വാട്സാപ്പിന് വെല്ലുവിളിയുമായി ബാബ രാംദേവിന്റെ പതഞ്‌ജലി കിമ്പോ ആപ്പ്!!


ബാബാ രാം ദേവും പതഞ്ജലിയും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ ബാബ രാംദേവിന്റെ പതഞ്‌ജലി എത്തിയിരിക്കുന്നത് വാട്സാപ്പിനെ വെല്ലുവിളിച്ചുകൊണ്ടാണ്.പതഞ്‌ജലി സിം കാർഡുകൾ വിപണിയിൽ അവതരിപ്പിച്ച ശേഷം കമ്പനി ഇന്നലെ ഒരു പുതിയ മെസ്സേജിങ് ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ്. കിമ്പോ എന്നാണ് ആപ്പിന്റെ പേര്. വാട്സാപ്പിന് ഇനി മുതൽ ഒരു കരുത്തനായ എതിരാളി ഉണ്ടാകും എന്ന അടിക്കുറിപ്പോട് കൂടിയാണ് ആപ്പ് അവതരിപ്പിച്ചത്.

Advertisement

വാട്സാപ്പിന് വെല്ലുവിളി??

രണ്ടു ദിവസം മുമ്പ് ബി എസ് എൻ എല്ലുമായി ചേർന്ന് പതഞ്ചലി സിം കാർഡുകൾ ബാബ രാംദേവ് അവതരിപ്പിച്ചിരുന്നു. അതിന് തൊട്ടു പിറകെയാണ് ഈ ആപ്പും അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിന് വെല്ലുവിളി ആകും എന്നൊക്കെ പറഞ്ഞത് എത്ര മാത്രം പ്രാവർത്തികമാകും എന്ന് കണ്ടറിയാം.

Advertisement
കമ്പനി വക്താവ് പറഞ്ഞത്

കമ്പനിയുടെ വക്താവായ എസ് കെ തിജാരവാല ട്വിറ്റർ വഴി പറഞ്ഞത് ഇങ്ങനെയാണ്: "ഇനി ഭാരതം സംസാരിക്കും. സിം കാർഡുകൾ അവതരിപ്പിച്ചതിന് ശേഷം ബാബ രാം ദേവ് ഇപ്പോൾ ഒരു പുതിയ മെസ്സേജിങ്ങ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. കിമ്പോ എന്നാ ആപ്പിന്റെ പേര്. ഇനി മുതൽ വാട്സാപ്പിന് ഒരു വെല്ലുവിളി ഉണ്ടാകും. നമ്മുടെ സ്വന്തം #SwadeshiMessagingplatform ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാം"

കിമ്പോ (Kimbho) അഥവാ ദേസി മെസ്സേജിങ് ആപ്പ്

നിലവിൽ ഒട്ടനവധി മെസ്സേജിങ് ആപ്പുകൾ കൊണ്ട് പ്ളേ സ്റ്റോർ സമ്പന്നമാണ്. അവയിൽ നിന്നെല്ലാം ഏറെ മെച്ചമുള്ള എല്ലാ ഉപഭോക്താക്കളും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് വാട്സാപ്പ്. ആ വാട്സാപ്പിന് വെല്ലുവിളി എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ടെക്സ്റ്റ്, ഫോട്ടോസ്, വീഡിയോസ്, ജിഫ്, ഓഡിയോ, വിഡിയോ ചാറ്റ്, ഗ്രൂപ്പ്സ് തുടങ്ങിയ എല്ലാം ഉണ്ടെന്ന് കമ്പനി പറയുന്നു.

ഗൂഗിളിന് പോലും സാധിക്കാത്തത്

കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോകത്തിലെ ഏറ്റവും വലിയ ടേക് ഭീമന്മാരിൽ ഒന്നായ ഗൂഗിൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് വാട്സാപ്പിന് സമാനമായ ഒരു മെസ്സേജിങ്ങ് ആപ്പ് ഉണ്ടാക്കാൻ. ഗൂഗിൾ ടോക്ക് വികസിപ്പിച്ചും അലോ ഡുഓ പോലെയുള്ള ആപ്പുകൾ പരീക്ഷിച്ചുമെല്ലാം നോക്കിയിട്ടും ഒന്നും നടന്നില്ല. ഈയൊരു അവസരത്തിൽ ഗൂഗിളിന് പോലും നടക്കാത്ത ഒരു കാര്യത്തിൽ ബാബയുടെ പതഞ്‌ജലി കിമ്പോ വിജയിക്കുമോ എന്ന് കണ്ടറിയാം.

