ആപ്പിള്‍ പുതിയ ഐട്യൂണ്‍ അപ്‌ഡേറ്റില്‍ നിന്നും ആപ്പ് സ്റ്റോര്‍ ഒഴിവാക്കി


ഉപയോക്താക്കള്‍ക്ക് മികച്ച സ്മാര്‍ട് ഫോണ്‍ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ തവണയും ആപ്പിള്‍ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

Advertisement

പുതിയ ഐഫോണുകളായ ഐഫോണ്‍ 8, 8 പ്ലസ്, ഐഫോണ്‍ എക്‌സ് എന്നിവയും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. ആപ്പുകളുടെ സമ്പൂര്‍ണ നവീകരണത്തിലാണ് ആപ്പിള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Advertisement

പുതിയ ഐട്യൂണ്‍ അപ്‌ഡേറ്റില്‍ നിന്നും ആപ്പ് സ്റ്റോറിനെ നീക്കം ചെയ്തു കൊണ്ടാണ് ആപ്പിളിന്റെ പുതിയ പരീക്ഷണം. മാകിനും വിന്‍ഡോസിനും വേണ്ടിയുള്ള ഐട്യൂണ്‍ ആപ്പില്‍ നിന്നും ആപ്പിള്‍ ബില്‍ട്- ഇന്‍ ആപ്പ് സ്റ്റോര്‍ നീക്കം ചെയ്തിരിക്കുകയാണ്.

ഐട്യൂണ്‍സ് ആപ്പിന്റെ പ്രധാന ഭാഗമാണ് ആപ്പ് സ്റ്റോര്‍ എങ്കിലും കമ്പനി ഇതൊഴിവാക്കി മ്യൂസിക് , മൂവി, ടിവി ഷോ, പോഡ്കാസ്റ്റ് തുടങ്ങി മറ്റ് എന്റര്‍ടെസ്‌മെന്റ് കണ്ടന്റുകളിലേക്ക് ആപ്പിന്റെ ശ്രദ്ധ പൂര്‍ണമായും തിരിക്കുകയാണ്.

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍ : വേഗമാകട്ടേ!

' പുതിയ ഐട്യൂണ്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മ്യൂസിക്, ടിവിഷോസ്, പോഡ്കാസ്റ്റ്, ഓഡിയോ ബുക്ക്‌സ് എന്നിവയിലാണ്. ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയ്ക്ക് വേണ്ടിയുള്ള ആപ്പുകള്‍ ഇനി ഐഒഎസിന് വേണ്ടിയുള്ള പുതിയ ആപ്പ് സ്‌റ്റോറില്‍ മാത്രം ലഭ്യമാകും. പുതിയ ആപ്പ് സ്റ്റോര്‍ വഴി

Advertisement

മാകോ പിസിയോ ഇല്ലാതെ ആപ്പുകള്‍ വളരെ എളുപ്പം എടുക്കാനും , അപ്‌ഡേറ്റ് ചെയ്യാനും , വീണ്ടും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും ' കമ്പനി പറയുന്നു.

ഐട്യൂണ്‍ വി12.7 വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഐഒഎസ് 11 ഡിവൈസുകളുമായി സിങ്ക് ചെയ്യാനും ആപ്പിള്‍ മ്യൂസിക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടെന്റുകള്‍ കണ്ടെത്താനും വളരെ എളുപ്പും സാധ്യമാകും.

ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ പ്രൊഫൈല്‍ ഉണ്ടാക്കാനും , മറ്റുള്ളവരെ ഫോളോ ചെയ്യാനും , മറ്റുള്ളവര്‍ കേള്‍ക്കുന്നത് എന്താണന്ന് കാണാനും , ഷെയര്‍ ചെയ്തിട്ടുള്ള പ്ലെ ലിസ്റ്റ് എടുക്കാനും കഴിയുമെന്ന് കമ്പനി പറഞ്ഞു. പുതിയ മാറ്റത്തോടെ ഉപയോക്താക്കള്‍ക്ക് ഐഒഎസ് ഡിവൈസുകളില്‍ നിന്നു മാത്രമെ ആപ്പുകളും റിങ്‌ടോണും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയു.

Advertisement

ഐട്യൂണ്‍ ആപ്പില്‍ നിന്നും ആപ്പ് സ്‌റ്റോര്‍ നീക്കം ചെയ്യാനുള്ള ആപ്പിളിന്റെ തീരുമാനം നല്ലതാണോ മോശമാണോ എന്നും ഈ മാറ്റം ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുമോ എന്നും ഇപ്പോള്‍ പറയാറായിട്ടില്ല. കാത്തിരുന്നു കാണാം.

Best Mobiles in India

English Summary

Apple seems to be in a mood to completely revamp its offerings as after the launch of its new iPhones.