പുതിയ ഐഒഎസ് 11 ല്‍ പരീക്ഷിക്കാവുന്ന മികച്ച എആര്‍ ആപ്പുകള്‍


ഐഒഎസ് 11 ലൂടെ ആപ്പിള്‍ ഓഗമെന്റഡ് റിയാലിറ്റി(എആര്‍) ലോകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് . കൂടാതെ ഐഫോണ്‍ ഐപാഡ് ഉള്‍പ്പടെ വിവിധ പ്ലാറ്റ്‌ഫോമുകള്‍ക്കായുള്ള നിരവധി പുതിയ സവിശേഷതകളും നല്‍കുന്നുണ്ട് .

Advertisement

നമുക്ക് ചുറ്റുമുള്ള യഥാര്‍ത്ഥ ലോകത്തില്‍ സാങ്കല്‍പിക വസ്തുകളെ കാണാന്‍ ഈ ആപ്പുകള്‍ അവസരം നല്‍കും. ആവേശകരമായ പുതിയ ലോകമാണിത് തുറന്നു തരുന്നത്. ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍ കണ്ടെന്റുകള്‍ക്കായി ഐഒഎസ് 11 ല്‍ എആര്‍ കിറ്റും അവതരിപ്പിച്ചിട്ടുണ്ട് കമ്പനി.

Advertisement

ഏആര്‍ കിറ്റ് പ്രവര്‍ത്തിക്കുന്ന ഡിവൈസുകള്‍

• ഐഫോണ്‍ 7

• ഐഫോണ്‍ 7 പ്ലസ്

• ഐഫോണ്‍ 6എസ്

• ഐഫോണ്‍ 6എസ്

• ഐഫോണ്‍ എസ്ഇ

• 12.9 -ഇഞ്ച് ഐപാഡ് പ്രോ(2017)

• 12.9 -ഇഞ്ച് ഐപാഡ് പ്രോ (2016)

• 10.5 -ഇഞ്ച് ഐപാഡ് പ്രോ

• 9.7 -ഇഞ്ച് ഐപാഡ് പ്രോ

• ഐപാഡ് (2017)

മേല്‍പ്പറഞ്ഞ ഐഒഎസ് ഡിവൈസുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എആര്‍ ആപ്പുകളില്‍ ചിലത്

വേള്‍ഡ് ബ്രഷ്

ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്ത് ബ്രഷ് ഉപയോഗിച്ച് പെയ്ന്റ് ചെയ്യാം.

നിങ്ങളുടെ പെയിന്റിങ് അത് ചെയ്തതിന് സമീപത്തുള്ള ജിപിഎസ് ലൊക്കേഷനില്‍ സേവ് ചെയ്യും. ഇതിന് പുറമെ ഉപയോക്താക്കള്‍ക്ക് പെയിന്റിങ് ലൈക്ക് ചെയ്യാനും ഡിസ് ലൈക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും കഴിയും . ഐഫോണിനും ഐപഡിനും വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ് ഈ ആപ്പ്

മാജിക് പാന്‍

ലളിതമായി ചിത്രം എടുത്ത് പ്രൊഫഷണല്‍ ഫ്‌ളോര്‍ പ്ലാനുകള്‍ ഉണ്ടാക്കാന്‍ ഈ ആപ്പ് സഹായിക്കും. കൂടാതെ മുഴുവന്‍ ജോലിയുടെയും എസ്റ്റിമേറ്റ് തയ്യാറാക്കാനും നിങ്ങളുടെ സ്ഥലം 3ഡിയില്‍ കാണാനും ഡിഐവൈ പ്രോജക്ട് പ്ലാന്‍ ചെയ്യാനും കഴിയും. വീട് സജ്ജീകരിക്കുകയും ചെയ്യാം.

ഏത് മാജിക് പ്ലാന്‍ ഉപയോക്താവിനും നിങ്ങളുടെ ഫ്‌ളോര്‍ പ്ലാന്‍ ഷെയര്‍ ചെയ്യുകയും ഇവ 3ഡിയില്‍ കാണുകയും ചെയ്യാം.

