ഐ-ഫോണ്‍ എക്‌സ്.ആര്‍ മോഡലിന് വില കുറച്ച് ആപ്പിള്‍; ലിമിറ്റഡ് പിരീഡ് ഓഫര്‍


ആപ്പിളിന്റെ ഗ്ലാമര്‍ മോഡലായ ഐ-ഫോണ്‍ എക്‌സ് ആറിന് വിലക്കുറച്ച് കമ്പനി. ഐഫോണ്‍ എക്‌സ്, ഐഫോണ്‍ എക്‌സ്.എസ് എന്നീ മോഡലുകള്‍ പ്രൊഡക്ഷന്‍ ട്രയലിലാണെന്നുള്ള വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് എക്‌സ് ആര്‍ മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു മുതല്‍ ഈ മോഡലിന് ഇന്ത്യയില്‍ വിലകുറയും.

Advertisement

ഈ ഓഫര്‍

എന്നാല്‍ ഈ ഓഫര്‍ അധിക കാലമുണ്ടാകില്ല. സ്റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് ഓഫര്‍ അവസാനിപ്പിക്കും. 64ജി.ബി മോഡലിന് 59,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഓഫറിനു മുന്‍പ് ഈ മോഡലിന്റെ വില 76,900 രൂപയായിരുന്നു. 128 ജി.ബി മോഡലിനും 256 ജി.ബി മോഡലിനും വിലക്കുറവുണ്ട്.

Advertisement
കാഷ് ബാക്ക് ലഭിക്കും.

128 ജി.ബി മോഡലിന് 81,900 രൂപയില്‍ നിന്നും 64,900 രൂപയായും 256 ജി.ബി മോഡലിന് 91,900 രൂപയില്‍ നിന്നും 74,900 രൂപയായും വിലകുറച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് ഉപയോക്താക്കള്‍ക്കായി പ്രത്യേക കാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് എക്‌സ് ആര്‍ മോഡലുകള്‍ക്കും 10 ശതമാനം കാഷ് ബാക്ക് ലഭിക്കും.

ലഭിക്കും

അതായത് എച്ച്.ഡി.എഫ്.സി ബാങ്ക് ഉപേയാക്താവിന് 64 ജി.ബിയുടെ ഐ-ഫോണ്‍ എക്‌സ് ആര്‍ മോഡല്‍ 53,990 രൂപയ്ക്കു ലഭിക്കും. എച്ച്.ഡി.എഫ്.സിയുടെ സ്‌കീമില്‍ത്തന്നെ 128ജി.ബി, 256ജി.ബി മോഡയുകള്‍ യഥാക്രമം 58,400 രൂപയ്ക്കും 67,400 രൂപയ്ക്കുമാകും ലഭിക്കുക.

ഫോണ്‍ ലഭിക്കും.

എച്ച്.ഡി.എഫ്.സിയുടെ ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഒരുപോലെ ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്. 12/24 മാസത്തെ ഇ.എം.ഐ സംവിധാനത്തിലൂടെയും ഫോണ്‍ ലഭിക്കും. സാംസംഗ് 10ഇ, വണ്‍പ്ലസ് 6ടി മോഡലുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതാണ് ഐഫോണിന്റെ പുതിയ തീരുമാനം.

Best Mobiles in India

English Summary

Apple cuts down iPhone XR price in India for a limited period, now starts at Rs 59,900