ഏറ്റവും മികച്ച ക്യാമറ ആപ്പ് ഏത്??


ഏറ്റവും മികച്ച ക്യാമറ ആപ്പ് ഏതെന്ന് ചോദിച്ചാൽ കൃത്യമായി ഒരു ഉത്തരം പറയൽ അസാധ്യമാണ്. എങ്കിലും മികച്ചതെന്ന് ലോകമൊട്ടുക്കും പറയുന്ന ഏറെ ആളുകളുടെ ഇഷ്ട ക്യാമറകളായ ചില ക്യാമറ ആപ്പുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

Advertisement

നിങ്ങളുടെ ഫോൺ ക്യാമറ ചിലപ്പോൾ ഏറെ മെഗാപിക്സലുകൾ ഉള്ളതും മറ്റുമൊക്കെ ആണെങ്കിലും ചില ഫോൺ ക്യാമറകളെക്കാൾ നന്നായി ഫോട്ടോയെടുക്കാൻ ഇത്തരം ക്യാമറ ആപ്പുകൾക്ക് സാധിക്കാറുണ്ട്. ഗൂഗിൾ പ്ളേ സ്റ്റോറിൽ ലഭ്യമായതാണ് Google Camera ഒഴികെ ഇവിടെ പറയാൻ പോകുന്ന ഓരോ ആപ്പുകളും.

Advertisement

നിലവിൽ ആൻഡ്രോയിഡ് ഫോണുകൾക്കായി ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ക്യാമറ ആപ്പ് Camera FV-5 Pro തന്നെയെന്ന് തീർത്ത് പറയാം. ഒരു പ്രഫഷണൽ ഫോട്ടോഗ്രാഫിക്ക് ആവശ്യമായ രീതിയിലുള്ള എല്ലാ വിധ സൗകര്യങ്ങളും ഈ ആപ്പിൽ ഉണ്ട്. ആകെ ഒരു പ്രശ്നമുള്ളത് കാണാൻ വേണ്ടത്ര ഭംഗി ഇല്ലാ എന്നേ ഉള്ളൂ. പക്ഷെ ഇതുവഴി എടുക്കുന്ന ഫോട്ടോസ് എല്ലാം തന്നെ ഒന്നിനൊന്ന് നിലവാരം പുലർത്തുന്നവയാണ്.

ഈ ആപ്പ് ഉപയോഗിക്കുന്ന ഫോണിലെ ക്യാമറയെ അതിന്റെ ഏറ്റവും പൂർണ്ണമായ രീതിയിൽ തന്നെ ഉപയോഗിക്കുന്നു. Manual Focus, Focus Lock, Exposure, Timer, ISO, Color, Shutter Speed, HDR, ISO, saturation തുടങ്ങി ഒരു ക്യാമറക്ക് ആവശ്യമായ എല്ലാ ഓപ്ഷനുകളും അതിന്റെ ഏറ്റവും നല്ല രൂപത്തിൽ ഈ ആപ്പിലൂടെ ഉപയോഗിക്കാം. ഇതിന്റെ ഫ്രീ വേർഷനും പെയ്ഡ് വേർഷനും പ്ലെസ്റ്റോറിൽ ലഭ്യമാണ്. വീഡിയോ എടുക്കുന്നതിനായി ഇവരുടെ തന്നെ വിഡിയോ ആപ്പും പ്ലെസ്റ്റോറിൽ ഉണ്ട്.

