ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് സ്മാര്‍ട്ട്‌ഫോണിലൂടെ പണമുണ്ടാക്കാന്‍ സഹായിക്കുന്ന ആപ്പുകളെ പരിചയപ്പെടാം


ഈസിയായി പണമുണ്ടാക്കുകയെന്നത് ഇന്നൊരു ട്രന്‍ഡായി മാറിയിരിക്കുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയിലൂടെ ഇത് വളരെ സുതാര്യമാണിന്ന്. കുറഞ്ഞ മുതല്‍മുടക്കിലൂടെയും എഫര്‍ട്ടിലൂടെയുമിന്ന് പണമുണ്ടാക്കാനുള്ള വഴികളുണ്ട്. സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എവിടിരുന്നും പണം സമ്പാദിക്കാനാകും. ഇനി പറയാന്‍ പോകുന്ന ആപ്പിലൂടെ പണം സമ്പാദിച്ച് മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനും ബില്ലുകള്‍ ഓണ്‍ലൈനായി പേ ചെയ്യാനും കഴിയും.

Advertisement

ഇന്റര്‍നെറ്റ് ഫ്രോഡുകള്‍ നിരവധിയുണ്ടെങ്കിലും ഇനി പറയുന്ന ആപ്പുകളെ നിങ്ങള്‍ക്ക് വിശ്വസിക്കാം. ഉപയോഗിക്കുന്നവരുടെ മികച്ച അഭിപ്രായമാണ് ഇവയെ തെരഞ്ഞെടുക്കാന്‍ നമ്മെ പ്രേരിപ്പിച്ചതും. ഈ ആര്‍ട്ടിക്കിളിലൂടെ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പണം സമ്പാദിക്കാന്‍ കഴിയുന്ന 12 ആപ്പുകളെ പരിചയപ്പെടാം. ലഭിക്കുന്ന പണം നിങ്ങളുടെ പേ-പാല്‍ അക്കൗണ്ടിലേക്ക് ലഭിക്കുകയും. അത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും.

Advertisement

ഗൂഗിള്‍ ഒപ്പീനിയന്‍ റിവാര്‍ഡ്‌സ്

ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് ഉപയോക്താക്കള്‍ക്കായി ഇന്റര്‍നെറ്റിലൂടെ പണമുണ്ടാക്കാനായി ഗൂഗിള്‍ അവതരിപ്പിച്ച ആപ്പാണ് ഗൂഗിള്‍ ഒപ്പീനിയന്‍ റിവാര്‍ഡ്‌സ്. ചോദക്കുന്ന ചോദ്യങ്ങള്‍ക്കുള്ള അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത്. ചില സര്‍വെകള്‍ ആപ്പില്‍ തന്നിരിക്കും ഇതില്‍ കയറിയാണ് അഭിപ്രായം രേഖപ്പെടുത്തേണ്ടത്. വെറും 20 സെക്കന്റു കൊണ്ട് ഡൗണ്‍ലോഡ് ചെയ്ത് സൗജന്യമായി ഉപയോഗിക്കാവുന്ന ആപ്പാണിത്.

സാപ്പ് സര്‍വെസ്

അഭിപ്രായങ്ങള്‍ക്ക് പണം ലഭിക്കുന്ന മറ്റൊരു സര്‍വെ ആപ്പാണ് സാപ്പ് സര്‍വെസ്. തികച്ചും സൗജന്യവും ഉപയോഗിക്കാന്‍ ലളിതവുമാണ് ഈ ആപ്പ്. അഭിപ്രായം രേഖപ്പെടുത്തി മിനിമം 25 ഡോളറായിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പണം പിന്‍വലിക്കാം. പേ-പാല്‍ അക്കൗണ്ടിലൂടെയോ, ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് വഴിയോ പണം പിന്‍വലിക്കാന്‍ സൗകര്യമുണ്ട്.

മണി ആപ്പ്

ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് ഉപയോക്താക്കള്‍ക്ക് പണമുണ്ടാക്കാന്‍ കഴിയുന്ന മറ്റൊരു സൗജന്യ ആപ്പാണ് മണി ആപ്പ്. സമയം ചിലവഴിക്കുന്നതിനാണ് ഇവിടെ പണം ലഭിക്കുന്നത്. തരുന്ന ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുക, സ്റ്റോര്‍ ഡിസ്‌പ്ലേകള്‍ ചെക്ക് ചെയ്യുക, അഭിപ്രായം പറയുക എന്നിവയാണ് പ്രധാന ടാസ്‌കുകള്‍. പേ-പാല്‍ അക്കൗണ്ടു വഴി തന്നെയാകും പണം പിന്‍വലിക്കാനാവുക.

