സ്മാർട്ഫോൺ ഉപയോഗത്തിന് നിങ്ങൾ അടിമപ്പെട്ടെങ്കിൽ ഇതൊന്ന് വായിക്കുക


സ്മാർട്ഫോൺ ഇല്ലാതെ എന്ത് ജീവിതം എന്ന സ്ഥിതിയിലാണല്ലോ നമ്മളെല്ലാം ഇന്ന് ജീവിക്കുന്നത്. എന്നാൽ ജീവിതം ഒന്ന് എളുപ്പമാക്കാനുള്ള മാർഗ്ഗങ്ങളായി സ്മാർട്ഫോൺ അടക്കമുള്ള ആധുനിക ഉപകരണങ്ങളെ കാണുന്നതിനും ഉപയോഗിക്കുന്നതിനും പകരം പലരും ഉള്ള ജീവിതം തന്നെ മറന്ന് സംർട്ഫോണിന് അടിമപ്പെട്ട് കിടക്കുകയാണ്.

Advertisement

സ്മാർട്ഫോൺ ഉപയോഗത്തിന് അടിമപ്പെട്ടെങ്കിൽ അതൊന്ന് കുറയ്ക്കാൻ ചില വഴികൾ പറയുകയാണ് ഇവിടെ. വഴികൾ എന്ന് പറയുമ്പോൾ ചില ആപ്പുകൾ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. അമിതമായ സ്മാർട്ഫോൺ ഉപയോഗത്തിന് ഒരു പരിധി വരെ തടയിടാൻ ഈ ആപ്പുകൾ ഒരുപക്ഷെ നിങ്ങളെ സഹായിച്ചേക്കും.

Advertisement

പങ്കാളിയെ കണ്ടെത്താനുള്ള സൗകര്യം, ഓഗ്മെന്റഡ് റിയാലിറ്റി.. ഫേസ്ബുക്കിൽ അടിമുടി മാറ്റം

1. Offtime

ഫോൺ ഉപയോഗം തലക്ക് പിടിച്ചെങ്കിൽ അല്പമൊന്ന് മയപ്പെടുത്താൻ വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും തീർച്ചയായും ഉപയോഗിച്ച് നോക്കേണ്ട ഒരു ആപ്പ് ആണിത്. ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ പലതും ഇതുപയോഗിച്ച് നിങ്ങൾക്ക് ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഏതൊക്കെ ആപ്പുകൾ എങ്ങനെ എത്ര നേരം ഉപയോഗിച്ചു, എത്ര സമയം നിങ്ങൾ ഫോണിൽ ചിലവഴിച്ചു തുടങ്ങിയവയെല്ലാം അറിയാൻ ഈ ആപ്പ് സഹായിക്കും.

2. Checky

മറ്റൊരു രസകരമായ, എന്നാൽ ഏറെ താല്പര്യം ജനിപ്പിക്കുന്ന ആപ്പ് ആണിത്. നിങ്ങൾ ഒരു ദിവസം എത്ര തവണ നിങ്ങളുടെ ഫോൺ എടുത്തു നോക്കി എന്ന കാര്യം ഈ ആപ്പ് നിങ്ങൾക്ക് കാണിച്ചു തരും.

3. AppBlock

ചില ആപ്പുകൾ ഏറെ ഉപകാരപ്രദമാണെങ്കിലും ചില സമയങ്ങളിൽ നിർത്താതെ നോട്ടിഫിക്കേഷൻ വന്നും ആപ്പ് ഉപയോഗിച്ചും നമുക്ക് അരോചകമായി തോന്നാറുണ്ട്. നമ്മുടെ ജോലിയാവട്ടെ പഠിപ്പാവട്ടെ അതെല്ലാം തന്നെ ഇതുമൂലം തകരാറിലാവുകയും ചെയ്യും. ഈയൊരു അവസരത്തിൽ താൽകാലികമായി നിങ്ങൾക്ക് ആവശ്യമില്ലാത്ത ആപ്പുകളെ ബ്ലോക്ക് ചെയ്യുന്ന സൗകര്യമാണ് ഈ ആപ്പ് ചെയ്യുന്നത്. ഒരു നിശ്ചിത സമയം സെറ്റ് ചെയ്‌താൽ അതുവരെ ഈ ആപ്പുകൾ പ്രവർത്തിക്കില്ല. സമയം കഴിഞ്ഞാൽ തനിയെ വീണ്ടും പ്രവർത്തിച്ചുകൊള്ളും.

4. Quality Time

നിങ്ങൾ ഓരോ ആപ്പുകളും എത്ര തവണ ഉപയോഗിക്കുന്നു, ഫോൺ മൊത്തത്തിൽ എത്ര തവണ ഉപയോഗിക്കുന്നു എന്ന് തുടങ്ങി എല്ലാ വിവരങ്ങളും നമുക്ക് കാണിച്ചു തരുന്ന മറ്റൊരു ആപ്പ്. മികച്ച ഒരു യൂസർ ഇന്റർഫേസും ഈ ആപ്പിനുണ്ട്. ഈ ആപ്പ് ഉപയോഗിക്കാൻ ഏറെ എളുപ്പവുമാണ് എന്നത് മറ്റൊരു സവിശേഷത.

5. ClearLock

മുകളിൽ പറഞ്ഞ ആപ്പ് ബ്ലോക്ക് പോലെയുള്ള മറ്റൊരു ആപ്പ്. മറ്റു ജോലികളിൽ നിന്നും നിങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന ആപ്പുകളെ താൽകാലികമായി തടഞ്ഞുവെക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഈ ആപ്പും ചെയ്യുന്നത്.

ട്രൂ കോളർ ഉപയോഗിക്കുക ഇനി അത്ര എളുപ്പമാവില്ല!!

Best Mobiles in India

English Summary

For the users that are very much addicted to their Android phone, here we are sharing some best Android apps to Reduce this addiction.