Advertisement

Camera FV-5 Proയെക്കാളും അല്പം കൂടെ സ്റ്റൈലിഷ് ആയ Manual Camera യും നല്ലൊരു ഉപാധിയാണ്. ഉപയോഗിക്കാൻ വളരെ എളുപ്പമുള്ള രീതിയിലാണ് ഇതിന്റെ യുസർ ഇന്റർഫേസ് എന്നതും ഈ ആപ്പ് പരീക്ഷിച്ചു നോക്കാൻ ഒരു കാരണമാണ്. മറ്റൊരു പ്രത്യേകത വളരെ കുറഞ്ഞ (2എംബി) മെമ്മറി മാത്രമേ ഈ ആപ്പ് ഉപയോഗിക്കുന്നുള്ളു എന്നതാണ്. പക്ഷെ നിലവിൽ ഫ്രീ വേർഷൻ ഇല്ല എന്നതിനാൽ പണം മുടക്കി തന്നെ ഈ ആപ്പ് സ്വന്തമാക്കേണ്ടി വരും.

ഈ രണ്ടു ആപ്പുകൾക്കും താഴെയായി കൊടുത്തെങ്കിലും ശരിക്കും മികച്ച ക്യാമറ ആപ്പുകളിൽ ഒന്നാം സ്ഥാനത്ത് ഇപ്പോൾ നിൽക്കുന്നത് ഗൂഗിൾ ക്യാമറ ആപ്പ് ആണ്. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ഗംഭീര ആപ്പ്. പക്ഷെ എല്ലാ ഫോണുകളിലും ഉപയോഗിക്കാനാവില്ല എന്നതിനാൽ എല്ലാവർക്കും ഇത് ഉപയോഗിക്കുന്നതിന് തടസ്സം നേരിടും. നിലവിൽ ഗൂഗിൾ പിക്സൽ ഉള്ളവർക്കും ആൻഡ്രോയിഡ് 7നു മുകളിൽ സ്നാപ്ഡ്രാഗൺ അല്ലെങ്കിൽ തത്തുല്യ പ്രൊസസർ ഉള്ളവർക്കും ഉപയോഗിക്കാം.

Advertisement

പ്ലേ സ്റ്റോർ വഴി ഈ ആപ്പ് പിക്സൽ ഫോണുകളിൽ അപ്ഡേറ്റ് ചെയ്യാം. മറ്റു ഫോണുകൾക്ക് അവയുടെ വേർഷനും പ്രോസസറിനും അനുയോജ്യമായ മോഡുകൾ ഗൂഗിളിൽ പല ഡെവലപ്പർമാർ ഒരുക്കിയിട്ടുമുണ്ട്. ഒരുപാട് ഓപ്ഷനുകൾ നിരത്തി നമ്മളെ ആശയക്കുഴപ്പത്തിലാക്കുകയില്ല ഈ ആപ്പ്, പകരം ഏറ്റവും ലളിതമായ യൂസർ ഇന്റർഫേസ് ആണ് ഈ ക്യാമറയ്ക്കുള്ളത്. ഏതൊരു സാധാരണക്കാരനും എളുപ്പം ഉപയോഗിക്കാം. പോർട്ടൈറ്റ് മോഡിലൂടെ മികച്ച ഫോട്ടോകൾ എടുക്കാവുന്നതടക്കം നിരവധി പ്രത്യേകതകൾ ഈ ക്യാമറക്ക് മാത്രം അവകാശപ്പെടാനായുണ്ട്.

ഇനി പറയാൻ പോകുന്ന Camera 360 Ultimate നെ സംബന്ധിച്ച് കൂടുതൽ വിശേഷണങ്ങളുടെയൊന്നും ആവശ്യമില്ല. പലരും ഉപയോഗിച്ചിരിക്കാൻ സാധ്യതയുള്ള ഒരു ആപ്പ്. 500 മില്യണിൽ അധികം ഡൗൺലോഡുകളുമായി ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ക്യാമറ ആപ്പാണ് ഇത്. വെറുമൊരു ക്യാമറ ആപ്പ് എന്നതിലുപരി എഫക്ട്കൾ ഉപയോഗിച്ച് മികച്ച ഫോട്ടോകൾ എടുക്കുന്നതിന് ഏറ്റവും സൗകര്യപ്രദമായ ഒരു ആപ്പ് കൂടിയാണിത്.

Best Mobiles in India

English Summary

Best Camera Apps to Use in Android.