മേക്ക് മണി

ലഭിക്കുന്ന ലളിതമായ ടാസ്‌കുകളിലൂടെ പണമുണ്ടാക്കാനാകുമെന്ന പ്രത്യേകത മേക്ക് മണി ആപ്പിനുണ്ട്. മറ്റ് ആപ്പുകളെ പോലെത്തന്നെ തികച്ചും സൗജന്യമാണ് മേക്ക് മണി. നിയമങ്ങള്‍ പാലിച്ചുള്ള സര്‍വെകളും ആപ്പിലുണ്ട്. പങ്കെടുക്കുന്നതനുസരിച്ച് പണം ലഭിക്കും. സുഹൃത്തിനെ കൂടെക്കൂട്ടിയും ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. പേ-പാല്‍ അക്കൗണ്ടു വഴി പണം പിന്‍വലിക്കാം.

ഐ-ഫസ്റ്റ്

ഇന്ത്യക്കാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പേമെന്റ് ആപ്പാണ് ഐ-ഫസ്റ്റ്. തികച്ചും ലളിതവും സുതാര്യവുമാണ് ഈ ആപ്പ്. ലഭിക്കുന്ന ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ വെര്‍ച്വല്‍ പണം ലഭിക്കും. ഇതുപയോഗിച്ച് ഫോണ്‍ റീച്ചാര്‍ജിംഗ്, ഇന്റര്‍നെറ്റ് വഴി ബില്ലടക്കല്‍ മുതലായവ നടത്താനാകും.

സി.എഫ്.എ റിവാര്‍ഡ്‌സ്

വിവിധ ബ്രാന്‍ഡിലുള്ള സാധനങ്ങള്‍ വാങ്ങാനായുള്ള ഗിഫ്റ്റ് വൗച്ചറുകളാണ് ഈ ആപ്പിലൂടെ ലഭിക്കുക. ഇതിനായി വിവിധ ബ്രാന്‍ഡുകള്‍ അവരുടേതായ ചില ടാസ്‌കുള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇവ ശ്രദ്ധയോടെ ചെയ്യണം. അത് പൂര്‍ത്തിയാക്കിയാല്‍ ഗിഫ്റ്റ് കാര്‍ഡ് ലഭിക്കും.

ക്ലിയര്‍ പോള്‍

ഒപ്പീനിയന്‍ പോളിംഗ് ആപ്പാണ് ക്ലിയര്‍ പോള്‍. അഭിപ്രായം പറയുന്നതിന് പണം ലഭിക്കും. ആന്‍ഡ്രോയിഡിലും ഐ.ഓ.എസിലും ഒരുപോലെ പ്രവര്‍ത്തിക്കും ഈ ആപ്പ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ചോദ്യം നിര്‍മിച്ച് മറ്റുള്ളവരുടെ അഭിപ്രായം രേഖപ്പെടുത്താനായി നല്‍കാം. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പണം ലഭിക്കും. ലൈവ് പോള്‍ റിസള്‍ട്ട് കാണാനുള്ള സൗകര്യവും ആപ്പ് ഒരുക്കിയിട്ടുണ്ട്.

സര്‍വെ മങ്കി

ഇന്റര്‍നെറ്റിലൂടെ പണമുണ്ടാക്കാന്‍ സഹായക്കുന്ന മറ്റൊരു ആപ്പാണ് സര്‍വെ മങ്കി. തികച്ചും ലളിതമായ ഉപയോഗക്രമം ഈ ആപ്പിനെ വ്യത്യസ്തനാക്കുന്നുണ്ട്. 5 മിനിറ്റിനുളഅളില്‍ തീര്‍ക്കാവുന്ന സര്‍വെ പോളിലൂടെ പണമുണ്ടാക്കാം. ലൊക്കേഷന്‍ ബേസ്ഡ് ആപ്പായതിനാല്‍ അത് ഓണാക്കാന്‍ മറക്കരുത്.

 

 

ഗോ സര്‍വെ

ടെക്ക്‌ഗ്രേന്‍സ് നിര്‍മിച്ച് ഓഫ്‌ലൈന്‍ സര്‍വെ ആപ്പാണ് ഗോ സര്‍വെ. കസ്റ്റമറുമായി സര്‍വെയിലൂടെ അഭിപ്രായംപങ്കിട്ട് പണം സമ്പാദിക്കാന്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കുന്നു. ആദ്യത്തെ ഏഴു ദിവസത്തെ ഉപയോഗം സൗജന്യമാണെങ്കിലും പിന്നുള്ള ദിവസങ്ങള്‍ക്ക് പണം നല്‍കേണ്ടിവരുമെന്ന ന്യൂനത ഈ ആപ്പിനുണ്ട്.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മ്യൂസിക് പ്ലാറ്റ്‌ഫോം സ്വന്തമാക്കി ജിയോ

Best Mobiles in India

English Summary

Top 12 Best Earning Apps For Android And iOS