ലോകം കണ്ടതിൽ വെച്ചുള്ള ഏറ്റവും മികച്ച ഫോൺ ജൂൺ 5ന്; ഈ ഫോൺ ചരിത്രം മാറ്റിയെഴുതും.. തീർച്ച!!

സിം കാർഡിന്റെ പേര് സ്വദേശി സമൃദ്ധി

ഞായറാഴ്ചയായിരുന്നു പതഞ്ചലിയുടെ സിം കാർഡുകൾ അവതരിപ്പിച്ചത്. ബിഎസ്എൻഎല്ലുമായി ചേർന്നാണ് പതഞ്ചലിയുടെ സിം കാർഡുകകൾ അവതരിപ്പിക്കുന്നത്. സിം കാർഡിന്റെ പേര് സ്വദേശി സമൃദ്ധി എന്നാണ്. പതഞ്ചലിയുടെ തൊഴിലാളികൾക്കും സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും ഈ സിം കാർഡിന്റെ ആനുകൂല്യങ്ങൾ ലഭിക്കുക. ഈ കാർഡ് ഉപയോഗിച്ച് പതഞ്ചലിയുടെ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും.

ഒപ്പം ഇൻഷുറൻസും

144 രൂപയുടെ റീചാർജ്ജ് ചെയ്‌താൽ പരിധികൾ ഇല്ലാത്ത കോളുകളും 2 ജിബി ഡാറ്റയും 100 എസ് എം എസ്സുകളും ലഭ്യമാകും. ഒരു മാസമായിരിക്കും ഇതിന്റെ കാലാവധി. ഇതോടൊപ്പം ആരോഗ്യ അപകട ഇൻഷുറൻസും ഈ സിം കാർഡിലൂടെ ലഭ്യമാകും.

സഹകരണം ബിഎസ്എൻഎലുമൊത്ത്

ബിഎസ്എൻഎൽ ഇന്ത്യയുടെ തന്നെ ഒരു കമ്പനി ആയതിനാൽ ആണ് കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തങ്ങൾ തയ്യാറായതെന്ന് ബാബ രാംദേവ് പറയുന്നു. ബിഎസ്എൻഎല്ലിന്റെ 5 ലക്ഷത്തോളം കൗണ്ടറുകൾ വഴി ഈ സിം കാർഡ് ലഭ്യമാകും.

പതഞ്‌ജലി സിം രംഗത്തേക്ക് ഇറങ്ങുമ്പോൾ

ഏതായാലും പൊതുജനങ്ങൾക്ക് മൊത്തം ലഭ്യമല്ലാത്തതിനാൽ ഇതിനെ കുറിച്ച് നമുക്ക് ആലോചിക്കേണ്ടതില്ല. ഒപ്പം പതഞ്ജലിയുടെ ഉത്പന്നങ്ങൾ വൻതോതിൽ വിട്ടൊഴിയുന്നുണ്ട്, വിശ്വാസയോഗ്യമായതാണ് എന്ന് കമ്പനി പറയുമ്പോഴും അതിനുമാത്രം ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയവും നിലവിലുണ്ട്. ഇടയ്ക്കെപ്പോഴോ കമ്പനിയുടെ ഉൽപ്പനങ്ങളുടെ പ്രശ്നങ്ങൾക്കെതിരെ ചില പരാതികൾ ഉയർന്നുവന്നെങ്കിലും എല്ലാം പിന്നീട് അതെ കുറിച്ച് ആരും കേട്ടിരുന്നില്ല. ഏതായാലും കണ്ടറിയാം പതഞ്‌ജലി ഇനി ഇതുപോലെ എന്തെല്ലാം ഉൽപ്പന്നങ്ങൾ കൊണ്ടുവരും എന്നത്.

Best Mobiles in India

English Summary

Baba Ramdev takes on Whatsapp with His New Messaeging App Kimbo.