് മാറ്റാനോ ഫോൺ തുറക്കാനോ ശ്രമിക്കുന്ന ആ സെക്കൻഡിൽ തന്നെ. ഒപ്പം ഒരു സൈറൺ കൂടെ മുഴങ്ങും. നമുക്കല്ലാതെ വേറെ ആർക്കും ഈ സൈറൺ നിർത്താനും കഴിയില്ല. ആപ്പിലെ 'Motion' ഓപ്ഷൻ ആണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

ചാർജിലിട്ട ഫോൺ എടുത്താൽ ഉടൻ സൈറൺ

ഫോൺ ചാര്ജിൽ ഇട്ട സമയത്ത് ചാർജ്ജറിൽ നിന്നും ആരെങ്കിലും ഊരിയാൽ ഉടൻ തന്നെ ഫോണിൽ സൈറൺ മുഴങ്ങിത്തുടങ്ങും. അതും വലിയ ശബ്ദത്തോടെ. അത് നിർത്താനോ ഫോൺ ഓഫ് ചെയ്യാനോ ഒന്നും തന്നെ ഇത് എടുത്ത ആൾക്ക് സാധിക്കുകയുമില്ല. നമ്മൾ വന്ന് പാസ്സ്‌വേർഡ് കൊടുക്കുന്നത് വരെ അത് ശബ്‌ദിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ആപ്പിലെ 'Charger' ഓപ്ഷൻ ആണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

ഡിറ്റക്ടീവ് മോഡ്

മുകളിൽ കൊടുത്ത രണ്ട് മികച്ച സൗകര്യങ്ങളും നിങ്ങൾക്ക് സൗജന്യമായി തന്നെ ലഭിക്കും എങ്കിലും മൂന്നാമത്തെ പ്രധാന ഓപ്ഷൻ ആയ ഡിറ്റക്ടീവ് മോഡ് ലഭ്യമാകണമെങ്കിൽ പണമടച്ച ശേഷം പ്രൊ മോഡ് തന്നെ ഉപയോഗിക്കണം. നിരവധി സുരക്ഷാ ഓപ്ഷനുകൾ നിങ്ങൾക്ക് പ്രൊ മോഡിൽ കാണാൻ സാധിക്കും. ആവശ്യക്കാർക്ക് ഈ മോഡുകൾ കൂടെ വേണമെങ്കിൽ പേയ്‌മെന്റ് നടത്തി ഉപയോഗിക്കാം. എന്നാൽ ആദ്യ രണ്ടും തന്നെ മതിയാകും അത്യാവശ്യം മികച്ച സുരക്ഷാ നൽകാൻ.

മറ്റു സൗകര്യങ്ങൾ

ഇവയ്ക്ക് പുറമെയായി റിങ്, ജിപിഎസ്, ലൈറ്റ്, കമാൻഡ്‌സ്, കോൺടാക്ട്, സെൽഫി തുടങ്ങിയ ഒരുപിടി സേവനങ്ങൾ കൂടെ ഈ ആപ്പിൾ അധികമായി ലഭിക്കും. എങ്ങനെ ഉപയോഗിക്കണം എന്തെല്ലാം ശ്രദ്ധിക്കണം എന്നറിയാനായി മുകളിൽ കൊടുത്ത വീഡിയോ കണ്ടു നോക്കാവുന്നതുമാണ്.

ഡൗൺലോഡ് ചെയ്യാനായി ക്ലിക്ക് ചെയ്യുക

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Anti-Theft Security 20 Features To Secure Your Phone From Theft.