ഇവയൊക്കെയാണ് ജിയോ ഫോണില്‍ ഉപയോഗിക്കാവുന്ന ആപ്‌സുകള്‍


ടെലികോം മേഖലയില്‍ പുതിയ വിപ്ലവത്തിന് തുടക്കമിട്ടായിരുന്നു ജിയോ ഫോണിന്റെ വരവ്. 'ഇന്ത്യ കാ സ്മാര്‍ട്ട്‌ഫോണ്‍' എന്ന വിളിപ്പേരിലാണ് അംബാനി ജിയോ ഫോണ്‍ അവതരിപ്പിച്ചത്.

Advertisement

ജിയോ ഫോണ്‍ ഒരു 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണാണ്. 512 എംബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആല്‍ഫ ന്യൂമെറിക് കീപാഡ്, 2.4 ഇഞ്ച് ഡിസ്‌പ്ലേ, എഫ്എം റേഡിയോ, ഹെഡ്‌ഫോണ്‍ ജാക്ക്, എസ്ഡി കാര്‍ഡ് സ്ലോട്ട്, നാവിഗേഷന്‍ സംവിധാനം, 2000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകള്‍.

Advertisement

KaiOS സോഫ്റ്റ്‌വയറിലാണ് ജിയോ ഫോണ്‍ റണ്‍ ചെയ്യുന്നത്. ജിയോ ഫോണില്‍ പരിമിതമായ ആപ്ലിക്കേഷനുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ.

നമുക്ക് നോക്കാം ജിയോ ഫോണില്‍ പ്രവര്‍ത്തിക്കുന്ന ആപ്‌സുകള്‍ ഏതൊക്കെ എന്ന്.

ഫേസ്ബുക്ക്

ഫേസ്ബുക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറക്കി, ഇത് പ്രത്യേകിച്ചും KaiOS പ്ലാറ്റ്‌ഫോമിനു വേണ്ടി വികസിപ്പിച്ചെടുത്തതാണ്. ഈ നേറ്റീവ് ആപ്പിന്റെ പിന്തുണ ഉപയോഗിച്ച് ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ വീഡിയോ കോള്‍, ന്യൂസ് ഫീഡ്, ഫോട്ടോകള്‍ എന്നിവ ആക്‌സസ് ചെയ്യാന്‍ കഴിയും.

ഗൂഗിള്‍ അസിസ്റ്റന്റുളള ഒരേ ഒരു ഫീച്ചര്‍ ഫോണ്‍

ഗൂഗിള്‍ അസിസ്റ്റന്റിന്റെ പ്രത്യേക പതിപ്പ് ഗൂഗിള്‍ വികസിപ്പിച്ചെടുത്തു, അതും KaiOS-ല്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഫോണിനു വേണ്ടി മാത്രം. വോയിസ് പ്രവര്‍ത്തനക്ഷമമായ ഡിജിറ്റല്‍ അസിസ്റ്റന്റിലൂടെ കോളുകള്‍ ചെയ്യാം, മെസേജുകള്‍ വായിക്കാം, ആപ്‌സുകള്‍ തുറക്കാം, വെബ് സര്‍ച്ച് ചെയ്യാം, പാട്ടുകള്‍ കേള്‍ക്കാം അങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാം.

ദുബായിയില്‍ വാഹനങ്ങളിലെ ലൈസന്‍സ് പ്ലേറ്റുകള്‍ സ്മാര്‍ട്ടാകുന്നു!!

ജിയോ ഫോണില്‍ ഉടന്‍ വാട്ട്‌സാപ്പ്

നേറ്റീവ് KaiOS വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഫോണില്‍ വാട്ട്‌സാപ്പ് എത്തുമെന്ന് പറഞ്ഞിരുന്നു. എന്നിരുന്നാലും ഔദ്യോഗികമായി ജിയോ ഫോണില്‍ വാട്ട്‌സാപ്പ് ഇതു വരെ അവതരിപ്പിച്ചിട്ടില്ല. ഉടന്‍ എത്തുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

ജിയോ ഫോണിന്റെ ഔദ്യോഗിക ജിയോ സ്‌റ്റോറില്‍ പലതരം ആപ്ലിക്കേഷനുകള്‍ ഉണ്ട്

ജിയോ ഫോണിന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ജിയോ സ്യൂട്ട് ആപ്‌സുകളായ ജിയോ മ്യൂസിക്, ജിയോസിനിമ, ഹലോജിയോ, ജിയോഗെയിംസ്, ജിയോടിവി, ജിയോഎക്പ്രസ് എന്നിവയാണ്.

Best Mobiles in India

English Summary

Apps You Can Use On JioPhone