ഓരോ കുടുംബത്തിനും ഉപയോഗപ്രദമായ ആപ്‌സുകള്‍


നമ്മുടെ ജീവിത ശൈലിക്ക് അനുസരിച്ച് വ്യത്യസ്ഥമായ രീതിയില്‍ ആപ്‌സുകള്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. ഒരു വീട് നിയന്ത്രിച്ചു കൊണ്ടു പോകാന്‍ നിരവധി കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്.

Advertisement

അതായത് ഗ്രോസറി ഷോപ്പിംഗ്, മറ്റു വിവിധ ചിലവുകള്‍, പുതിയ സാധനങ്ങള്‍ വാങ്ങല്‍, പഴയ സാധനങ്ങള്‍ ഉപേക്ഷിക്കുക എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു.

Advertisement

ഈ കാര്യങ്ങളൊക്കെ എളുപ്പമാക്കാന്‍ ഇന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ മികച്ച ആപ്‌സുകള്‍ ലഭ്യമാണ്. നിങ്ങളെ സഹായിക്കാനായി മികച്ച ആപ്‌സുകള്‍ ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

ഔര്‍ ഗ്രോസറീസ്

പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ ഫോണില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് വളരെ നല്ലതാണ്. അതിനു ശേഷം പലചരക്ക് ലിസ്റ്റ് സൃഷ്ടിക്കുക. ഇനി ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ ആപ്പ് അത് വ്യത്യസ്ഥ രീതിയില്‍ പരിശോധിക്കും.

വാള്‍നട്ട്

ഇത് നിങ്ങള്‍ ശരിക്കും ഇഷ്ടപ്പെടുന്ന മണി മാനേജല്‍ ആപ്പാണ്. നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങള്‍ വിശകലനം ചെയ്ത് ഏകദേശം എത്ര ചിലവാകുമെന്ന് നിങ്ങളെ അറിയിക്കുന്നു. ഇതില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുളള ഡെബിറ്റുകള്‍, ക്യാബുകള്‍ക്കായുളള പേയ്‌മെന്റുകള്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് സന്ദേശം ലഭിച്ച മറ്റു ചിലവുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ടുഡുയിസ്റ്റ്

ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് ഒരാഴ്ചയിലെ പ്ലാനുകള്‍ വരെ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം. പേഴ്‌സണല്‍, ഷോപ്പിംഗ്, ജോലി എന്നീ വിവിധ പദ്ധതികള്‍ക്കു കീഴിലുളള ടാസ്‌ക്കുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും.

iOS പരിധിക്ക് താഴെ ഐഫോണിന്റെ ബ്രൈറ്റ്‌നസ്സ് എങ്ങനെ കുറയ്ക്കാം?

എവര്‍നോട്ട്

എല്ലാ ഉപകണങ്ങളിലും ഉടനീളം ഒരേ സമയം കുറിപ്പുകള്‍, ചിത്രങ്ങള്‍, ഓഡിയോകള്‍, വീഡിയോകള്‍ എന്നിവ ചെയ്യാന്‍ കഴിയും. നിങ്ങളുടെ കണ്ടന്റുകള്‍ എവര്‍ നോട്ടില്‍ ഓര്‍ഗനൈസ് ചെയ്യാനും എഡിറ്റ് ചെയ്യാനും കഴിയും. കൂടാതെ ഈ ആപ്പിലൂടെ നിങ്ങളുടെ റെസിപ്പിസ് സേവ് ചെയ്യാനും നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫര്‍ണിച്ചറുകളുടെ ചിത്രങ്ങളും സേവ് ചെയ്യാം.

കോസി ഫാമിലി ഓര്‍ഗൈനൈസര്‍

ഈ ആപ്പ് ഉണ്ടായാല്‍ നിങ്ങള്‍ ഒരു കലണ്ടല്‍ നിലനിര്‍ത്തേണ്ട ആവശ്യമില്ല. കുടുംബത്തില ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം സന്ദേശങ്ങള്‍ അയയ്ക്കുകയും വേണ്ട. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കുടുംബത്തിലെ എല്ലാവരേയും ഇതില്‍ ചേര്‍ക്കുക. എല്ലാവരും കാണുന്ന രീതിയില്‍ ഷെഡ്യൂളുകളും അപ്‌ഡേറ്റ് ചെയ്യുക.

Best Mobiles in India

English Summary

Calendars, to-do lists, shopping lists, project planning: all of these need to be managed well so that you can co-ordinate the needs of each and every family member. And that's a tough ask of any app.