 

ഇകിയ പ്ലേസ് (IKEA PALCE)

ഇകിയ ഉത്പന്നങ്ങള്‍ സാങ്കല്പികമായി നിങ്ങളുടെ സ്ഥലത്ത് ് വയ്ക്കാന്‍ ഈ ആപ്പ് അനുവദിക്കും. സോഫ, കസേര, കോഫി
ടൂള്‍ തുടങ്ങി എല്ലാത്തിന്റെയും മാതൃക ഇതിലുണ്ട്. ഗൃഹോപകരണങ്ങളുടെ വലുപ്പം ഡിസൈന്‍ എന്നിവയും നിങ്ങളില്‍ മതിപ്പുണ്ടാക്കും. നിങ്ങളുടെ ഈ സ്ഥലം വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നിവ വഴി ഷെയര്‍ ചെയ്യാനും ഈ ആപ് അനുവദിക്കും.

ദീപാവലിക്ക് വന്‍ ഡിസ്‌ക്കൗണ്ടില്‍ മികച്ച ഫോണുകള്‍!

കിങ്‌സ് ഓഫ് പൂള്‍

ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ലോകത്തിലെ പലഭാഗങ്ങളില്‍ നിന്നുള്ള 8 വിദഗ്ധരായ ബോള്‍ പൂള്‍ പ്ലേയര്‍മാരോട് മത്സരിക്കാം. വിജയത്തിലൂടെ ഉയര്‍ന്ന പന്തയം നേടി പണം ഉണ്ടാക്കുകയും സമ്പന്നനായ ബില്യാഡ് പ്ലേയര്‍ ആയി മാറുകയും ചെയ്യാം.

സ്റ്റാര്‍ വാര്‍

നിങ്ങള്‍ സ്റ്റാര്‍ വാര്‍ ആരാധകരാണെങ്കില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ബ്രേക്കിങ് ന്യൂസുകളും , സോഷ്യല്‍ അപ്‌ഡേറ്റുകളും സ്‌പെഷ്യല്‍ ഇവന്റുകളും ഈ ആപ്പിലൂടെ നിങ്ങളിലേക്ക് എത്തും. ട്രെയ്‌ലര്‍ റിലീസ്, ചലച്ചിത്ര വാര്‍ത്തകള്‍ എന്നിവ ഉള്‍പ്പടെ വലിയ പ്രഖ്യാപനങ്ങളുടെ എല്ലാം അറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കും.

3ഡി സ്റ്റാര്‍വാര്‍ കഥാപാത്രങ്ങള്‍, പ്രത്യേക ക്വിസ്സ് എന്നിവയും ലഭിക്കും . സ്റ്റാര്‍ വാര്‍ ഐഡിക്കും സ്റ്റാര്‍ വാര്‍ ആരാധകരുടെ കമ്യൂണിറ്റിയില്‍ ചേരുന്നതിനും വേണ്ടി സൈന്‍ അപ് ചെയ്യണം.

എആര്‍ ഡ്രാഗണ്‍

ഇതൊരു സാങ്കല്‍പിക പെറ്റ് സിമുലേറ്ററാണ്, ഇതില്‍ നിങ്ങള്‍ക്ക് സ്വന്തം ഡ്രാഗണിനെ സംരക്ഷിക്കാം. ഈ ആപ്പില്‍, നിങ്ങള്‍ക്ക് ഡ്രാഗണിന് ഭക്ഷണം നല്‍കുകയും അതിന് ഒപ്പം കളിക്കുകയും ചെയ്യാം. ഡ്രാഗണിനെ ഒരുക്കുന്നതിന് 20 പ്രത്യേക തൊപ്പികളും മനോഹര ചര്‍മ്മങ്ങളും നിങ്ങള്‍ ശേഖരിക്കണം.

Best Mobiles in India

English Summary

With iOS 11, Apple stepped into the world of Augmented reality and also packs a variety of new features across various platforms including iPhones and iPads.Check out the best AR apps to experience on your phone